“” അതൊന്നുമ്പറ്റൂല…!! “”
“” പ്ലീസ്… പേടിച്ചിട്ടാടാ…!””
എന്റീശ്വരാ… ഈ ഇടിയുമ്മിന്നലും പേടിയുള്ള ഇവളെയാണോ ഞാനിത്രേന്നാള് പേടിച്ചേ…! അയ്യേ…!!
ഞാനവളെ ഒരയ്യേ ഭാവത്തോടെ നോക്കിയപ്പോളവള് തുടർന്നു.
“” അത്… അത് ഞാനൊരു സ്വപ്നങ്കണ്ടു… സത്യായിട്ടും ഒറ്റക്ക് പേടിയായിട്ടാടാ… പ്ലീസ്…!! “”
എന്റെ ഭാവം കണ്ടിട്ടൊയെന്തോ അവള് വിവരിച്ചുപറഞ്ഞു.
ഓഹ് അപ്പൊ ഏതാണ്ട് ദുസ്വപ്നം കണ്ട് പേടിച്ചതാണ്. സത്യത്തിലവള് നല്ലപോലെ പേടിച്ചിട്ടുണ്ട് എന്ന് അവളുടെ ഭാവം കണ്ടാത്തന്നെ മനസിലാവുന്നുണ്ട്. കണ്ണ് ചെറുതായി കലങ്ങിയിട്ടുണ്ട്… അവളുടെ ശരീരത്തിലുണ്ടായ വിറയൽ അപ്പോഴും നിന്നിട്ടില്ലായിരുന്നു. അതോടൊപ്പം പുറത്ത് മുഴങ്ങുന്ന ഇടിമുഴക്കങ്ങൾക്ക് അവള് ഞെട്ടിവിറക്കുന്നുമുണ്ട്.
ഒരുനിമിഷം ഞാൻ അല്ലിയെ ഓർത്തുപോയി.
ഒരുദിവസം രാത്രിയിലവള് ഇതുപോലെ കരഞ്ഞുകൊണ്ട് റൂമിലേക്ക് വന്നതാണപ്പോ എനിക്കോർമ്മ വന്നത്.
പിന്നെന്തോ അവളോട് നോ പറയാൻ തോന്നിയില്ല.
“” ഇവിടെക്കിടക്കണയൊക്കെ കൊള്ളാം…!! പക്ഷെ എന്തേലുമ്മിധത്തിലെനിക്ക് ശല്യായ ഞാഞ്ചവിട്ടിപ്പുറത്താക്കും… “”
എന്ന് ഞാൻ പറഞ്ഞപ്പോൾ കുട്ടികള് തലയാട്ടണപോലെ തലയുമിളക്കി അവള് ബെഡ്‌ഡിൽ ഓരം ചേർന്ന് കിടന്നു.
എണീറ്റ് താഴെക്കിടക്കാൻ പറയേണ്ടതാണ്… പക്ഷേ തണുപ്പ് അസ്സഹനീയമാവും എന്നറിയാവുന്നതിനാൽ എതിർത്തില്ല. അല്ലേലും എന്നിലെ മനുഷ്വത്വം മരിച്ചിട്ടില്ലാന്നെ.!
ഇത്രേയുള്ളോ താടക…! ഇവളാണോ ഒരോഫീസ് മൊത്തം വിറപ്പിച്ചിരുന്നേ…!!
ഇവളെയാണല്ലോ ഞാനിത്രേങ്കാലം പേടിച്ചോണ്ട് നടന്നെയെന്നോർത്തപ്പോൾ സത്യത്തിലെനിക്കെന്നോട് പുച്ഛം തോന്നി.
ഞാനുറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ താടക ഉറക്കമ്പിടിച്ചിരുന്നു. ഉറക്കത്തിനിടയിലും അവളിടക്ക് ഞെട്ടുന്നുണ്ടായിരുന്നു. ഇതുനുമ്മാത്രം ഞെട്ടാനിവള് എന്താണാവോ കണ്ടത്…!!
അങ്ങനെ ഓരോ ചിന്തകളിൽ മുഴുകി പയ്യെ ഞാനും ഉറക്കത്തിലേക്കാഴ്ന്നു.
*****************************
പിറ്റേന്ന് ഓഫിസ് ഇല്ലായിരുന്നു.അതുകൊണ്ട് അല്പം വൈകിയാണ് ഉറക്കമുണരുന്നത്.
ദസറ ഉത്സവത്തിന്റെ ലീവ് ആണ് ( ശ്രീരാമൻ രാവണനുമേൽ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ദസ്റ.).
താടക എണീറ്റ് പോയിട്ടുണ്ട്. ഞാൻ ഒന്ന് ഫ്രഷ് ആയി ഹാളിലേക്ക് ചെല്ലുമ്പോൾ ജിൻസിയും അമ്മുവും ഹാജർ വച്ചിട്ടുണ്ട്.
എല്ലാരും ഇവിടന്നാണ് ഫുഡ് കഴിക്കാറ്. ജിൻസി രാവിലെത്തന്നെ എല്ലാമുണ്ടാക്കി ഇവിടേക്ക് കൊണ്ടുവരും. അവിടെപ്പോയി കഴിക്കാന്ന് കുറേപ്രാവിശ്യം പറഞ്ഞതാണേലും അവളത് കേട്ടതായിപ്പോലും ഭാവിക്കില്ല.