ശാന്തേച്ചി അകത്തു കേറി.. അമ്മ ഷീബേച്ചിയുടെ തിണ്ണയിൽ കേറി ഇരുന്നു.. അപ്പോഴാണ് എന്നെ കണ്ടത്.. “വീടെല്ലാം പൂട്ടിയിട്ട് തന്നെയാണോടാ വന്നിന്?
“ആ”
“ചേച്ചി എന്തേ വൈകിയെ?” ഷീബേച്ചി ചോദിച്ചു..
“ഞാൻ അവിടുന്ന് രമ ടീച്ചറുടെ വീട്ടിൽ ഒന്ന് കേറി.. അടുത്താഴ്ചയാല്ലേ കല്യാണം.. ഇന്നു അവിടെ വരെ എത്തിയോണ്ട് ഒന്ന് കേറി വേറെ ഇനി അതിനായിട്ട് വെയിലത്ത് പോകാൻ പറ്റില്ല..”
“ഒരുക്കമെല്ലാം തുടങ്ങിയോ?”
“പേയിൻറിങ് ഇന്നലെ കഴിഞ്ഞു.. നാളെ പന്തൽ പണിക്കാരും.. അച്ചാറിടാനും ആള് വരുമെന്ന് പറഞ്ഞു ടീച്ചറ്.. പിന്നെ ചാരു ഇന്ന് പുലർച്ചെ എത്തി..ഓൻ കല്യാണം കഴിഞ്ഞിട്ട് ആദ്യമായിട്ടല്ലേ വരുന്നത് മോളെ അവിടെയെല്ലേ പ്രസവിച്ചത്..? നല്ല മോള് ഓനേയും ഒളെയും പോലെ തന്നെ നല്ല അടുപ്പം ഉണ്ട്”
“ഷീബേ.. ഞാൻ പിന്നെ വരാം.. പോയി ചോറ് തിന്നിട്ട് ഒന്ന് നടുചായിക്കട്ടെ വെയിലിന് ഭയങ്കര ചൂട്..”
“നീ വരുന്നിലെ?” അമ്മ എന്നോട് ചോദിച്ചു..
“ആ നടന്നോ ഞാൻ ചെരിപ്പിട്ട് ഇപ്പോ വരാം” എന്നു പറഞ്ഞു.. ഷീബേച്ചിയുടെ അടുത്ത് പോയി.. “ നിനക്ക് യോഗമില്ല മോനേ … വീട്ടിൽ പോയിട്ട് വീണ്ടും സ്വന്തം ചെയ്തോളൂ.” …
“എന്നാൽ ശരിയെന്ന് പറഞ്ഞു..” ഞാൻ ഓടി അമ്മയ്ക്ക് ഒപ്പം എത്തി..
വാതില് തുറന്നു.. അമ്മ കയ്യും കാലും കഴുകി നേരെ മുറിയിൽ പോയി സാരി മാറി വന്നു ചോറ് വിളമ്പി..
“എടാ നിന്നെ ചാരു ചോദിച്ചിരുന്നു..”
“ആ കുറച്ചു കഴിഞ്ഞാൽ പോകാം”
“ഇന്ന് അവരൊക്കെ എവിടെയോ പോകുന്നുണ്ട് ടീച്ചർ മാത്രേ ഉണ്ടാവൂ.. നാളെ പോയിക്കോ.. ഇന്ന് രാത്രി നിന്റെ ഒപ്പം പഠിയ്ക്കുന്ന കുട്ടി വരുമെന്ന് ടീച്ചർ പറഞ്ഞു..”
“ആ.. ചന്ദ്രിയേച്ചി വന്നു പണിയെല്ലാം കഴിഞ്ഞോ?”
“ആ വലിയ പൊടിയൊന്നും ഉണ്ടായിരുന്നില്ല”