അത് മാത്രമല്ല.. മുന്നെയൊക്കെ എന്തെങ്കിലും ഒക്കെ വായിക്കുന്ന ശീലമുണ്ടായിരുന്നു.. ഇപ്പോ അതങ്ങ് പോയി കിട്ടി. നാളെ മുതല് കുറച്ചു ഒന്ന് ശ്രദ്ധിക്കണം വലിയ മാർക്കിലെങ്കിലും തട്ടി മുട്ടി തോൽക്കാതെ ആൾക്കാരെ കൊണ്ട് പറയിക്കാതെ അങ്ങ് പോകുന്നുണ്ട്.. അത് നിലനിർത്തണം.
ഞാൻ യാഹൂ ഗ്രൂപ്പിൽ കേറി പുതുതായി വന്ന ഒരു കഥയും വായിച്ചു പിന്നെ വേഗം കിടന്നുറങ്ങി. നാളെ വെള്ളിയാഴ്ചയും കൂടി കോളേജിൽ പോകണം.
രാവിലെ അമ്മയുടെയും അച്ഛന്റെയും വഴക്ക് കേൾക്കുന്നതിന് മുന്നേ കുറച്ചു വൈകി എണീറ്റു കോളേജിലെക്ക് പോയി .
ലക്ഷ്മി ഇന്ന് നല്ല ഒരു മിഡിയും ടോപ്പും ഇട്ടിട്ട് ആണ് വന്നത്. കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.
ഷിമ്ന ഇപ്പോ നല്ല ലോഹ്യം ആണ്…. മുന്നെയും ലോഹ്യത്തിന് കുറവൊന്നുമില്ല പക്ഷേ ഇപ്പോ കുറച്ചു കൂടി ആടുപ്പമായി. നാളെ ചാരുവേട്ടൻ വരും എന്നു അവൾ പറഞ്ഞു.. അന്ന് രമ ടീച്ചറും പറഞ്ഞിരുന്നു ചാരു ശനിയാഴ്ച വരുമെന്ന്..
ചാരുവേട്ടൻ പണ്ട് നാട്ടിൽ ഉള്ളപ്പോൾ മൂപ്പരുടെ ബൈക്കിന്റെ പുറകില് അധികവും ഞാൻ ഉണ്ടാവുമായിരുന്നു, ഞാനാണ് കൂടുതല് അല്ലെങ്കില് വേറെ ആരെങ്കിലുമുണ്ടാവും.. മൂപ്പർക്ക് ഒറ്റയ്ക്ക് പോകാൻ മടിയാണ്.
പ്രായത്തില് മൂപ്പര് കുറച്ചു മൂത്തത് ആണെങ്കിലും വേണ്ടാത്ത കൂട്ടുകെട്ടിലൊന്നും പോകുമായിരുന്നില്ല.. എന്നാലും എല്ലാവരും ആയി നല്ല ബന്ധം ഉണ്ട്.
അത് കൊണ്ട് തന്നെ ചാരുവേട്ടന്റെ ഒപ്പം പോകുന്നതിന് വീട്ടിൽ നിന്നു എതിർപ്പില്ലായിരുന്നു.. സിനിമക്ക്.. , കൂട്ടുകാരുടെ വീട്ടിൽ ഒക്കെ പോകുമ്പോ എന്നെ കൂട്ടുമായിരുന്നു.. ഈ കഥ ഒക്കെ രമ ടീച്ചർ ഇവൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടാവും..
ഇതൊക്കെ ആണെങ്കിലും ഏറ്റവും സങ്കടം ഉള്ള കാര്യം എന്തായിരുന്നെന്ന് ചോദിച്ചാൽ എനിക്ക് ചാരുവേട്ടന്റെ കല്യാണത്തിന് കൂടാൻ പറ്റിയില്ല എനിക്ക് ചിക്കൻപോക്സ് ആയിരുന്നു കൃത്യ സമയത്ത്.. വല്ലാത്ത സങ്കടം ആയിരുന്നു.. അച്ഛനും അമ്മയും കൂടി പോയിട്ട് വിശേഷങ്ങൾ പറഞ്ഞത് ഒക്കെ ഓർമ്മ വന്നു.. കൂടാതെ അവർ കല്യാണം കഴിഞ്ഞു വീട്ടിലോട്ട് വന്നത് അച്ഛൻ എന്നെയും കൂട്ടി ഡോക്ടറുടെ അടുത്ത് പോയ സമയത്തായിരുന്നു.