ഞാൻ ഒന്ന് അന്നയെ നോക്കി. ബാക്ക് നിരയിലെ പതിവ് സീറ്റിൽ തന്നയാണ് അവളിരിക്കുന്നത് അവളുടെ മുഖത്തെ സന്തോഷം ഒക്കെ മാഞ്ഞിരിക്കുന്നു. അവളാണ് എൻ്റെ ക്രിസ്മസ് ഫ്രണ്ട് എന്നത് ക്ലാസ്സിൽ ആർക്കും തന്നെ മനസ്സിലായിട്ടില്ല. പക്ഷേ അവൾ അത് ഊഹിച്ചെടുത്തു എന്ന് ഉറപ്പാണ്. കണ്ണുകളൊക്കെ ചെറുതായി നിറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു.
സമ്മാന കൈമാറ്റം മുന്നോട്ട് നീങ്ങിയപ്പോൾ പഴയ ലെവലിലേക്ക് ആഘോഷം തിരിച്ചു കയറി. പരിപാടി കഴിഞ്ഞപ്പോൾ ഏകദേശം ഒരു മണിയായി. മുഴുവൻ പരിപാടിയും കഴിഞ്ഞപ്പോൾ ക്ലാസ്സിൽ എല്ലാവർക്കും തന്നെ മനസ്സിലായി എൻ്റെ ക്രിസ്മസ് ഫ്രണ്ട് അന്ന ആണെന്ന്. കാരണം അവൾക്കു മാത്രമേ ഗിഫ്റ്റൊന്നും കിട്ടാതിരുന്നുള്ളു. അവളുടെ കൂട്ടുകാരികൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അമൃതയുടെ നോട്ടത്തിൽ നിന്ന് തന്നെ എന്നെ കുറിച്ചാണ് സംസാരം എന്ന് വ്യക്തം. ബീന മിസ്സും അടുത്ത് വന്നിട്ടുണ്ട്.
അന്ന തന്ന ഗിഫ്റ്റുമെടുത്ത രാഹുലിൻ്റെ അടുത്തേക്ക് പോയി. ജെന്നിയുടെ മുഖത്തു എന്നോടൊരു പുച്ഛ ഭാവം.
“എന്നെ ഇങ്ങനെ നോക്കേണ്ട. ഈ നിൽക്കുന്നവൻ്റെ ഉപദേശമാണ്.
ഡാ ഞാൻ പുറത്തു പോകുകയാണ് നിൻ്റെ സല്ലാപം കഴിയുമ്പോൾ ഫോൺ വിളിച്ചാൽ മതി.”
എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ ക്ലാസ്സ്‌സിൽ നിന്ന് വെളിയിലേക്കിറങ്ങി. വരാന്തയിൽ എത്തിയപ്പോൾ ഞാൻ അന്നയുടെ അടുത്ത് ഒരു സോറി എങ്കിലും പറഞ്ഞേക്കാം എന്ന് തീരുമാനിച്ചു. അവൾ പുറത്തേക്ക് വരുന്നത് വരെ വെയിറ്റ് ചെയ്യാമെന്ന് കരുതി അവിടെ തന്നെ നിന്ന്. മിക്കവരും എല്ലാവരും ക്ലാസ്സിൽ തന്നയാണ്.
അപ്പോഴാണ് ഔഡി കാർ അങ്ങോട്ട് വന്നത്. നോക്കിയപ്പോൾ മനസ്സിലായി അന്നയെ കെട്ടാൻ പോകുന്നവൻ , ആ ജിമ്മിയുടെ ചേട്ടൻ. എന്നെ കണ്ടതും അവൻ നോക്കി ചിറയാൻ തുടങ്ങി. ഞാൻ തിരിച്ചും. പെട്ടന്ന് അന്ന ഇറങ്ങി വന്ന് അവൻ്റെ കാറിൽ കയറി. അതോടെ അവൻ നോട്ടം മാറ്റി ഒന്നും സംഭവിക്കാത്ത പോലെ അവളോട് എന്ധോ സംസാരിച്ചുകൊണ്ട് അവൻ വണ്ടി എടുത്തു. കാറിൽ ഇരുന്നു കൊണ്ട് അവൾ എന്നെ നോക്കുന്നുണ്ട് അവളുടെ മുഖത്തു അപ്പോളും സങ്കടം തളം കെട്ടി നിന്നിരുന്നു.
“ആ സുമേഷിനോട് ചോദിച്ച ഫോൺ നം. വാങ്ങി ഒരു സോറി മെസ്സേജ് ഇട്ടേക്കാം”