ഒരു ഞെട്ടലോടെയെന്റെ നോട്ടം ആദ്യം പോയത് താടക ഇരുന്നിടത്തേക്ക് ആയിരുന്നു.
“” ഓ… നോക്കണ്ട… പുള്ളിക്കാരിയപ്പുറത്തോട്ട് പോയിട്ട് കുറച്ചുനേരമായി… എന്തേ പോണോ…? “”
ഇതൊക്കെ കേട്ട് ജിൻസിയുടെ മുഖമാകെ വിളറിയപോലെ ആയിരുന്നു. പക്ഷേ അത് മറച്ചുപിടിക്കാൻ അമ്മുവിന്റെ കാട്ടിക്കൂട്ടലിന് സപ്പോർട്ടെന്നോണം അവളൊന്ന് ചിരിച്ചു.
“” ദേയമ്മൂ…. അല്ലേലേ ഞാൻ വട്ടായിനിക്കുവാ…. ഓരോന്ന് പറഞ്ഞെന്റെ വായീന്ന് കേട്ടാലേനിനക്ക് സമാധാനമാവത്തുള്ളോ…?!””
ഇത്തിരി കനത്തിൽതന്നെ ചോദിച്ചതും പുള്ളിക്കാരിയടങ്ങി.
“” നീയെന്നാത്തിനാ അതിനിവളെച്ചാടി കടിക്കണേ… ഇവളൊരു തമാശപറഞ്ഞേയല്ലേ…?!””
“” ഇതാണോ താമാശ… ഒരുത്തനിവിടെ ഊമ്പിത്തെറ്റിനിക്കണത് നിങ്ങക്കൊക്കെ തമാശയാണല്ലേ… അല്ലേലുവാരുടേങ്കിലും ജീവിതം കോഞ്ഞാട്ടയാവണത് കാണാനാണല്ലോ എല്ലാർക്കുവിഷ്ടം..!! ”
“” എടാ… നീയിതെന്നതൊക്കെയാ വിളിച്ച് പറയണേ….!, അവളെങ്ങനുദ്ദേശിച്ചൊന്നുവല്ല പറഞ്ഞേ…. നീയെന്തിനാ ആവിശ്യുല്ലാതെയോരോന്ന് ചിന്തിച്ചുണ്ടാക്കണേ…! “”
“” അല്ലാതെ പിന്നെയിതെന്താ…. ഞാനുമവളുന്തമ്മിൽ കണ്ടയന്നേ ഉടക്കാന്ന് നിനക്കൊക്കെ അറിയാലോ…. എന്നിട്ടുമെന്നെയിട്ട് താറ്റുന്നത് എന്റെയാവസ്ഥകണ്ട് രസിക്കാനല്ലാണ്ട് പിന്നെന്തിനാ…!? “”
ഞാൻ പറയണകേട്ട് അമ്മുവാകെ വല്ലാത്തൊരവസ്ഥയിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നത് അപ്പോഴത്തെ മാനസികാവസ്ഥയിൽ ഞാൻ ശ്രെദ്ധിച്ചില്ല. എന്നോട് വാദിക്കുന്ന തിരക്കിൽ ജിൻസിയും.
“” ഏട്ടാ….ഞാ… ഞാനൊന്നുവുദ്ദേശിച്ച് പറഞ്ഞതല്ല…. സോറി…! “”
ഒരെക്കിക്കരച്ചിലോടെ എണ്ണിപ്പറക്കിയുള്ള അമ്മുവിന്റെ വാക്കുകൾ ഞാനെന്തൊക്കെയാ വിളിച്ചുപറഞ്ഞത് എന്നതിനെപ്പറ്റി എന്നെ ചിന്തിപ്പിച്ചു.
കല്യാണത്തെപ്പറ്റിയും ജിൻസിയെപ്പറ്റിയും ഒക്കെയോർത്തപ്പോൾ തോന്നിയ ഫ്രസ്ട്രേഷൻ ഇവിടെത്തീർത്തതാണ്. പക്ഷെയത് അവളെ അത്രയും വേദനിപ്പിക്കുമെന്ന് ഞാനോർത്തില്ല… ഓർക്കാൻ പറ്റുന്ന അവസ്ഥയിലും അല്ലായിരുന്നു.
“” അയ്യേ… ഡീ കരയാണോ…. നാണക്കേട്…. അവനെ നിനക്കറിഞ്ഞൂടെ… ദേഷ്യത്തിന്റെ പുറത്തെന്തേലും വിളിച്ചുപറഞ്ഞെന്നുവച്ച് നീയിങ്ങനെ കരയുവാണോ വേണ്ട…. ഏഹ്… ഉഷാറായ്‌ക്കെ… ആഹ്…!! “”
ജിൻസിയെന്നെയൊന്ന് തുറിച്ചുനോക്കി അമ്മുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഞാനും ആകെ വല്ലാതായി.
ശ്യേ വേണ്ടായിരുന്നു…
“” അമ്മു…. “”
ഞാൻ പറയാൻ തുടങ്ങിയപ്പഴേ ജിൻസിയെന്നെ തടഞ്ഞു.
“” നീയൊന്നപ്പർത്ത് പോയേടാ… അവൾക്ക് കുഴപ്പൊന്നുല്ല…! “”
പിന്നെ അവിടെയിരിക്കാൻ തോന്നിയില്ല… അമ്മുവിനെയും ജിൻസിയേം ഒന്ന് തിരിഞ്ഞുനോക്കി ഞാൻ എന്റെ ഫ്ലാറ്റിലേക്ക് കയറി.