ആ ഒറ്റ നിമിഷത്തിൽ അവൾക്കു അറിയാൻ ഉണ്ടായിരുന്നത് അവളുടെ ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങളുടെ ഉത്തരങ്ങൾ ആയിരുന്നു…
“അവന്മാർ ആരാണോ എന്താണോ എനിക്ക് അറിയാൻ പാടില്ല…”
“പിന്നെ എന്തിനാ അവന്മാരെ തല്ലിയത്?? ഇങ്ങനെ തല്ലാൻ നീ എന്താ ഗുണ്ട ആണോ??” അവൾ ഒന്ന് കടുപ്പിച്ചു. ചോദിച്ചു ….
“അവന്മാരെ അത് ചോദിച്ചു വാങ്ങിയതാ.. അവന്മാർക്ക് കിട്ടാൻ ഉള്ളത് തന്നെയാണ് ഇതൊക്കെ” അവൻ പറഞ്ഞു…
“ടോം നിനക്ക് എങ്ങനെ ഒരാളോട് ഇങ്ങനെ മൃഗയമായി പെരുമാറാൻ കഴിഞ്ഞത്… നിന്നെ കുറിച്ച് ഇങ്ങനെ അല്ല കരുതിയത്… അവന്മാർ എന്തെങ്കിലും നിന്നെ തിരിച്ചു ചെയ്തിരുന്നു എങ്കിലോ?? എനിക്ക് ചിന്തിക്കാൻ കൂടി വയ്യ ..” ആ കോപത്തിലും സ്നേഹം കളർന്നിട്ടു ഉണ്ടായിരുന്നു അവളുടെ വാക്കുകളിൽ…
“അവന്മാർ എന്തിനാ വട്ടം വച്ചെന്നു അറിയോ?? അത് അറിഞ്ഞാൽ ഈ പറഞ്ഞ നീ തന്നെ അവന്മാരെ കൊല്ലാൻ പറയും…”ടോം നല്ല സൗണ്ട് ഉണ്ടാക്കി പറഞ്ഞു..
“എന്താ എന്താ കാര്യം??”
അവൾക്കു കാരണം അറിയാൻ ധൃതി ആയി..
“ആ കാര്യം വിട്ടേക്ക്… ഇനി അതിനെ കുറിച്ച് ആലോചിക്കേണ്ട…” അവൻ ഒന്ന് സമാധാനത്തിൽ പറഞ്ഞു…
പക്ഷെ അവൾ അത് വിടാൻ ഉദ്ദേശം ഇല്ലായിരുന്നു…
നിരോഷാ കുത്തി കുത്തി ചോദിക്കാൻ തുടങ്ങി….
അവൾ കാര്യം അറിയാതെ നിർത്തില്ല എന്ന് കണ്ടപ്പോൾ അവൻ സഡൻ ബ്രേക്ക് ഇട്ടു.. കാർ ഒന്ന് സ്കിട് ആയി റോഡിനു സൈഡിലേക്ക് നീങ്ങി…
അവൾ മുൻപോട്ടു ഒന്നി നീങ്ങി…
വണ്ടി സൈഡ് ആക്കിയതും..
“നിനക്ക് എന്താ ടോം പ്രാന്ത് ആയോ???”
“അതേടി പ്രാന്ത് ആയി… അവൻ പറഞ്ഞത് കെട്ടു എനിക്ക് പ്രാന്ത് ആയി.. ആ പ്രാന്ത നീ കൊറച്ചു മുൻപേ അവിടെ കണ്ടത്…”
“ഡാ.. എന്താ ഡാ.. അതിനു മാത്രം എന്താ അവൻ പറഞ്ഞത് . ”
ടോം ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി..