ഫ്ലാറ്റിൽ എത്തി ജെന്നിയുമായുള്ള പതിവ് സല്ലാപം കഴിഞ്ഞപ്പോളാണ് രാഹുൽ ആ സന്തോഷ വാർത്ത അറിയിച്ചത്.
ഡാ ജെന്നി പറഞ്ഞു അന്നയുടെ ക്രിസ്മസ് ഫ്രണ്ട് നീയാണെന്ന്. “
ഇനി ഇതിൻ്റെ ഒരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു. രണ്ടു പേർക്കും അങ്ങോട്ടും ഇങ്ങോട്ടും സെയിം ആൾ. തികച്ചും അസാധ്യമായ ഒരു കോമ്പിനേഷൻ. ആളുകൾക്ക് പറഞ്ഞു നടക്കാൻ ഒരു കാര്യം കൂടി. ഞാൻ മനസ്സിലോർത്തു
രാഹുലമായിട്ട് പോലും വെച്ച് മാറാൻ സാധിക്കില്ല.
“അതിലും നല്ല ഒരു വാർത്തയുണ്ട് എന്നിക്ക് ക്രിസ്മസ് ഫ്രണ്ടായി കിട്ടിയിരിക്കുന്നതും അവളെ തന്നയാണ് “
ആദ്യം അവൻ കുറെ നേരം ചിരിച്ചു.
“ഡാ അവൾക്ക് വല്ല കൂടോത്രവും അറിയാമോ അല്ലാതെ ഇതെങ്ങനെ?”
“ഡാ നീ ഇത് എങ്ങനെ ഒഴിവാക്കി എടുക്കാമെന്ന് പറ?”
“ആ സുമേഷിനെ എങ്ങാനും വിളിച്ചു എക്സ്ചേഞ്ച് ചെയ്താലോ.”
“ആ ബേസ്ഡ് നടന്നത് തന്നെ അവന് ആ റ്റീനയെ ആണ് കിട്ടിയിരിക്കുന്നത്. അവൻ ഇത് വെച്ച് അവളെ വളക്കാനാണ് നോക്കുന്നത്”
അവസാനം അവൻ സിംപിളായി ഒരു സൊല്യൂഷൻ പറഞ്ഞു.
“നീ ഒരു തേങ്ങയും ഗിഫ്റ്റായി കൊടുക്കേണ്ട, കാര്യം കഴിഞ്ഞില്ലേ”
അന്ന യാകട്ടെ പിറ്റേ ദിവസം തന്നെ അർജ്ജുവിനായി ക്രിസ്മസ് സമ്മാനം തപ്പി തുടങ്ങി. ക്ലാസ്സ് കഴിഞ്ഞുള്ള സമയമാണ് അന്വേഷണം. കുറെ ഷോപ്പുകൾ കയറിയിറങ്ങിയെങ്കിലും അവൾക്ക് ഒരു ഗിഫ്റ്റിലും തൃപ്‌തിയായില്ല.
മൂന്ന് ദിവസത്തെ അന്വേഷണങ്ങൾക്കൊടുവിൽ ഒരു ഷോപ്പിൽ ഒരു രാജകുമാരനും രാജകുമാരിയും ഡാൻസ് ചെയുന്ന ഒരു സ്ഫടികത്തിൻ്റെ ഗോളം കണ്ടെത്തി ഒറ്റ നോട്ടത്തിൽ തന്നെ അത് അവൾക്ക് വളരെയേറെ ഇഷ്ടപ്പെട്ടു.
ഇമ്പോർട്ടഡ് ഐറ്റമായതു കൊണ്ട് നല്ല വിലയുണ്ട്. വില അന്നക്ക് ഒരു പ്രശ്നമല്ല. പലപ്പോഴായി അവളുടെ പപ്പ കൊടുത്ത കാശ് ബാങ്ക് അക്കൗണ്ടിൽ കിടക്കുന്നുണ്ട്
അർജ്ജു തൻ്റെ ഗിഫ്റ്റ് സ്വീകരിക്കുമോ എന്നായി അന്നയുടെ ചിന്ത . അതോ ഗിഫ്‌റ്റ് കൊടുക്കുമ്പോൾ തന്നെ കിട്ടുമ്പോൾ തന്നെ അർജ്ജുൻ എറിഞ്ഞുടക്കുമോ.
അത് കൊണ്ട് അന്ന ബുദ്ധിപൂർവം സെയിം പീസ് തന്നെ രണ്ടെണ്ണം വാങ്ങി. ഒരെണ്ണം അർജ്ജുൻ എറിഞ്ഞോടച്ചാലും രണ്ടാമെത്തെത് എടുത്തു കൊടുക്കാം. ആദ്യത്തേത് അർജ്ജുൻ കൊണ്ടുപോകുകയാണെങ്കിൽ രണ്ടാമത്തേത് തനിക്ക് സൂക്ഷിക്കാം. പിന്നെ രണ്ടു ബോക്സ് ഫെർറോറോഷർ ചോക്കോലേറ്റും വാങ്ങി. രണ്ടും വെവ്വേറെ നല്ല ക്രിസ്മസ് തീം റാപിൽ പൊതിഞ്ഞെടുത്തു. ക്രിസ്മസ് ദിനാഘോഷം അടുക്കും തോറും അന്നക്ക് ടെൻഷൻ കൂടി കൂടി വന്നു.