അതെ നോട്ടത്തോടെ എന്നോട് ചോദിക്കുമ്പോ ഞാൻ എനിക്ക് ഒന്നും അറിയില്ലെന്ന രീതിയിൽ കൈമലർത്തി..
” സത്യവാ ഗൗരി ഇവളുടെ വീട്ടുകാർക്ക് എല്ലാം ഈ ബന്ധത്തിന് താല്പര്യം ഉണ്ട്, പക്ഷെ ഇത് എങ്ങനെ ഇവനോട് സംസാരിക്കും എന്നോർത്തു വട്ട് പിടിച്ചു നടക്കുവായിരുന്നു പെണ്ണ്.. ”
പറയുന്നതിനോടൊപ്പം അവളുടെ തലയിൽ ഒരു കോട്ടും കൊടുത്ത് ഗൗരിയോട് അത് പാർവതി പറയുമ്പോ അവൾ ദെഷ്യവും സങ്കടവും എല്ലാം ആ മുഖത്ത് മിന്നിമറഞ്ഞു
” അതെ..”
ആ മുഖം കണ്ടപ്പോ ഞാൻ മേഖയുടെ മുന്നിലേക്ക് കേറി നിന്നു
” എനിക്ക് ഇനി ഒരു റിലേഷൻഷിപ്പിനോടും താല്പര്യം ഇല്ല.. ഞാൻ ആൾറെഡി കമ്മിറ്റ് ആണ്.. ”
ഗൗരിയോട് ഒന്ന് ഒതുങ്ങി നിന്നാണ് ഞാൻ അത് പറഞ്ഞത്, അഹ് മനസിലാക്കണ്ടവർക്ക് മനസിലായി കാണും…മേഘയെ ഞാൻ നോക്കാൻ പോയില്ലാ
എന്നാൽ എന്റെ വാക്കിന് പട്ടി വില തന്നുകൊണ്ട് പാർവതി തുടർന്ന്
” ഏത് നിന്റെ നിന്റെ പോലും കാണാത്ത മുറപെണ്ണിനെ ആണോ..”