പക്ഷെയതൊട്ടും പുറത്ത് കാണിച്ചില്ല.
പക്ഷേ കാസറോളിലെ വിഭവം കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി.
ഓട്ടട… എനിക്കേറ്റവും ഇഷ്ടപ്പെട്ട പലഹാരം.
ഞാനതെടുക്കാൻ കൈനീട്ടിയപ്പോൾ ജിൻസിയെന്നെ തടഞ്ഞു.
” അങ്ങനെ നീയിപ്പോ ഇതീന്നെടുത്തു ഞണ്ണണ്ട…. എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്ക്യ ദോശയല്ലേ… അത് ഞണ്ണിയേച്ചാ മതി… ”
പിന്നൊന്നും പറയാതെ കൊതിയടക്കി പഞ്ചസാരേം മുക്കി ദോശ തിന്നുമ്പോൾ
” എന്ത് രുചിയാ ജിൻസിയിതിന്… ആാാഹ…”
എന്നുമ്പറഞ്ഞ് താടകയെന്നെ പ്രലോഭപ്പിച്ചു.
പിന്നെയും എന്തൊക്കെയോ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാത്തമട്ടിലിരുന്ന് ദോശയും തിന്ന് ഞാനെണീറ്റ് പോയി.
എന്തൊക്കെപ്പറഞ്ഞാലും ഇഷ്ടപ്പെട്ട ഭക്ഷണം മുന്നീക്കൊണ്ട് വച്ച് അതൊന്ന് തൊടാമ്പോലും സമ്മയ്ക്കാത്തേന്റെ കലിപ്പിലായിരുന്നു ഞാൻ.
അമ്മു വീണ്ടും പഴയപടി ആയിട്ടുണ്ട്. വീണ്ടും സോറി പറയാൻപോയി അവളെ സങ്കടപ്പെടുത്തണ്ട എന്നോർത്ത് ഞാൻ പിന്നെയതേപ്പറ്റി ഒന്നും ചോദിക്കാൻ പോയില്ല.
റൂമിൽച്ചെന്ന് ബാഗും എടുത്ത് അമ്മുവിനോടും ജിൻസിയോടും പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ താടക കഴിത്തം മതിയാക്കി എന്റെ പിന്നാലെ വന്നു. ഞാൻ കൂട്ടാതെ പോകുമെന്ന് കരുതിയാവും. ബസ്സിന് പോണ ഞാനെന്തിനു അവളെ കൂട്ടണം.
“” അതേയ്…. വണ്ടിയെടുക്കണില്ലേ… “”
പാർക്കിങ്ങും കഴിഞ്ഞ് നടന്നയെന്നെക്കണ്ട് തടകയൊരു സംശയത്തോടെ ചോദിച്ചു.
“” നിന്റച്ഛൻ കൊണ്ടുവച്ചിട്ടുണ്ടോ കിണ്ടി…. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട… “”
അപ്പോഴായിരിക്കണം അവളും അതോർത്തത്. പിന്നെ ഒന്നും മിണ്ടാണ്ട് പിന്നാലെ വന്നു.
ബസ്‌റ്റോപ്പിൽ ഉള്ള തിരക്ക് കണ്ട് മനസ് മടുത്തതാണ്. പക്ഷേ പോയില്ലേലും ജോലിയൊക്കെ ഞാൻതന്നെ ചെയ്യണമല്ലോ എന്നോർത്തപ്പോൾ അവിടെ ബസ്സും കാത്ത് നിന്നു.
അങ്ങനെ ബസ്സിൽ തിക്കിത്തിരക്കി ഓഫീസിനു മുന്നിൽ ചെന്നിറങ്ങി. ഓഫീസിൽ കയറുമ്പഴേ എന്നേം തടകയേയും നോക്കിയുള്ള അവരുടെ ആക്കിച്ചിരി കണ്ടപ്പഴേ ഇവിടേം അത് ഫ്ലാഷ് ആയെന്നെനിക്ക് മനസിലായി.
ചാണകക്കുഴിയിൽ വീണ് ആകെ നാറിനിക്കണ എനിക്കെന്ത് പട്ടിത്തീട്ടം…!
അവർക്ക് പട്ടിവിലകൊടുത്ത് കാബിനിലേക്ക് നടക്കുമ്പോൾ തലതാഴ്ത്തി തന്റെ കാബിനിലേക്ക് പോവുന്ന തടകയെയാണ് കണ്ടത്.
അതിന് വലിയ വിലകൊടുക്കാതെ ഞാനെന്റെ ജോലികളിലേക്ക് കടന്നു. രണ്ടുദിവസങ്കൊണ്ട് അത്യാവശ്യം ഫയലുകളൊക്കെ വന്ന് കിടപ്പുണ്ട്. അതൊക്കെ ക്രോസ് ചെക്ക് ചെയ്ത് മാറ്റിവച്ചു. രഘു ഭായ് വന്ന് ഇടക്ക് നോക്കിവെക്കണ ഫായലൊക്കെ തടകയുടെ അടുത്തേക്ക് കൊണ്ടുപോകുന്നുണ്ട്.