“ഞാനും മിനിഞ്ഞാന്ന് പകൽ അവരോട് ചാറ്റ് ചെയ്തു.”
“ബാക്കി ദിവസങ്ങളിൽ താൻ പകൽ എന്ത് ചെയ്യും?”
“ചേട്ടത്തിയമ്മ പണിക്ക് പോകുന്നത് കൊണ്ട് പകൽ കമ്പനി ഇല്ല.. അത് കൊണ്ട് ഉറങ്ങി തീർക്കുന്നു..”
“എപ്പോഴാ ഇനി കോളേജ് തുറക്കുന്നത്?”
“2 ആഴ്ച കൂടി ഉണ്ട്..”
“തനിക്ക് നാളെ കോളേജിൽ പോകണ്ടെ?”
“പോകണം”
“തനിക്ക് ഉറങ്ങാൻ ആയാൽ പറയണേ”
“ഞാൻ പാതിരാത്രി കഴിഞ്ഞേ ഉറങ്ങാറുള്ളൂ അത് കൊണ്ട് താൻ പേടിക്കേണ്ട,,, താൻ ഉറങ്ങിയിട്ടേ ഞാൻ ഉറങ്ങു”
“എന്നാൽ നമുക്ക് നോക്കാം ചലഞ്ച് .. ” അവൾ പറഞ്ഞു.. ആദ്യമായിട്ടാണ് അവൾ എന്നോട് ഇത്ര ഫ്രീ ആയി വർത്തമാനം പറയുന്നത്..
“നോക്കാം ഞാനും പറഞ്ഞു..”
“തനിക്ക് ഞാൻ വീഡിയോ കാൾ ചെയ്താൽ ബുദ്ധിമുട്ടാകുമോ?”
“ഒരു ബുദ്ധിമുട്ടും ഇല്ല. പക്ഷേ ഞാൻ സൽമാൻ ഖാൻ ആയിട്ടാണ് ഉള്ളത്”
“സല്മാൻ ഖാൻ ആയിട്ടോ മനസ്സിലായില്ല”
“ഞാൻ ഷർട്ട് ഇട്ടിട്ടില്ല..”
“ഹ ഹാ ഹാ .. ഹ ഹാ ഹാ..യൂ ആർ സോ ഫണ്ണി”
“ഞാൻ ഷർട്ട് ഇട്ടിട്ട് വരാം 1 മിനിറ്റ്”
ഞാൻ എഴുന്നേൽക്കാൻ പോകുമ്പോഴേക്കും കാൾ വന്നു
ഞാൻ പിന്നെ കമിഴ്ന്നു കിടന്നു തലയിണയിൽ നെഞ്ച് വെച്ചു ഫോൺ കട്ടിലിന്റെ ക്രാസിക്ക് ചാരി വെച്ചിട്ട് കോൾ അറ്റെൻഡ് ചെയ്തു.
കാൾ എടുത്തപ്പോളും പെണ്ണ് ചിരി നിർത്തിയില്ല. വായും പൊതി ചിരിക്കുവാ.. മുഖം മാത്രേ ആദ്യം കണ്ടുള്ളൂ. അവൾ മലർന്നു കിടക്കുവായിരുന്നു കയ്യില്ലാത്ത ഒരു ബനിയൻ ആണ് വേഷം.
“ഞാൻ ഷർട്ട് ഇട്ടിട്ട് ഇപ്പോ വരാം..”
“അയ്യോ സോറി ഞാൻ കളിയാക്കി ചിരിച്ചതല്ല താൻ സല്മാൻ ഖാൻ എന്നു പറഞ്ഞതിനെ ഓർത്ത് ചിരിച്ചതാ.. സോറി..”