അവൾക്ക് അത് കേട്ടപ്പോൾ എന്തോ നാണം വന്നപ്പോലെ..
വിഷയം മാറ്റാൻ ആണെന്ന് തോന്നുന്നു അവൾ പണ്ടത്തേ സ്കൂൾ കാര്യങ്ങൾ ഒക്കെ ചോദിക്കാൻ തുടങ്ങി.. എന്റെ മനസ്സിൽ എവിടെയോ ഉണ്ടായിരുന്ന പ്രതീക്ഷ അസ്തമിച്ചു.. ഇല്ലെങ്കിൽ ഇവൾ ഇപ്പോ ഇത് ചോദിക്കേണ്ടല്ലോ? എന്തായാലും സമയം പോകണ്ടെ?
അവൾ പ്രീ ഡിഗ്രീ വരെ ഗേൾസ് ഒൺലി സ്കൂളില് ആണ് പഠിച്ചത് എന്നുള്ള വിവരം കിട്ടി.. ക്ലാസ്സിലെ കുട്ടികളോട് അല്ലാതെ ഒരു അപരിചിതനായ ആണുങ്ങളോട് ഇത്രയും സംസാരിക്കുന്നത് എന്നോടാണെന്ന് പറഞ്ഞു..
ആ പറഞ്ഞത് കേട്ട് എനിക്ക് കുളിരുകോരി. ആ കുളിര്കോരി കൊണ്ടിരിക്കുവേ “ ഞാൻ പോയി ഭക്ഷണം കഴിച്ചിട്ട് വരാം വേഗം വരാവേ” എന്നു പറഞ്ഞു എന്നോടും പോയി തിന്നിട്ട് വാ എന്നു പറഞ്ഞു അവൾ കോൾ കാട്ടാക്കി പെട്ടനെ പോയി..
ഞാൻ ആകെ വണ്ടറടിച്ചു ഈ പെണ്ണ് ഇപ്പോ ഇതൊക്കെ എന്നോട് പറയാൻ എന്താ കാരണം?
പെൺപിള്ളേരെ മനസ്സിലാക്കാൻ എന്നെ കൊണ്ട് ഒരു തരത്തിലും പറ്റുന്നില്ലാലോ ആ സമയത്ത് ആണ് ഒരു മെസേജ് നോട്ടിഫിക്കേഷൻ. ഇവള് പോയില്ലേ?
നോക്കുമ്പോളത് പ്രിയ ആയിരുന്നു.
“ഹലോ”
“ഹായി”
“അറിയുമോ?”
“പിന്നെ അറിയാതെ?”
“ഞാൻ വൈകുന്നേരം വിളിച്ചിരുന്നു കിട്ടിയില്ല”
“ആ ഞാൻ കുളിക്കുവായിരുന്നു.. ആരാ എന്നു അറിയാത്തത് കൊണ്ട് തിരിച്ചു വിളിക്കാതിരുന്നത്.. പിന്നെ ചെറിയമ്മ പറഞ്ഞപ്പോഴാ അറിഞ്ഞത്. രാത്രി ആയത് കൊണ്ട് നാളെ തിരിച്ചു വിളിക്കാം എന്നു വിചാരിച്ചു.”
“ആ അതൊന്നും സാരമില്ല.. ഇപ്പോ പഠിക്കുന്ന സമയം ആണോ?”
“അല്ല പഠിപ്പോക്കെ … കഴിഞ്ഞു… ഭക്ഷണം കഴിക്കാനുള്ള വിളിക്ക് കാത്തിരിക്കുന്നു.”
“ഞാൻ വിളിച്ചത് ഒരു ഉപകാരം ചെയ്യാൻ പറ്റുമോ എന്നു അറിയാനാണ്”
“ഓ അതിനെന്താ പറ്റുന്നതാണെങ്കില് ചെയ്തിരിക്കും”
“ഞാൻ പിജി ചെയ്യുന്നുണ്ട്. അപ്പോ ചില ബുക്കുകൾ തന്റെ കോളേജിലോ അവിടെ അടുത്തുള്ള ബുക്ക് പീടികയിലോ കിട്ടുമെങ്കിൽ വാങ്ങാൻ ആണ്”
“അതിനെന്താ ബുക്കിന്റെ ഡീറ്റൈൽസ് അയച്ചു തന്നോളൂ”
“ഞാൻ ഇപ്പോ തന്നെ അയക്കാം വെരി താങ്ക്സ്”
5 ബുക്കിന്റെ പേരും ഓഥറുടെ പേരും അപ്പോൾ തന്നെ മെസേജ് വന്നു.. കൂടെ ഒരു ഗുഡ്നൈറ്റും