“ഏയ് സോറി ഒന്നും വേണ്ടാ.. ഞാൻ വിചാരിച്ചു താൻ എന്റെ കോലം കണ്ടിട്ട് ചിരിച്ചത് ആണെന്ന്॥ ”
“ഒരിക്കലും അല്ല.. തന്റെ വീഡിയോ ഇപ്പോഴാ ഒന്ന് തെളിഞ്ഞു വന്നത് സല്മാൻ ഖാൻ അല്ലെങ്കിലും മസിലോക്കെ ഉണ്ടെല്ലേ?”
തലയിണക്ക് മീതെ കിടക്കുന്ന കൈ കണ്ടിട്ട് അവൾ പറഞ്ഞു
“തന്റെ ചേട്ടന്റെ അത്ര ഇല്ല”
“അത് ശരിയാ.. സാധാരണ മനുഷ്യന്മാർക്ക് ഉണ്ടാവില്ല അവന് മസില് പെരുപ്പിക്കുക എന്നു പറഞ്ഞാൽ പ്രാന്താണ്…… ഗുസ്തിക്കാരൻ ആണ്.”
ഇതും പറഞ്ഞു അവൾ തന്നെ ചിരിച്ചു.. ഗുസ്തിക്കാരൻ ആണെന്ന് കേട്ടപ്പോൾ അന്ന് അക്ഷിതയെ അധികം നോക്കി വെള്ളം ഇറക്കാതിരുന്നതിന് ഞാൻ എന്നെ തന്നെ അഭിനന്ദിച്ചു….
“ഞാൻ ജിമ്മിൽ ഒന്നും പോകാറില്ല.. തന്നെയുമല്ല വല്യ മസില് ഒന്നുമില്ല”
“ഓക്കെ അത് വിടൂ.. വീഡിയോ കോള് ബുദ്ധിമുട്ടില്ലാലോ.. എനിക്ക് ഈ സമയത്ത് ഇന്റർനെറ്റ് ഫ്രീ ആണ്..”
“എന്തേ അങ്ങിനെ ചോദിച്ചത്.. ബുദ്ധിമുട്ടില്ല എന്നു ഞാൻ മുന്നേ പറഞ്ഞെ.. ല്ലോ”
“ഏയ് തെറ്റായി ചോദിച്ചത് അല്ല.. എന്റെ റൂം മേറ്റ്സ് ഒക്കെ വീഡിയോ കാള് ചെയ്താൽ അവരുടെ നെറ്റ് വേഗം തീർന്നു പോകും അത് കൊണ്ട് ചാറ്റ് മാത്രേ ചെയ്യൂ..അത് കൊണ്ട് ചോദിച്ചത് ആണ് സോറി”
“എനിക്കും ഫ്രീ ആണ് രാത്രി.. എയർടെൽ ആണോ??”
“അതേ”
“സെയിം പിഞ്ച്”
“സന്തോഷം ആയി.. എനിക്ക് ടൈപ് ചെയ്യാൻ ഭയങ്കര മടിയാണ്..”
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ? ഉത്തരം പറയുവാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി”
“സാധാരണ ചാറ്റ് ക്വസ്റ്റ്യൻ ആണോ?” അവൾ ചോദിച്ചു……
“മനസ്സിലായില്ല”
“ഓക്കെ താൻ ആദ്യം ചോദിക്ക് എന്നിട്ട് പറഞ്ഞു തരാം,,,”
“തനിക്ക് ലൈൻ ഒന്നുമില്ലേ?” ഞാൻ ചോദിച്ചു..