ഞാൻ മനസ്സിൽ കരുതി
അവര് പോയതിനു പിന്നാലെ ഞാൻ കാറുമെടുത്ത കോളേജിൻ്റെ വെളിയിലേക്കിറങ്ങി. അന്ന കയറി പോയ ഓഡികാർ കുറച്ചു മാറി ഇങ്ങോട്ട് തിരിച്ചു നിർത്തിയിട്ടുണ്ട്. എന്താ ഇവർ പോകാത്ത എന്നാലോചിച്ചു ഞാൻ വണ്ടി മുന്നോട്ട് എടുത്തു.
പെട്ടന്നാണ് ഒരു ജീപ്പ് എന്നെ മറികടന്ന് എൻ്റെ കാറിനു വട്ടം വെച്ച് നിർത്തിയത്. ജീപ്പിൽ നിന്ന് നാല് പേരോളം ചാടി ഇറങ്ങി. കൈയിൽ തടിക്കഷണം സൈക്കിൾ ചെയിൻ ഒക്കെ ഉണ്ട്. വടി വാൾ പോലെയുള്ള ഒന്നുമില്ല. അന്നയുടെ മറ്റവൻ്റെ ക്വോറ്റേഷനാണ് എന്ന് എനിക്ക് മനസ്സിലായി. ഞാനും വണ്ടിയിൽ നിന്ന് പെട്ടന്ന് തന്നെ ഇറങ്ങി. അവന്മാർ എന്നെ വളയുന്നതിന് മുൻപ് തന്നെ ആദ്യം കണ്ടവനെ ലക്ഷ്യമാക്കി ഓടി. എൻ്റെ വരവ് കണ്ടവർ അമ്പരന്നു എന്നുറപ്പാണ്. കാരണം എൻ്റെ നേരെ വന്ന അവൻ അവിടെ നിന്ന്. ആദ്യം നിന്നവനിട്ട് ഫ്ല ഒരു യിങ് കിക്ക് അങ്ങ് കൊടുത്തു. കാലുകുത്തിയതും രണ്ടാമത് നിൽക്കുന്നവൻ്റെ മൂക്ക് നോക്കി ഒരൊറ്റ ഇടിയും. അതോടെ രണ്ടും താഴെ വീണു. അപ്പോഴേക്കും മൂന്നാമത് നിന്നവൻ മരക്കഷ്ണം എൻ്റെ തലയെ ലക്ഷ്യമാക്കി വീശി. ഞാൻ എളുപ്പത്തിൽ ഒഴിഞ്ഞു മാറി എന്നിട്ട് അവൻ്റെ അടി വയറു നോക്കി ഒരു ചവിട്ട് കൊടുത്തു അവനും മറിഞ്ഞു വീണു. അവൻ്റെ മുട്ട കലങ്ങി കാണുമെന്ന് ഉറപ്പാണ്. ഇതൊക്കെ കണ്ട നാലാമൻ മരവിച്ചു നിൽക്കുകയാണ്.
എൻ്റെ മുഖത്തെ ചിരി കണ്ട് അവൻ ഞെട്ടി. ഞൊടിയടിയിൽ രണ്ടാമൻൻ്റെ കൈയിൽ നിന്ന് വീണ സൈക്കിൾ ചെയിൻ ഞാൻ കയ്യിലെടുത്തതും അവൻ തിരിഞ്ഞോടി.
മൂക്കിൽ ഇടി കിട്ടിയവൻ എൻ്റെ നേരേ ചീറിയടുത്തു. അവൻ്റെ ഷർട്ട് മുഴുവൻ ചോരയാണ്. ഞാൻ ഒഴിഞ്ഞുമാറി മുന്നോട്ട് പോയ അവൻ്റെ മുട്ടുകാലിൻ്റെ വശത്തായി ചവിട്ടി. അവൻ്റെ കാലൊടിഞ്ഞു കാണണം. മൂന്നെണ്ണം താഴെ തന്നെ കിടപ്പാണ്. നാലാമൻ എങ്ങോട്ടോ ഓടി പോയിരിക്കുന്നു.
അന്നയുടെ മറ്റവൻ ഔഡി കാർ പെട്ടന്നനെടുത്തു. സ്കൂട്ടാകാനുള്ള പരിപാടി ആണ്. കൈയിലിരിക്കുന്ന ചെയിൻ വേണെമെങ്കിൽ ചില്ലിലേക്കെറിയാം. എങ്കിലും എന്തുകൊണ്ടോ ഞാൻ ചെയ്തില്ല.
വഴിയിൽ കൂടി പോകുന്ന ഏതാനും പേർ വണ്ടി നിർത്തി എന്താണ് സംഭവം എന്ന് നോക്കുന്നുണ്ട്. കോളേജ് ഗേറ്റിൽ നിന്ന് സെക്യൂരിറ്റി ഓടി എത്തിയിട്ടുണ്ട്. ബസ് സ്റ്റോപ്പിൽ നിന്ന് എഞ്ചിനീയറിംഗ് കോളേജിലെ ചില സ്റ്റുഡൻസ് എന്താണ് സംഭവം എന്ന് എത്തി നോക്കുന്നുണ്ട്. ഏതു നിമിഷവും ആരെങ്കിലും മൊബൈലിൽ റെക്കോർഡ് ചെയ്യാം. ഞാൻ വേഗം തന്നെ കാറുമെടുത്ത സ്ഥലം കാലിയാക്കി.