വേദന സഹിക്കാൻ അകത്തെ നിലവിളിച്ചു മറ്റവൻ.. അവന്റെ കാൽ പാതം ചപ്പാത്തി കണക്കിന് ചതഞ്ഞു അമഞ്ഞു എന്ന് ആ നിലവിളിയിൽ നിന്നും മനസിലാകും…
ടോം മറ്റവന്റെ കൊളറിൽ പിടിച്ചു… കാറിനു പുറത്തേക്കു എറിഞ്ഞു കാലെടുത്തു നെഞ്ചത്ത് ചവിട്ടി…
അതിനു ഇടയിൽ മറ്റവന്റെ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നവൻ ഇറങ്ങി വന്നു ടോമിന്റെ കാലു പിടിച്ചു…
“കള്ള് വലിച്ചു കയറ്റിയതിന്റെ കേടാ.. മാപ്പാക്കണം ഇനി അവനെ ഒന്നും ചെയ്യല്ലേ…” എന്നൊക്കെ കരഞ്ഞു പറഞ്ഞു…
“ഒരു പെണ്ണിന്റെ പിറകെ പോകുമ്പോ അവളുടെ കൂടെ ആണൊരുത്തൻ ഉണ്ടോ എന്ന് നോക്കി പോണം അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും… എടുത്തോണ്ട് പോടാ ഇ മൈരനെ” നെഞ്ചത്ത് കാലു വച്ചു തന്നെ പറഞ്ഞു.
തിരിയാൻ നേരം മറ്റവന്റെ ചെക്കിട്ടതു ഇട്ടു നല്ലത് ഒന്ന് പൊട്ടിച്ചിട്ടായിരുന്നു ഞാൻ കാറിന്റെ അടുത്തേക്ക് നടന്നത്….
ആ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നവൻ എന്തൊക്കെയോ അവനോടു പറനഞ്ഞു.. തൂക്കി വണ്ടിയിൽ ഇട്ടു വന്ന വഴി വിട്ടു..
ടോം അവന്റെ വണ്ടിയിൽ കയറാൻ നോക്കിയപ്പോൾ പേടിച്ചു വിറച്ചു വിയർത്തു കുളിച്ചു ഇരിക്കുന്ന നിരോഷയെ ആണ് കണ്ടത്….
ആകെ വിളറി വെളുത്തു…
അവൾക്കു അവിടെ അടി നടന്നേനു മാത്രവേ അറിയൂ..
എന്തിനാ അടിച്ചത് എന്താ കാരണം എന്ന് ഒന്നും അറിയില്ലായിരുന്നു …
അവൾ ആ അടി കണ്ട ഷോക്കിൽ എന്ത് ചോദിക്കണം എന്ത് പറയണം അറിയാതെ ഇരുന്നു…
ടോം വണ്ടിയിൽ കയറി… വണ്ടി സ്റ്റാർട്ട് ആക്കി..മുന്നോട്ടു പാഞ്ഞു…
കാറിനുള്ളിൽ കൊറേ സമയത്തേക്ക് മൗനം മാത്രം…
ടോമും അവിടെ നടന്ന കാര്യങ്ങൾ പറയാൻ നിന്നില്ല.. തന്റെ കൂടെ വന്ന പെണ്ണിനെ പീഡിപ്പിക്കാൻ ആണ് അവന്മാർ വന്നത് എന്ന് പറയാനുള്ള മനോധൈര്യം അവനു ഇല്ലായിരുന്നു.. ചിലപ്പോൾ ഇതൊക്കെ അറിയുമ്പോ അവൾക്ക് സങ്കടം തോന്നിയാലോ…
ആ മൗനം ഭേധിച്ചു നിരോഷ ചോദിച്ചു..
“ആരാ അവന്മാർ?? എന്തിനാ തല്ലു ഉണ്ടാക്കിയത്?? ഇങ്ങനെ മൃഗയമായി പെരുമാറാൻ നിനക്ക് എങ്ങനെ കഴിഞ്ഞു ടോമേ??”