രണ്ട് കാരണം കൊണ്ടാണ് സലീം ചെന്നൈ സെല്ലുമായി വീണ്ടും ബന്ധം സ്ഥാപിച്ചത്. ഒന്ന് സുരക്ഷിതമായി താമസിക്കാനുള്ള സ്‌ഥലം രണ്ടാമത്തേത് ബ്ലൂ റോസ് എന്ന ഡാർക്ക് വെബ് ഡ്രഗ് ഡീലറിൽ വഴി ചിദംബരൻ എന്ന ഹാക്കറെ പൊക്കാൻ തമിഴ് സംസാരിക്കുന്ന ചെന്നൈ സെൽ കാരുടെ സഹായം അത്യാവിശ്യമാണ്.
IEM ഹൈദരബാദ് സെല്ലിലെ റിയാസന് ആയിരുന്നു ഹാക്കർ ചിദംബരുനമായിട്ടുള്ള കോൺടാക്ട്. IRC ചാറ്റ് റൂം വഴി ആണ് ചിദംബരന് വർക്ക് ഏല്പിക്കുക. റിയാസ് പിടിയിലായതോടെ ചിദംബരനുമായി ഉള്ള ബന്ധം നഷ്ടമായി.
ചിദംബരന് പ്രതിഫലമായി നൽകിയിരുന്നത് ഡ്രഗ്സസിനു വേണ്ട പേയ്മെൻ്റെ മാത്രമാണ് സലീം ദുബായിൽ ആയിരുന്നപ്പോൾ ഹാൻഡിൽ ചെയ്‌തിരുന്നത്.
ചെന്നൈയിൽ ഡ്രഗ്സ് എത്തിക്കുന്നു ബ്ലൂ റോസ് എന്ന ഡാർക്ക് വെബ് ഡീലർ നിന്നാണ് ചിദംബരന് വേണ്ട ഡ്രഗ്സിന് സലീം പേയ്മെൻ്റെ നടത്തിയിരുന്നത്. പേയ്മെൻ്റെ ടോക്കൺ സിസ്റ്റം ഉപയോഗിച്ചാണ് ഡെലിവറി. ബീറ്റകോയിൻ പേയ്‌മെൻ്റെ നടത്തുമ്പോൾ ഡെലിവറി ടോക്കൺ ലഭിക്കും ഈ ടോക്കണും ലൊക്കേഷനും ആര് അയച്ചു കൊടുക്കുന്നോ അവർക്ക് ആ ലൊക്കേഷനിൽ ഡ്രഗ്സ് എത്തിക്കും. ഇത്തരം പേയ്‌മെൻ്റെ ടോക്കണുകൾ ആണ് ചിദംബരൻ ഹാക്കിങ് സെർവീസുകൾക്ക് പകരം സ്വീകരിച്ചിരുന്നത്. ഓരോ മൊബൈൽ നെറ്റ്‌വർക്ക് ഹാക്കിങ്ങ് കഴിയുമ്പോൾ സലീം ബിറ്റ് കോയിൻ കൊടുത്ത ബ്ലൂ റോസ് ടോക്കൺ വാങ്ങി ചിദംബരന് ഇ മെയിൽ വഴി നൽകും.
സലീം പല പ്രാവിശ്യം ഈ ഇമെയിലിലൂടെ കോൺടാക്ട് ഉണ്ടാക്കാൻ നോക്കി. പക്ഷേ ചിദംബരൻ റെസ്പോണ്ട് ചെയ്‌തില്ല അതിനാൽ ബ്ലൂ റോസിൽ നിന്ന് മാത്രമാണ് ഇനി ചിദംബരൻ്റെ അഡ്രസ്സ് ലഭിക്കൂ. ചിദംബരനെ പൊക്കിയാൽ ശിവയുടെ കൂട്ടുകാരൻ നിതിൻ എവിടെയുണ്ട് എന്ന് കണ്ടുപിടിക്കാനാകും. അത് സാധിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സലീം.
ഭരത് കുമാർ എന്ന ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ ആണ് അതി വിദഗ്‌നമായി ബ്ലൂ റോസ് എന്ന പേരിൽ മയക്കുമരുന്നു ശൃംഖല സെറ്റ് ചെയ്‌തിരിക്കുന്നത്. ഡാർക്ക് വെബ് ഉപയോഗിച്ചു എക്സസൊട്ടിക്ക ഡ്രഗ്സസായ മേത്, ക്രക്ക് ഹെറോയിൻ മുതലായ ഡ്രഗ്സ് ശ്രീലങ്ക രാമേശ്വരം വഴി എത്തിച്ച ശേഷം പോണ്ടിച്ചേരിയിലും ചെന്നയിലുമുള്ള ആവിശ്യക്കാർക്കു എത്തിച്ചു കൊടുക്കുന്നു രീതിയിൽ ആണ് ഡ്രഗ്സ് ഡിസ്ട്രിബൂഷൻ സെറ്റ് ചെയ്തിരിക്കുന്നത്.