” ആഹ്ഹ് ഞങ്ങള് കഴിച്ചല്ലോ… നിങ്ങള് കഴിച്ചില്ലേ..”
” മം..പിന്നെ നിനക്ക് ഞാൻ ഒരാളെ പരിചയപ്പെടുത്തി തരാം.. ”
എന്നും പറഞ്ഞ് കുറച്ച് പുറകിലേക്ക് നീങ്ങി ഇരുന്ന് കൂട്ടുകാരുടെ മുഖം എന്നിൽ വരുന്ന രീതിയിൽ അവൾ ഇരുന്ന്
” ഇത് മേഘ എന്റെ ഫ്രണ്ട് ആണ്.. ”
അവൾക് ഒരു ചിരിയും കൊടുത്ത് എല്ലാരോടും സംസാരിച്ചോണ്ടിരുന്ന ഗൗരിയുടെ കൈയിലിരുന്ന വെള്ളവും വാങ്ങി കുടിച്ചോണ്ട് ഇരുന്നപ്പോ അവൾ തുടർന്ന്
” പിന്നെ ഇവൾക്ക് നിന്നെ ഇഷ്ടവും ആണ് … ”
വളരെ കൂൾ ആയി അത് പറഞ്ഞ് നിർത്തിയതും വെള്ളം എന്റെ തൊണ്ടയിൽ കുടുങ്ങി ഞാൻ ശ്വാസം കിട്ടാതെ നിന്ന് ചുമച്ചു അപ്പോളാണ് ഗൗരി എന്റെ തലയിൽ ഒക്കെ തട്ടാൻ തുടങ്ങിയെ അവൾ ഒന്നും കേട്ടില്ല എന്നെനിക് മനസിലായി..
” നീ ഒക്കെയായില്ലേ .. ”
എന്റെ പരവേഷം കണ്ട് കുറച്ച് ഭയന്നു അവർ എല്ലാം..