ചേച്ചിക്ക് തലവേദന എന്ന് അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ തോന്നിയത്… ഇനി ഞാൻ ചേച്ചിയെ അവോയ്ഡ് ചെയ്യും പോലെ പെരുമാറിയത് കൊണ്ടാണോ.. ചേച്ചിയോട് അങ്ങനെ അകൽച്ച ഇട്ടു നിന്നത് ഓർത്തു എനിക്കും മനസിന് ഒരു വിഷമം തോന്നി…
എന്നാലും പാവം ഗായത്രി ചേച്ചി… ഇത്ര വർഷത്തിന് ശേഷം കണ്ടിട്ടും പുള്ളികാരോയോട് ഒന്ന് മിണ്ടാത്തത്തിൽ പുള്ളികാരിക്കും ഉണ്ടാകും വേദന…
എന്ത് ചെയ്യാൻ ദീപ്തി ഉണ്ടല്ലോ അത് അല്ലെ പ്രശ്നം…
ദീപ്തിയെ ഞാൻ എന്തിനു ഇത്ര പേടിക്കണം എന്ന് പോലും മനസ്സിൽ തോന്നി… കുറ്റബോധം അത് തന്നെയാണ് അവളോട് എനിക്കുള്ള പേടിയും…
ഗായത്രി ചേച്ചിയുടെ ഭർത്താവിനോട് അവൾ എല്ലാം തുറന്ന് പറയും എന്നുള്ളതു എനിക്ക് പേടി ഇല്ല.. കാരണം അവൾ അത് ഒരിക്കലും പറയില്ല… ഒരുപക്ഷെ വേറെ ഒരു ആണിനോട് ആണ് ഗായത്രി ചേച്ചി ഇങ്ങനെ ചെയ്തിരുന്നേൽ ദീപ്തി പറയും ആയിരിക്കും ആ ആണ് ഞാൻ ആയതു കൊണ്ട് അവൾ ഒരിക്കലും മറ്റൊരു ചെവിയോട് പറയില്ല…
കാരണം അവൾ അത്രയ്ക്ക് എന്നെ സ്നേഹിച്ചിരുന്നു… ഇപ്പോൾ ആ പഴയ സ്നേഹം ഇല്ലെങ്കിലും അതിന്റെ നൂറിൽ ഒരു അംശം എങ്കിലും അവൾക്കു ഇപ്പോളും ഉണ്ട്…
അത് അലോശ്ശിയോടൊക്കെ എന്നെ കുറിച്ച് പറഞ്ഞതിൽ നിന്നു മനസിലായത് ആയിരുന്നു…
പിന്നെ ഇന്ന് അവളോടും ഞാൻ സംസാരിച്ചപ്പോഴും…
ആ ഒരു പ്രശ്നത്തിന് ശേഷം അവൾക്കു എന്നെ അവളുടെ ജീവിതത്തിൽ അക്‌സെപ്റ് ചെയ്യാൻ കഴിയില്ല എങ്കിലും ഞാൻ വേറെ ഒരു പെണ്ണിനോട് റിലേഷൻഷിപ് തുടരുന്നത് അവൾക്കു ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം ആയിരുന്നു…
അതൊക്കെ കൊണ്ട് തന്നെയാണ് ഗായത്രി ചേച്ചിയിൽ ഇന്ന് ഒരു അകൽച്ച ഇട്ടു പെരുമാറിയത്…
തെറ്റുകാരൻ, ചതിയൻ ഞാൻ ആയി പോയി എന്ന ഒറ്റ കാരണം കൊണ്ട്…
പക്ഷെ അവൾ അറിയാതെ മറ്റു പെണ്ണുങ്ങളോട് റിലേഷൻഷിപ് ഉണ്ടാക്കലോ എന്ന ധാരണയിൽ മുന്നോട്ടു പോകാം എന്ന് തന്നെ എന്റെ ഉദ്ദേശവും…
അങ്ങനെ ഓരോന്നു ചിന്തിച്ചു നിന്നപ്പോഴാണ്… അമ്മ എന്നെ വിളിക്കുന്നത് കേട്ടത്…
അമ്മയുടെ അടുത്ത് എത്തിയപ്പോ കാര്യം അറിഞ്ഞത്… ഇന്ന് പ്രാർത്ഥന കഴിഞ്ഞു അവിടെ നിൽക്കാം എന്ന്…