“ഇതിൽ ആരാണ് രാജാ ?” (ഹിന്ദി )”
സലീം ചോദിച്ചു.
ആരും ഒന്നും മിണ്ടിയില്ല പക്ഷേ അവരുടെ നോട്ടത്തിൽ നിന്ന് തന്നെ ജാഫറിൻ്റെ കത്തി മുനയിൽ നില്കുന്നവനാണ് രാജാ എന്ന് സലീം ഉറപ്പിച്ചു. രാജായിൽ ഭീതി ജനിപ്പിക്കേണ്ടത് സലീമിൻ്റെ ആവിശ്യമായിരുന്നു.
കുത്തേറ്റ് താഴെ കരഞ്ഞുകൊണ്ടിരുന്നവനെ പിടിച്ചിരുത്തിയ ശേഷം രാജയെ നോക്കി കൊണ്ട് സലീം അവൻ്റെ കഴുത്തറത്തു. കഴുത്തിൽ ഞരമ്പ് മുറിഞ്ഞു അവിടെ അകെ ചോര ചീറ്റി. സാത്താനെ നേരിൽ കണ്ട പോലെ രാജയുടെയും കൂട്ടാളിയുടെയും മുഖം ഭയത്താൽ നിറഞ്ഞു.
“സാർ എത്ര പണം വേണമെങ്കിലും തരാം ഞങ്ങളെ ഒന്നും ചെയ്യരുത്. ഇനി നിങ്ങൾ ധീരയുടെ ആൾക്കാർ ആണെങ്കിൽ നിങ്ങൾ പറയുന്ന ഏരിയയിൽ ഞങ്ങൾ കടന്നു വരില്ല. “
രാജാ പേടിച്ചു ഓരോന്നൊക്കെ പുലമ്പാൻ തുടങ്ങി
തമിഴ് അറിയാത്തത് കൊണ്ട് അദീലിനോട് കാര്യങ്ങൾ ചോദിക്കാൻ ആംഗ്യം കാണിച്ചു.
“ഞങ്ങൾ ചോദിക്കുന്ന കാര്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയില്ലെങ്കിൽ ഇതായിരിക്കും ഫലം. “
ആദീൽ മരിച്ചു കിടക്കുന്നവനെ ഒന്ന് നോക്കി.
“നിങ്ങൾ ചെന്നൈ സിറ്റിയിൽ എത്ര പേർക്ക് crack എന്ന ഡ്രഗ് എത്തിച്ചു കൊടുക്കുന്നുണ്ട്?”
“സാർ എനിക്കറിയില്ല ബോസ്സിന് മാത്രമേ അറിയൂ. കസ്റ്റമർ ഡീറ്റെയിൽസ് അദ്ദേഹത്തിനെ അറിയൂ.”
രാജാ നുണ പറയുകയല്ല എന്ന് സലീമിന് മനസ്സിലായി. അവൻ കെട്ടിയിട്ടിരിക്കുന്ന രണ്ടാമൻ്റെ അടുത്തൊട്ട് നടന്നു ചെന്ന്. സലീം എന്ന സാത്താൻ വരുന്നത് കണ്ട് അവൻ ഓടാൻ ഒരു ശ്രമം നടത്തി. പക്ഷേ ആദീൽ അവനെ ചവിട്ടി വീഴ്ത്തി. സലീം അവൻ്റെ പുറത്തു കയറിയിരുന്നു പിൻ കഴുത്തിലേക്ക് കത്തി കുത്തിയിറക്കി.
അതിനു ശേഷം നേരെ സ്കോർപിയോടെ അടുത്തൊട്ട് ചെന്ന് ഡോർ തുറന്നു അതിൽ കിടന്ന് ഒരു കുപ്പി വെള്ളമെടുത്തു കൈയിലെയും കത്തിയിലെയും രക്‌തം കഴുകി കളഞ്ഞു.
പിന്നെ വാഹനം മൊത്തമൊന്നു പരിശോദിച്ചു. രണ്ട് ഹോക്കി സ്റ്റിക്ക് കിടക്കുന്നുണ്ട്. പിന്നെ front സീറ്റ് മാറ്റിനടയിൽ ഒരു കൈ തോക്കും.
‘മണ്ടന്മാർ ആയുധമെടുക്കാതെ ഇറങ്ങിയിരിക്കുന്നു. ‘
സലീം ഇറങ്ങി വന്ന് തോക്ക് അദീലിന് കൈമാറി. രാജയുടെ മൊബൈൽ ഫോൺ വാങ്ങി സ്വിച്ച് ഓഫ് ചെയ്‌ത. മരിച്ചു കിടക്കുന്ന ഒരുത്തൻ്റെ പാൻ്റെ നീളത്തിൽ കീറി എടുത്തു പിന്നെ കൈ മുൻപിൽ കെട്ടി. ശേഷം അയാളെ വണ്ടിയുടെ മുൻ സീറ്റിലേക്ക് ഇരുത്തി.