കാർ നു പുറകിൽ പോയി ടിക്കിയിൽ ചാരി നിന്നു.. കൈ കൊണ്ട് കാർ ൽ ഇടിക്കുക ആയിരുന്നു…
ഒപ്പം അവളും.. ഇറങ്ങി അവന്റെ അടുത്ത് പോയി…
ആ ഇടിക്കുന്ന കൈ പിടിച്ചു തടഞ്ഞു..
ഡാ.. അവൾ വിളിച്ചു…
“എന്താ നിനക്ക് എന്താ അറിയേണ്ടത്..??”കോപത്തിൽ ടോം പറഞ്ഞു..
“അതെ അറിയണം, അവിടെ ഉണ്ടായ കാര്യം അറിയാൻ ചോദിക്കുമ്പോൾ നീ എന്തിനാ ഇങ്ങനെ ചൂടാകുന്നത്??? ആദ്യം നീ നിന്റെ ഈ ദേഷ്യം എടുത്തു ആ കുപ്പ തൊട്ടിയിൽ കള” അടുത്തുള്ള ചവറു കൂനയിൽ കൈ ചുണ്ടി നിരോഷാ പറഞ്ഞു…
ടോം അമർഷത്തിൽ കാൽ കാറിൽ ചവിട്ടികൊണ്ട് പറഞ്ഞു “അവന്മാർ നിന്നെ പീഡിപ്പിക്കാൻ വന്നതാ… നിന്നെ ബലാത്സംങ്കം ചെയ്യാൻ..”
“ഓഹോ അതാണോ സാറിന്റെ ദേഷ്യത്തിന് കാരണം” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…
“എന്താടി ഒരു കിണി… ഇത് കേട്ടിട്ടു നിനക്ക് ദേഷ്യം വരുന്നില്ലേ??” അവൻ ചോദ്യഭാവത്തിൽ ചോദിച്ചു…
“ഞാൻ എന്തിനു ഇനി ദേഷ്യപ്പെടണം.. ആ സമയത്തു അവന്മാർ എന്നോട് അങ്ങനെ പെരുമാറി എങ്കിൽ ദേഷ്യം വരും ആയിരുന്നു.. എന്നെ സംരക്ഷിച്ചു കൊണ്ട് വന്നതിനു സന്തോഷിക്കുക അല്ലെ വേണ്ടത്..” അവൾ മുദരമായ ചിരി പാസ് ആക്കി പറഞ്ഞു…
“അതും ശെരി ആണലോ” ടോമും കലിപ് മോഡ് ഓഫ് ആക്കി മൊഴിഞ്ഞു..
“നീ ഉള്ളപ്പോൾ ആരാടാ എന്റെ ദേഹത്തു തൊടാൻ, അതുകൊണ്ട് അല്ലെ അച്ഛൻ നിന്നെ തന്നെ എന്നോട് കൂട്ടു വിട്ടത്..” അവൾ മൊഴിഞ്ഞു…
ടോം അവളെ അടിമുടി നോക്കിയിട്ടു “ഇനി മേലാൽ ഇമ്മാതിരി കോപ്പിലെ ഡ്രസ്സ് ഇട്ടു പോകരുത് പാതി ശരീരവും കാണിച്ചു ബാക്കി ഉള്ളവന്മാരെ വഴി തെറ്റിക്കാൻ…”
“ബാക്കി ഉള്ളവന്മാർ വഴി തെറ്റുന്നതാണോ അതോ എന്റെ പാതി ശരീരം ബാക്കി ഉള്ളവന്മാർ കാണുന്നതാണോ സാറിന്റെ പ്രശ്നം??” പരഹസത്തോടെ ചോദിച്ചു അവൾ …
“നിന്റെ ശരീരം ബാക്കി ഉള്ളവന്മാർ കാണുന്നത് തന്നെ….” ഒന്ന് ചൂടായി പറഞ്ഞു ടോം
“ഡാ ഒരു പാർട്ടി ക്കു പോകുമ്പോൾ ഇത്തിരി വെറൈറ്റി വേണ്ടേ ” അവൾ കൊഞ്ചി പറഞ്ഞു
“ആ വെറൈറ്റി ആണല്ലോ കൊറച്ചു മുൻപേ നടന്നത്…”