ദേവസുന്ദരി 11 [HERCULES]

Posted by

 

ക്യാഷുകൊടുത്തുവാങ്ങിയ സാധനം ചുമ്മാ കളയണമെന്നോർത്താണ്‌ അത് ചോദിച്ചത്.

 

പക്ഷേ അമ്മുവിനുമ്മുന്നേ അതിലേക്ക് നോട്ടംപോയത് തടകയുടേതാണ്.

അവള് കഴിക്കണ വീറ്റ് പൊറോട്ട വായിൽ കുത്തിക്കയറ്റി രണ്ടുകവിളും വീർത്താണ് ഇരിക്കുന്നത്. എന്നിട്ടവൾടെയാ നോട്ടങ്കൂടെ കണ്ടതുമെനിക്ക് ചിരിവന്നുപോയി. എങ്കിലുമത് പുറത്തുചാടാതെ പിടിച്ചുനിർത്താൻ അത്യാവശ്യം നന്നായി മെനക്കെടേണ്ടിവന്നു.

വിശന്നാൽ ഇങ്ങനെയുമുണ്ടോ ആൾക്കാര്.!!

 

അമ്മുവതെടുത്തു കുടിക്കണത് കണ്ട് അവളെ നോക്കിപ്പേടിപ്പിക്കുന്ന താടകയേക്കണ്ടപ്പോൾ എന്റെ പിടിവിട്ടുപോയി.

 

എന്റെ ചിരികണ്ട് ഞെട്ടിയ ജിൻസിയും അമ്മുവും കൂടെ താടകയുടെ ഇരുത്തവും കഴിപ്പും ഭാവവും ഒക്കെ കണ്ടതോടെ ചിരിക്കാൻ തുടങ്ങി. ഒന്നും ചുറ്റും നോക്കിയപ്പോൾ കാണുന്നത് അവിടിരുന്നവരൊക്കെ നേർത്ത ഒരു ചിരിയോടെ ഞങ്ങളെ നോക്കുന്നതാണ്.

അതോടെ കക്ഷി അത്യാവശ്യം വൃത്തിയായിട്ട് ചൂളിപ്പോയി.

 

“” എടിയതാരും എടുത്തോണ്ടുപോവൂല…. പയ്യെക്കഴിക്ക്..!! “”

 

ചെറിയൊരു ചിരിയോടെ ജിൻസി അവളെനോക്കിപ്പറഞ്ഞെങ്കിലും അത് കേൾക്കാത്തപോലെ മുഖവും കുനിച്ചിരുന്നുള്ള തീറ്റയായിരുന്നു പിന്നീടങ്ങോട്ട്.

 

സന്ധ്യയോടടുത്തിട്ടാണ്‌ പിന്നെ ഫ്ലാറ്റിലെത്തുന്നത്. ചെന്ന് കയറിയപാടെ കുളിച്ച് ഫ്രഷ് ആയി കയറിക്കിടന്നു. തലവേദന ഇപ്പോൾ സ്ഥിരമായി മാറിയതുപോലെയാണ്. കുറേ നേരം സിസ്റ്റം ഉപയോഗിക്കുന്നതിനാൽ ആവണമത്.

അവിടിരുന്ന ഒരു ബാംമും എടുത്ത് തടവി കിടന്നതും നിദ്രയുടെ മടിത്തട്ടിലേക്ക് ഞാൻ യാത്രയായി.

 

ഇടക്ക് ജിൻസി വന്ന് കഴിക്കാൻ വിളിച്ചെങ്കിലും വേണ്ടായെന്ന് പറഞ്ഞ് കിടക്കുകയായിരുന്നു.

 

*******************

 

 

പിന്നീടുള്ള രണ്ടുദിവസം വലിയ സംഭവ വികാസങ്ങളൊന്നുമില്ലാതെ കടന്നുപോയി. താടകയും ഞാനും വാക്കുകൾ കൊണ്ട് പരസ്പരമുള്ള ചൊറിയലൊഴിച്ചാൽ ബാക്കിയെല്ലാം ശാന്തമായിത്തന്നെ കടന്നുപോയി.

ഓഫീസിലെ കളിയാക്കൽ അന്നത്തെ സംഭവത്തോടെ നിന്നിരുന്നു.

 

 

“” എടാ… നീയിപ്പോ എപ്പഴും ഓരോ ചിന്തയിലാണല്ലോ… എന്നതാ പ്രശ്നം?! “”

 

എന്നത്തേയുംപോലെ ജിൻസിയുടെ ഫ്ലാറ്റിലിരുന്നുള്ള അന്തിചർച്ചയ്ക്കിടെ ജിൻസിയുടെ ചോദ്യമായിരുന്നു അത്.

അപ്പോഴാണ് അമ്മു എന്നെ ശ്രെദ്ധിക്കുന്നത് എന്ന് തോന്നണു.

 

“” ഹേയ് ഒന്നുല്ലടീ… ഞാനെന്തോ ആലോയ്ച്ചെയാ…!! “”

 

“” അതന്ന്യാ ചോയ്ക്കണേ നിനക്കെന്തേലും പ്രശ്നോണ്ടോന്ന് എപ്പോനൊക്ക്യാലും അവന്റൊരു ചിന്ത… “”

 

“” കുഴപ്പൊന്നല്ല ജിൻസീ… അമ്മേപ്പറ്റിയൊക്കെ ഓർത്തതായിരുന്നു…!!””

Leave a Reply

Your email address will not be published. Required fields are marked *