അവരുടെ ക്യാമ്പസ് രാവുകൾ 1 Avarude Campus Ravukal Part 1 | Author : Aadhithya Kesari
അങ്ങനെ ഇന്നാണ് ദേവജിത്ത് ആദ്യമായിട്ട് ഡിഗ്രി പിജി ലെവലിലെ ഒരേയൊരു ടൂർ പോകുന്നത്. (ഛേ.. ഞാനിതെന്താ ഈ പറയുന്നത്.. അതിന് എല്ലാവരും കോളേജിൽ ഒന്നിൽ കൂടുതൽ തവണ പോയിട്ടുള്ളവരല്ലേ…🤦🏻♂️ എന്തോന്നടെ….)
രാവിലെ ഏഴുമണി കഴിഞ്ഞ് അവന്റെ കോളേജിൽ…. ആ കോളേജിന്റെ പ്രധാന ആകർഷക സ്ഥലങ്ങളിലൊന്നായ കോളേജ് ഗ്രൗണ്ടിലെ പടുകൂറ്റൻ തേക്കു മരകൂട്ടത്തിന്റെ തണലിൽ ദേവജിത്തും ഉറ്റസുഹൃത്തായ ആദിദേവും ഒത്തു കൂടി.
അളിയാ ആദി, കാര്യം എല്ലാം ഓക്കേ അല്ലേ…. നീ സാനം എടുത്ത് വെച്ചിട്ടുണ്ടോ ??? ” ദേവജിത്ത്, സുഹൃത്തായ ആദി ദേവിനോട് സംസാരിക്കുകയാണ്.
” ഓ… നിന്റെ ഫേവറെയ്റ്റ് ഐറ്റം തന്നെ എടുത്തു വെച്ചിട്ടുണ്ട്.”
രണ്ടു പേരും ടൂറിനിടയിൽ രഹസ്യമായിട്ട് മോന്താനുള്ള പരിപാടിയാണ്.
ടാ ആദി, അവള് വരുമോടാ” … ജിത്തു അൽപ്പം ടെൻഷനോടെ ചോദിച്ചു.
”ആര് വരുമോന്ന് ” ??? ആദിദേവ് നെറ്റി ചുളിച്ചു…”
“ശോ ഈയൊരു മണകുണാഞ്ചനെ ആണല്ലോ ദൈവമേ എനിക്ക് ചങ്ക് ആയി കിട്ടിയത് … എടാ പൊട്ടാ നയന വരുമോ എന്നാ ചോദിച്ചേ…😍
ഹും അതെന്നോടാണോടാ ചോദിക്കുന്നത്. നിനക്ക് അവളോട് തന്നെ വിളിച്ചു ചോദിച്ചാൽ പോരെ….” ആദിയും അവന്റെ അമർഷം മറച്ചു വെച്ചില്ല.
“എടാ ഞാൻ അങ്ങനെ പറഞ്ഞതിന് വേറെ കാരണമുണ്ട് പണ്ട് അതായത് നമ്മൾ ഡിഗ്രി ലാസ്റ്റ് ഇയർ പഠിക്കുമ്പോൾ , മൂന്നാർ ടൂർ പോയപ്പോൾ അവൾ കൂടെ ഉണ്ടായിരുന്നില്ല…
കാരണമെന്താ അന്ന് അവൾക്കു പനിയായിരുന്നു… അതൊക്കെ കാരണം എനിക്ക് ടൂറൊന്നും എൻജോയ് ചെയ്യാൻ പറ്റിയില്ല…” ദേവജിത്ത് ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തിയതും അവന്റെ കണ്ണുകൾ നിറയുന്നത് ആദി കണ്ടു.
“ഓ സോറിടാ നീയെന്നോട് ഷെമിക്കണം… ഞാൻ ഇതൊന്നും മനസിലാക്കാതെയാണ് പെരുമാറിയത്… നിനക്ക് ഇപ്പോൾ എന്താ വേണ്ടത് അവൾ വന്നോ എന്നറിയണം… അത്രെയല്ലേ ഉള്ളു… ഇപ്പ ശെരിയാക്കിത്തരാം…” ആദി, കുറച്ചങ്ങോട്ട് മാറി അവന്റെ ഫോണിൽ ആരുടെയോ നമ്പർ ഡയൽ ചെയ്തു…📱