“എന്തായാലും മതി.” ഞാൻ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു. സാദാരണ എന്ത് ഉണ്ടാക്കിയാലും രാവിലെ അതിന്റെ പേരിൽ ഒരു അടി ഉണ്ടാക്കിയിട്ടേ ഞങ്ങൾ പിരിയാറുള്ളു.
ചിന്തിച്ചു ചിന്തിച്ചു എപ്പഴോ ഉറങ്ങിപ്പോയി.
************
രാവിലെ നേരത്തെ തന്നെ എഴുനേറ്റു. നേരെ അടുക്കളയിലേക്കു പോയി. സാദാരണ ഭക്ഷണം കഴിക്കാൻ മാത്രം ആണ് ആ വഴി പോണത്. എത്ര വലിയ ഡൈനിങ്ങ് ഹാൾ ഉണ്ടേലും അടുക്കളയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് ഒരു ശീലം ആയിപോയി.
“ങേ…ഇന്ന് കാക്ക മലന്നു പറക്കും. ഇതാരാ ഈ കൊച്ചു വെളുപ്പാൻകാലത്തു വന്നേക്കണേ..?” ആമി ആണ്. ഇവൾ രാവിലെ തന്നെ ഇങ് വന്നോ.
“ഓ.. മാഡം രാവിലെ തന്നെ എത്തിയോ അമ്മേടെ സമാദാനം കളയാൻ.”
“പോടാ അവൾ ഉള്ളതാ എനിക്കൊരു സമാദാനം. നീയൊക്കെ രാവിലെ ഇറങ്ങി പോയ പിന്നെ എപ്പഴാ വന്നു കേറണത് വീട്ടിൽ. അത്ര നേരം എന്റെ ആമി കുഞ്ഞാണ് എനിക്ക് കൂട്ട്.”
“ഓ ഒരാമി കുഞ്ഞ്…അമ്മേ ദേ ഇവളീ പുട്ടിനു ചിരകി വെച്ചേക്കണ തേങ്ങ മുഴുവൻ തിന്നു തീർക്കും ഒന്നു നോക്കിക്കോ” ഞാൻ അവള്ടെ തലയിൽ ഒരു കൊട്ടും കൊടുത്തു ബ്രഷും എടുത്തു പുറത്തേക്കു നടന്നു.
കഴിക്കാൻ ഇരുന്നപ്പോ വീണ്ടും അമ്മ കല്യാണക്കാര്യം എടുത്തിട്ടു.
“ഡാ നീ എന്ത് തീരുമാനിച്ചു? ആ ബ്രോക്കറോട് വരാൻ പറയട്ടെ?”
“ങേ… അരവിന്ദേട്ടന്റെ കല്യാണം ഉറപ്പിച്ചോ വല്യമ്മേ?” ആമിക്ക് വിശ്വാസം വന്നില്ല. അവളുടെ കുഞ്ഞിക്കണ്ണു തള്ളി പുറത്തേക്കു വന്നു.
“ഉറപ്പിക്കാൻ ഇവൻ സമ്മതിക്കണ്ടേ മോളെ ഞാൻ കൊറേ പറഞ്ഞു ഇനി നീ പറഞ്ഞു സമ്മതിപ്പിക്ക്.”
“അരവിന്ദേട്ടാ പ്ലീസ് പ്ലീസ് പ്ലീസ്…. സമ്മതിക്കു, എനിക്ക് ഏട്ടന്റെ കല്യാണത്തിന് ചെത്തി പൊളിച്ചു നടക്കണം തലയിൽ കൊറേ മുല്ലപ്പൂ ഒക്കെ വെച്ച് പുതിയ ഉടുപ്പൊക്കെ ഇട്ട്, പിന്നെ എന്റെ കൂട്ടുകാരേം വിളിക്കണേ.”
“നീ അവിടം വരെ ഒക്കെ എത്തിയോ, ഇവിടെ പെണ്ണുപോലും കണ്ട് തൊടങ്ങില്ല നീ അതിനിടയിൽ കല്യാണം വരെ എത്തിയോ.” ഞാൻ അവളെ എരിവ് കേറ്റാനായി പറഞ്ഞു.
“അതിനിപ്പോ എന്താ നമ്മക്ക് പോയി പെണ്ണ് കാണാല്ലോ ബ്രോക്കറോട് വരാൻ പറഞ്ഞാൽ പോരെ?”
“അങ്ങനെ പറഞ്ഞു കൊടുക്ക് മോളെ” അമ്മ ആമിടെ നെറുകിൽ ഉമ്മ കൊടുത്തോണ്ട് പറഞ്ഞു.
“നമ്മക്കാ?? നീ എന്തിനാ വരണേ എനിക്കല്ലേ പെണ്ണുകാണണ്ടെ അല്ലാണ്ട് നിനക്കണോ?”
“അയ്യടാ അങ്ങനെ ഇപ്പൊ മോൻ സുഗിക്കണ്ട എനിക്കും കൂടി കണ്ട് ഇഷ്ടപെടണ പെണ്ണിനെ കെട്ടിയ മതി അല്ലേ ഞാൻ കച്ചറ ആക്കും കണ്ടോ… ഹും..”