ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]

Posted by

അർജ്ജുവും ആകെ കൺഫ്യൂഷനിൽ ആണ്. ഗിഫ്റ്റ കൊടുക്കേണ്ട എന്ന് തീരുമാനിച്ചെങ്കിലും മനസ്സിൽ എവിടെയോ ഒരു കുറ്റബോധം.

താൻ ഗിഫ്റ്റ കൊടുക്കാതിരുന്നാൽ അന്ന മാത്രമായിരിക്കും ഒരു ഗിഫ്റ്റും ലഭിക്കാത്ത വ്യക്തി. അടുത്ത പ്രശനം അന്ന ഗിഫ്റ്റ തന്നാൽ  എന്തു ചെയ്യണമെന്നുള്ളതാണ്. ഗിഫ്റ്റ് സ്വീകരിക്കാതിരുന്നാൽ അത് പരസ്യമായി അവളെ അപമാനിക്കുന്നതിന് തുല്യമായിരിക്കും.    അവസാനം എൻ്റെ ഈഗോ വിജയിച്ചു. അവസാനം ഒന്നും വാങ്ങി കൊടുക്കേണ്ടതില്ല എന്ന് ഞാൻ തീരുമാനിച്ചു.

അങ്ങനെ കോളേജിൽ ക്രിസ്മസ് ദിനം എത്തി. ഞാനും രാഹുലും കുറച്ചു നേരത്തെ തന്നെ എത്തി ചേർന്നു. രാഹുൽ ജെന്നിക്ക് ഒരു ടെഡി ബെർ പിന്നെ ഒരു ക്രിസ്മസ് കാർഡ് എല്ലാം കൂടി പൊതിഞ്ഞു കൊണ്ടുവന്നിട്ടുണ്ട്. ഞാനാകട്ടെ കയ്യും വീശിയാണ് വന്നിരിക്കുന്നത്.

എല്ലാവരും അടിപൊളിയായി ഡ്രസ്സ് ഒക്കെ ചെയ്താണ് എത്തിയിരിക്കുന്നത്. കാരണം അന്ന് ഡ്രസ്സ് കോഡ് നിര്ബന്ധമില്ലായിരുന്നു. ഹോസ്റ്റലിൽ നിന്ന് എല്ലാവരും നേരത്തെ എത്തിയിട്ടുണ്ട്.

എല്ലാവരും ചേർന്ന്  പുൽകൂട് ഒക്കെ ഉണ്ടാക്കി. പിന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു ക്രിസ്മസ് ട്രീ എവിടെന്നോ കൊണ്ടുവന്നിട്ടുണ്ട്. കുറെ പേർ അത് ഡെക്കറേറ്റ ചെയുന്നുണ്ട്. അന്ന മുൻപന്തയിൽ തന്നെ ഉണ്ട്.  കടും ചുവപ്പു നിറത്തിലുള്ള ഒരു വെസ്റ്റേൺ ഡ്രസ്സ് ആണ് അവൾ ധരിച്ചിരിക്കുന്നത്. ഞാൻ ക്ലാസ്സിലേക്ക് കടന്നു വന്നതും എന്നെ നോക്കി പുഞ്ചിരിച്ചു.

രാഹുൽ നേരെ ജെന്നിയുടെ അടുത്തേക്ക് പോയി. ഞാൻ പതിവ് സീറ്റ് വിട്ട് പിൻ നിരയിലെ തന്നെ ഒരു മൂലയിൽ പോയിരുന്നു. ഫോട്ടോയിൽ പെടെരുതെല്ലൊ. ക്രിസ്മസ് ട്രീ ഡെക്കറേറ്റ് ചെയ്തു കഴിഞ്ഞതും എല്ലാവരും ക്രിസ്മസ് ഫ്രണ്ടിന് കൈമാറാൻ കൊണ്ടുവന്നിട്ടുള്ള ഗിഫ്റ്റുകൾ ക്രിസ്മസ്ട്രീയുടെ താഴയും പരിസരത്തുമായി നിരത്തി വെച്ചു. എൻ്റെ ഒഴികെസമ്മാനങ്ങൾ അവിടെ കാണും. പിന്നെ ഫോട്ടോ എടുക്കൽ തുടങ്ങി. സെൽഫിയും ഗ്രൂപ്പും ഒക്കെയായി. നിശ്ചൽ പോൾ അടിപൊളി ഡിജിറ്റൽ ക്യാമറ ഒക്കെ വെച്ച് പൊരിക്കുന്നുണ്ട്.

 

പത്തു മണിയോടെ ഒഫീഷ്യൽ പരിപാടി ആരംഭിച്ചു.  മീര മാം  വന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. ഒരു ചെറിയ ക്രിസ്മസ് സന്ദേശവും അതുക്കും മേലെ  പരീക്ഷയാണ് വരുന്നത് അത് കൊണ്ട് പഠിക്കണം എന്ന വലിയ സന്ദേശവും നൽകി. അത് കഴിഞ്ഞതും അവർ അടുത്ത ക്ലാസ്സിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *