പെണ്ണ് ഇവിടെയുണ്ട്… അമൽ പുറത്തെവിടെയോ പോയതാ…
അവിടെ കിടന്ന ഒരു കസേര വലിച്ചിട്ട് ഈപ്പച്ചൻ അതിൽ ഇരുന്നു…
എടീ… നീ അടുക്കളയിൽ എരിയുള്ള വല്ലതും ഉണ്ടങ്കിൽ ഇങ്ങെടുത്തേ…
മദ്യ സേവക്കുള്ള പുറപ്പാടാണെന്ന് മനസിലായ വസുമതി അടുക്കളയിൽ നിന്നും കുറച്ച് അച്ചാർ ഒരു ചെറിയ പ്ലേ റ്റിൽ എടുത്തുകൊണ്ട് കൊടുത്തു…
ഇതെന്താടീ… അച്ചാറോ.. വേറൊന്നും ഇല്ലേ ഇവിടെ..
പിന്നെ… ഇവിടുള്ളതല്ലേ തരാൻ പറ്റൂ…
അതു കേട്ട് ഈപ്പച്ചൻ പറഞ്ഞു.. ഇതു മതി രമേശാ… ഇനിയും ഞാൻ വരും അപ്പോൾ നമുക്ക് ചിക്കനോക്കെ വാങ്ങാം..
കുപ്പി പൊട്ടിച്ചപ്പോഴേ ആക്രാന്തത്തോടെ രണ്ടു മൂന്നെണ്ണം രേമേശൻ അകത്താക്കി..
അയാൾ പാമ്പായി എന്ന് മനസിലായപ്പോൾ വസുമതിയോട് ഈപ്പച്ചൻ ചോദിച്ചു…
ഇനിയും ഞാൻ പരിചയപ്പെടാൻ ഒരാളും കൂടിയുണ്ടല്ലോ.. ഇവിടില്ലേ…
വസുമതി ഒന്നു ചിരിച്ചിട്ട്… ദിവ്യാ.. എടീ ഇങ്ങോട്ടൊന്നു വാ…
ഈപ്പച്ചനും വസുമതിയും പറയുന്നത് കേട്ടുകൊണ്ട് അകത്തു നിന്നിരുന്ന ദിവ്യ അൽപ്പം മടിയോടെ വെളിയിൽ വന്ന് അമ്മയുടെ പിന്നിൽ നിന്നു…
ദിവ്യയോടായി ഈപ്പച്ചൻ പറഞ്ഞു എന്തിനാണ് നാണിക്കുന്നത്… ഇങ്ങോട്ട് മാറി നിൽക്ക് ചോദിക്കട്ടെ…
അതാ പറഞ്ഞത്… മാറിനിൽക്ക്.. ഈപ്പച്ചൻ ചോദിക്കുന്നതിനു മണി മണിപോലെ മഴുപടി പറയ്… നിന്നെ പെണ്ണുകാണാൻ വന്നതല്ലല്ലോ…
ശ്ശോ.. ഈ അച്ഛൻ..
പെൺകുട്ടി അല്ലേ രമേശാ ഇത്തിരി നാണമൊക്കെ കാണും…
വസുമതിയുടെ തോളിൽ പിടിച്ചുകൊണ്ട് ഈപ്പച്ചന് കാണാൻ പാകത്തിന് ദിവ്യ നിന്നു..
നീ പഠിക്കുന്നില്ലേ…?
വാസുമതിയാണ് ഉത്തരം പറഞ്ഞത്.. പ്ലസ് ടു കഴിഞ്ഞതാ… ഡിഗ്രിക്ക് ചേരാനുള്ള മാർക്കില്ലായിരുന്നു… അതുകൊണ്ട് പഠനം നിന്നുപോയി…
അതു സാരമില്ല… ഡിഗ്രി അല്ലാതെയും പഠിപ്പുണ്ടല്ലോ.. നഴ്സിംഗ് അങ്ങനെ വല്ലോം നോക്കാൻ മേലായിരുന്നോ…
അതിനൊക്കെ നല്ല ചിലവുണ്ട് ഈപ്പചായ.. ഇവിടുത്തെ പരുവം കണ്ടില്ലേ..
തറയിൽ കിടന്ന് എന്തൊക്കെയോ പിറു പിറുക്കുന്ന രമേശനെ നൊക്കി വസുമതി പറഞ്ഞു..
പൈസക്ക് വഴിയുണ്ടാക്കാം… ഒരു ലോൺ എടുക്കാം… വിദ്ദ്യാഭ്യാസ ലോൺ…
അതും ഞങ്ങൾ നൊക്കി… ഇവൾക്ക് മാർക്ക് കുറവായതുകൊണ്ട് ഈട് വേണമെന്നാണ് ബാങ്കിൽ നിന്നും പറഞ്ഞത് ഈ പത്തു സെന്റ് നമ്മുടെ സോസൈറ്റിയിൽ പണയമാണ്…