“മതിയോ?” എന്നുള്ള അവളുടെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്
“ഒന്ന് അങ്ങോട്ടേക്ക് നടന്നാട്ടെ” അവൾ വാതില് വരെ നടന്നു പോയി തിരിച്ചു വന്നു..
“എങ്ങിനെ ഉണ്ട്? ബോറല്ലെ?”
“തന്നോട് ബോർ ആണെന്ന് ആരാ പറഞ്ഞത്? ഫ്രണ്ട്സ് പറഞ്ഞോ?”
“ഇല്ല,ആരും പറഞ്ഞില്ല”
“പിന്നേ താൻ എങ്ങിനെയാ ബോർ എന്നു പറഞ്ഞേ?”
“അവരൊക്കെ ഇങ്ങനെ നടക്കുമ്പോൾ എന്നെക്കാളും കൂടുതൽ തോന്നും”
“തോന്നലല്ലേ? താൻ കണ്ണാടിയുടെ മുമ്പിൽ പോയി സ്വന്തം നോക്ക് നോക്കുമ്പോൾ മുന്നിലേക്ക് പാൻറ് ഒന്ന് വലിച്ചു പിടിച്ചോ എന്നിട്ട് വാ ഞാൻ ഇവിടെ ഉണ്ട്”
പെണ്ണിന് ഇട്ടിട്ട് നല്ല ഭംഗി ഉണ്ട് ഒന്ന് ടൈറ്റ് ആകിയാൽ മതി.
“നോക്കിയിട്ട് വന്നോ?”
“ഉം”
“എങ്ങിനെ ഉണ്ട്?”
“താൻ പറഞ്ഞപോലെ ടൈറ്റ് ആക്കിയപ്പോൾ കുഴപ്പമില്ല..”
“തന്റെ പാൻറ് സൈസ് മാറിയതാ.. കുറച്ചു ടൈറ്റ് ഉള്ളത് വാങ്ങണം ഇത് കണ്ടിട്ട് പണ്ടത്തെ ആണുങ്ങളുടെ പാൻറ് പോലെ ഉണ്ട്.”
“അത് എങ്ങിനെ മനസ്സിലായി?”
“ഏത്?”
“പണ്ടത്തെ ആണുങ്ങളുടെ പാൻറ് ആണെന്ന്?”
“കണ്ടാൽ അറിയില്ലേ? ഇപ്പോൾ ഇങ്ങനത്തെ വലിയ ടൈപ്പ് ജീൻസ് ഒന്നും വരുന്നില്ല.. കുറചൂടേ ടൈറ്റ് ടൈപ് ആണ്”
“ശരിയാ ഇത് ഇതിനിടക്ക് അമ്മ ചേട്ടന്റെ പഴയ തുണി ഒക്കെ ഒഴിവാക്കുമ്പോൾ ഞാൻ എടുത്തു വെച്ചതാ..”
“അപ്പോ തന്റെ ചേട്ടൻ ഇത്ര ചെറുതായിരുന്നോ?”
“സ്കൂളില് പടിക്കുമ്പോൾ ആള് ചെറുതായിരുന്നു.. പിന്നെ പെട്ടന്ന് ആണ് ഭീമൻ ആയത്”
“തന്റെ ചേച്ചിയുടെ പഴയതൊന്നും ഇല്ലേ?”
“എന്റെ ബുദൂ അതെല്ലേ ഞാൻ പറഞ്ഞത് അച്ഛന്, കല്യാണത്തിന് മുമ്പേ ഇതൊന്നും ഇടുന്നത് ഇഷ്ടമല്ല അപ്പോ പിന്നെ ചേച്ചിയുടെ പഴയത് ഉണ്ടാവുമോ?