അതിന് ഞാൻ ഒന്ന് പതറിയെങ്കിലും ഞാൻ വിട്ട് കൊടുത്തില്ല
” അല്ല ദേ ഈ നിക്കണ ഗൗരിയെയാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്നെ… എന്തെ… ”
ഞാൻ അത് പറഞ്ഞപ്പോ കേട്ടത് വിശ്വസിക്കാൻ തയാർ അല്ലാത്ത രീതിയിൽ അവൾ എന്നെ ഉറ്റുനോക്കി എന്നാൽ ആ നോട്ടം കാണാനോ ഒന്നിനും ഞാൻ മെനകെട്ടില്ല
എന്നാൽ അവിടെ ഒരു കൂട്ടച്ചിരിയാണ് ഉണ്ടായേ.. ഈ മലരിനൊക്കെ വട്ടായോ..
മനസ്സിൽ ഒരു നൂറുതെറിയും വിളിച്ചു അവിടെ നിന്ന് എണ്ണിക്കുമ്പോ പാർവതി എന്റെ കൈയിൽ പിടിച്ചു അവിടെ ഇരുത്തി ഞാൻ ഒന്ന് തറപ്പിച്ചു നോക്കിയെങ്കിലും അവൾ കുടുതൽ അർത്തു ചിരിച്ചതെ ഉള്ളൂ.. ഇങ്ങനെ ചിരിക്കാൻ ഇവളുടെ അപ്പനെ കള്ളവെടി ക്ക് പിടിച്ചോ..ഓരോ വെടലകൾ
” നോക്കി പേടിപ്പിക്കാതെ മോനെ… നി എവിടെ വരെ പോകും എന്നൊന്ന് നോകിയതല്ലേ ഞങ്ങൾ… ഹൊ എന്തൊക്കെയായിരുന്നു..!”
ഇവൾ ഇത് എന്തൊന്നൊക്കെയാ വിളിച്ചു പറയുന്നേ.. ആര് എവിടെപ്പോയി..?
ഞാൻ മനസിലാകാത്ത രീതിയിൽ അവളെയും മേഘയെയും മാറി മാറി നോക്കി
” നീ കൂടുതലൊന്നും ആലോചിച്ചു തല പുണ്ണാക്കണ്ട നിങ്ങളുടെ റിലേഷൻ ഒരു ചേച്ചി അനിയൻ ബന്ധം അല്ലെന്ന് ഞങ്ങൾക്ക് നേരത്തെ ഡൌട്ട് അടിച്ചതാ… ”
ഞാൻ ഒന്ന് ഞെട്ടി ഇവർക്ക് ഇത് എങ്ങനെ… അഹ് അല്ലേലും കുറച്ച് നാളായിട്ട് പെണ്ണിന് പരിസരബോധം ഇല്ലാലോ.. അപ്പോ പിന്നെ അവരേം പറഞ്ഞിട്ട് കാര്യമില്ല
” ചേച്ചിയാ അല്ലിയോടാ.. ”
ഫ്രണ്ടിലേക് കേറി നിന്ന് മിഥു അത് ചോദിക്കുമ്പോൾ ഒരു അളിഞ്ഞ ചിരി ചിരിച്ചു ഞാൻ തല കുലുക്കി അതിന്