ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]

Posted by

ബ്ലൂ റോസിലിലെ രണ്ടാമൻ ആണ് രാജ. ആദ്യം ഏജന്റുമാരെ രാജ എടുത്തു കഴിഞ്ഞാൽ പിന്നെ അവരുമായി യാതൊരു ഇന്റാക്ഷനുമില്ല. എല്ലാം പിക്ക് ആൻഡ് ഡ്രോപ്പ് എന്ന രീതിയിലാണ് ആണ് സെറ്റ് ചെയ്തിരിക്കുന്നത്. കച്ചവടം ഡാർക്ക് വെബ്ബും ടെലിഗ്രാം ചാറ്റ് ഉപയോഗിയുമാണ് നടത്തുന്നത്.

മുഴുവൻ കാര്യങ്ങളും കണ്ട്രോൾ ചെയുന്നത് ഭരത് ആണ്. ഇന്റർനാഷണൽ മാർക്കറ്റിൽ നിന്ന് ഡ്രഗ്സ് വാങ്ങി ഡെലിവറി സെൻ്റെറുകൾ വരെ എത്തിക്കുന്ന കാര്യങ്ങളും ഡാർക്ക് വെബ് പേയ്മെന്റ്കളും ഭാരത് ആണ് നടത്തിയിരുന്നത്. ഡെലിവറി ബോയ്സിനെ റിക്രൂട്ട ചെയ്യുന്നതും നിയന്ത്രിക്കുന്നതും രാജയും രാജ എൻഫോഴ്‌സെർ പോലെയാണ് പ്രവർത്തിക്കുന്നത്. അതിനു രാജയെ സഹായിക്കാൻ ഗുണ്ടകളും ഉണ്ട്.

ബ്ലൂ റോസിൻ്റെ നേതൃത്വത്തിൽ ഉള്ള ആളെ പൊക്കി അവനിലൂടെ ചിദംബരനെ കണ്ടത്തുകയാണ് സലീമിൻ്റെ ലക്‌ഷ്യം. ആദ്യ പടിയായി സലീം ഡാർക്ക് വെബിൽ  പേയ്‌മെൻ്റെ  നൽകി ടോക്കൺ എടുത്ത ശേഷം ആ ടോക്കൺ ഉപയോഗിച്ചു  ചെന്നൈയിലെ പല ലൊക്കേഷനുകളിലായി സ്വയം  ഡ്രഗ്സ്  ഡെലിവറി എടുത്തു.  മെഡിക്കൽ റെപ്പ് അല്ലെങ്കിൽ ഫുഡ് ഡെലിവറി ബോയസിൻ്റെ  വേഷത്തിലാണ് ബ്ലൂ റോസിൻ്റെ ആളുകൾ ഡെലിവെറികൾ നടത്തുന്നത്.

രണ്ട് മാസത്തോളം  ഡ്രഗ് മാഫിയക്ക് എത്ര ഡെലിവറി ഏജന്റ്സ് ഉണ്ടെന്നും  അവർ സ്വയം രക്ഷക്കായി എന്തു കാര്യങ്ങളാണ് ചെയുന്നത് എന്നൊക്ക നിരീക്ഷിച്ചു. കൂടാതെ സ്ഥിരം വന്നിരുന്ന രണ്ട് പേരുമായി  ആദീൽ വഴി സഹൃദം സ്ഥാപിച്ചു. ആദ്യം തണ്ണിയടിക്കാൻ വിളിച്ചും പിന്നീട് വാങ്ങുന്ന  ഡ്രഗ്സസിൻ്റെ ഒരു പങ്കു അവന്മാർക്ക് തന്നെ നൽകിയാണ്  കമ്പനി ആയത്.

ഡെലിവറി കൊടുക്കുന്നവർ ആദ്യമായാണ് അദിലിനെ  പോലെയുള്ള ഒരുത്തനെ കാണുന്നത്.  കൊണ്ട് വരുന്ന സ്റ്റഫിൻ്റെ ഒരു ഭാഗം അവന്മാർക്ക് തന്നെ നൽകുക. അതോടെ അതിൽ രണ്ടു പേരുമായി സ്ഥിരം കമ്പനിയായി.  ഒരു സെന്തിലും പിന്നെ മദൻരാജ് എന്ന പേരിൽ ഒരുത്തനും. രണ്ട്  പേരും ഡിഗ്രി കഴിഞ്ഞു ജോലി കിട്ടാതെ നടക്കുന്നവർ.    അങ്ങനെ നടന്നപ്പോളാണ് രാജാ ഇവരെ ഇതിലേക്ക് റിക്രൂട്ട് ചെയ്‌തത്. ചില മരുന്നുകൾ ഡെലിവർ ചെയ്‌താൽ കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞാണ് രാജ ഇവരെ റിക്രൂട്ട ചെയ്‌തിട്ടുള്ളത്. പിന്നീട് ഇവർ രാജയെ കണ്ടിട്ടില്ല പോലും ഇരുവരുടെയും അടുത്ത് നിന്ന് ബ്ലൂ റോസ് പ്രവർത്തനം കുറെ മനസ്സിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *