അവിടുന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോളാണ് ശേഖരേട്ടനും പിന്നിൽ ഷർമിളേച്ചിയും കൂടെ വേറെ പരിചയമുള്ള മുഖം.. ശരിക്കും ഒന്നൂടെ നോക്കിയപ്പോഴാണ് അത് ഷിമ്നയാണെന്ന് കണ്ടത്.
അവർ എന്നെ കണ്ട് ലോഹ്യം പറഞ്ഞു. ഞാൻ ഷിമ്ന എങ്ങിനെ ഇവരുടെ ഒപ്പം എത്തി എന്നു ചോദിച്ചു. അന്നേരമാണ് കാര്യങ്ങളുടെ കിടപ്പറിഞ്ഞത് ഷിമ്ന, ഷർമി ഏച്ചിയുടെ അമ്മയായ രമ ടീച്ചറുടെ അനിയത്തിയുടെ മോളാണ്.
ഷർമി ഏച്ചിയുടെ കല്യാണം ആണ് വരുന്നതിന്റെ പിന്നേത്തേ ഞായറാഴ്ച. അതിനു സ്വർണ്ണം എടുക്കാൻ വേണ്ടി കൂട്ട് പോകാനാണ് ഷിമ്ന വന്നത്. അവരുടെ വീട് ഞാൻ ഇപ്പോ പോയ ഗ്രൌണ്ടിന്റെ അടുത്താണ്. വീടിന് പെയിന്റ് ഒക്കെ അടിക്കുന്നതു നേരത്തെ കണ്ടിരുന്നു,,, അവരോട് മൂന്നു പേരോടും വർത്തമാനം പറഞ്ഞു. ഷർമിയേച്ചി എന്നെ കല്യാണം വിളിച്ചു.. കൂടാതെ ശേഖരേട്ടൻ അടുത്ത ദിവസം തന്നെ വീട്ടിൽ വന്നു അച്ഛനെയും അമ്മേനെയും ക്ഷണിക്കുമെന്നു പറഞ്ഞു.. എന്നെ കണ്ടത് കൊണ്ട് ഇപ്പോഴേ ക്ഷണിക്കുന്നു 2 ദിവസം മുന്നേ വരാൻ പറഞ്ഞു..
അങ്ങിനെ വീട്ടിലെത്തി ഞാൻ അമ്മയോട് പറഞ്ഞു. ഷർമിയേച്ചിയെ കണ്ടതും കല്യാണ കാര്യവും ഷിമ്നയെ കണ്ടതും പറഞ്ഞു..
അമ്മ ഷർമിയെച്ചിയുടെ കല്യാണ കാര്യം മുന്നേ അറിഞ്ഞിരുന്നു. നിശ്ചയത്തിന് അച്ഛന് ക്ഷണം ഉണ്ടായിരുന്നു പോലും.. ഞാൻ ഡെൽഹിയിൽ പോയ സമയത്ത് ആയിരുന്നു നിശ്ചയം അതാണ് ഞാൻ അറിയാതെ പോയത്.
വീട്ടുകാരെ ബോധിപ്പിക്കാൻ കുറച്ചു നേരം ബുക്കും തുറന്നു വച്ചു ഇരുന്നു.. ശരിക്കും ചെറിയമ്മേയും മോനെയും മിസ്സ് ചെയ്യുന്നുണ്ടായിരുന്നു…
ചോറ് തിന്നു അച്ഛൻ മിറ്റത്തൂടെ നടക്കാൻ പോയപ്പോൾ അമ്മ വന്നു വെള്ളം ചൂടാക്കി വെച്ചിട്ടുണ്ട്. പോയി കഴുകി മരുന്ന് വെക്ക്. കൂടുതൽ വർത്തമാനം പറയിക്കാതെ എണീറ്റ് പോയി കഴുകി വന്നു. 2 ദിവസമായി ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തോ ഒരു നല്ല സുഖം ഉണ്ട്.തുടക്കിടയിലുള്ള ഇറിറ്റേഷൻ കുറഞ്ഞു.
അച്ഛൻ വന്നു ടിവി കാണാൻ ഇരുന്നപ്പോൾ ഞാൻ മെല്ലെ മുറിയിലോട്ട് പോയി..