അരവിന്ദനയനം 1 [32B]

Posted by

ഞാൻ വേഗം ഓടി അങ്ങോട്ട്‌ ചെന്നു. അമ്മയുടെ കാൽ തിരുമുന്ന പെണ്ണ് കൊറേ സോറി ഒക്കെ പറയുന്നുണ്ട്. അപ്പോഴാണ് കാര്യം മനസിലായത്, ഇവൾ അടിച്ച അടി ആണ് ഞങ്ങളെ ഈ പരുവത്തിൽ ആക്കിയത്. എനിക്ക് ആകെ കലിപ്പ് ആയി. ഞാൻ എന്തൊക്കെയോ ആ പെണ്ണിനോട് ദേഷ്യപ്പെട്ടു സംസാരിച്ചു. അത് ഒന്നും മിണ്ടാതെ നിന്ന് കേൾക്കുന്നുണ്ട്. രംഗം കുറച്ചൊന്നു ശാന്തമായപ്പോൾ ഞാൻ അമ്മയെ പിടിച്ചു എഴുനേപ്പിക്കാൻ നോക്കി. അത് കണ്ട് ആ പെണ്ണും വന്നു സഹായിച്ചു. ഞാൻ അവളെ ഒന്ന് രൂക്ഷമായി നോക്കി, അവൾ എന്റെ മുഖത്ത് നോക്കാതെ തന്നെ അമ്മയെ താങ്ങി പിടിച്ചു. എന്റെ ദേഹത്ത് മുഴുവൻ ചെളി ആയത്കൊണ്ട് ഞാനും അത് എതിർക്കാൻ പോയില്ല. ആമി അപ്പോഴേക്കും തെറിച്ചു പോയ പേഴ്സ് മൊബൈൽ ഒക്കെ പെറുക്കി എടുത്തു വന്നു.

“അമ്മേ നടക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.”
“ഇല്ലടാ, വീണപ്പോ കാൽ വണ്ടിയിൽ ഒന്നിടിച്ചു അതിന്റെ വേദന ആണ് നടക്കാൻ പ്രശ്നം ഒന്നുല്ല, ആദ്യത്തെ ആ മരവിപ്പ് മാത്രേ ഉള്ളു. ആമിമോൾക് എന്തെങ്കിലും പറ്റിയോ മോളെ?”
“എനിക്ക് കൊഴപ്പോന്നും ഇല്ല വല്യമ്മേ ഞാൻ ഓക്കേ ആണ്.”
“നിനക്ക് വല്ലതും പറ്റിയോ?”
“ആഹ് എനിക്ക് പറ്റിയതാ ഈ കാണുന്നതൊക്കെ.” ഞാൻ കൈ രണ്ടും അകത്തി നിന്നു. എന്റെ നിപ്പ് കണ്ട് അമ്മയും ആമിയും ചിരിക്കാൻ തുടങ്ങി. എന്നാൽ ആ പെണ്ണ് മാത്രം അമ്മയുടെ കൈ മുറുകെ പിടിച്ചു നിന്നു.

“സാരമില്ല മോളെ, ഞങ്ങക്ക് ഒന്നും ഇല്ല മോള് പേടിക്കണ്ട.”
“എന്ത് ഒന്നുല്ലന്നു, വല്ലതും പറ്റിയിരുന്നേൽ എന്തായേനെ.” ഞാൻ വീണ്ടും ആ പെണ്ണിനോട് തട്ടി കേറി.
“ഡാ ഒന്ന് നിർത്തിക്കെ, എനിക്ക് ഒന്നുല്ലന്ന് പറഞ്ഞില്ലേ പിന്നെ എന്തിനാ ആ കുട്ടിനെ സങ്കടപെടുത്തുന്നെ. നീയൊക്കെ എത്രവട്ടം നമ്മടെ അവിടെ റോഡിൽ കൂടി പോണ ആൾക്കാരുടെ മേത്തു പന്ത് അടിച്ചു കൊള്ളിച്ചേക്കുന്നു അപ്പൊ ഇല്ലാത്ത ദണ്ണം എന്തിനാ ഇപ്പൊ.” അമ്മ എന്നോട് ചൂടായപ്പോ ഞാൻ പിന്നെ ഒന്നും മിണ്ടില്ല. ഞാൻ നേരെ പോയി ബൈക്ക് പൊക്കി എടുത്തു.
അപ്പോഴും ആ പെണ്ണ് ഹോസ്പിറ്റലിൽ പോണോ നടക്കാവോ എന്നൊക്കെ അമ്മയോട് ചോദിക്കുന്നുണ്ട്.

അപ്പോഴാണ് ആമി പറഞ്ഞത് അവളുടെ കാലിൽ ചെറിയൊരു മുറിവ് ആയിട്ടുണ്ട് എന്ന്. ഞാൻ പോയി അത് നോക്കി, അത്ര വലിയ മുറിവല്ല റോഡിൽ ഉരഞ്ഞു തൊലി പോയത് ആണ്. അമ്മയുടെ കൈ പിടിച്ചു ആ പെണ്ണും അങ്ങോട്ട്‌ വന്നു.

“എന്റെ വീട് ദാ ആ കാണുന്നതാ അങ്ങോട്ട്‌ വാ മരുന്ന് വെച്ചിട്ട് പോവാം.” അവൾ പറഞ്ഞത് കേട്ടു എനിക്ക് പിന്നേം ദേഷ്യം വന്നു ഞാൻ പക്ഷെ ഒന്നും മിണ്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *