അവൻ്റെ കാറ് ഉരസിയത് മൂലമുണ്ടായ തർക്കം അടിയിൽ കലാശിച്ചു എന്ന് അർജ്ജുൻ നിസാരവൽക്കരിച്ചു പറഞ്ഞു. ജീവ അത് വിശ്വസിക്കാൻ തയാറായില്ല. കൂടുതലൊന്നും ചോദിക്കാനും നിന്നില്ല. സംഭവത്തെ കുറിച്ചു ഡീറ്റൈലയിലായി അന്വേഷിക്കാൻ അരുണിനോട് അവിശ്യപ്പെട്ടു.
അപ്പോഴാണ് രാഹുൽ സംഭവമറിയുന്നത് തന്നെ. അർജ്ജുൻ സെമിനാറിൻ്റെ അന്ന് രാത്രി നടന്നതും ഇന്ന് ഉച്ചക്ക് നടന്നതടക്കം എല്ലാ കാര്യവും രാഹുലിൻ്റെ അടുത്ത പറഞ്ഞു.
“ഡാ ഇതവളാണ് ആ അന്ന അവൾക്കു കിട്ടിയതൊന്നും പോരാത്തതു കൊണ്ടാണ് അവളുടെ മുറച്ചെറുക്കൻ വഴി ഗുണ്ടകളെ ഇറക്കിയത്. “
അർജ്ജുൻ ഒന്നും മിണ്ടിയില്ല.
“നീ എന്താ അന്നേരം എന്നെ വിളിക്കാതിരുന്നത്.”
“അത്രമാത്രമൊന്നുമില്ലെടാ, ഞാൻ അവന്മാർക്കിട്ട് ശരിക്കും കൊടുത്തു. എനിക്ക് ഒരു പോറൽ പോലുമേറ്റില്ല.”
“എൻ്റെ സംശയം അതല്ല ഇവിടത്തെ കാര്യങ്ങളൊക്കെ ജീവ എങ്ങനെ അപ്പോൾ തന്നെ അറിയുന്നു എന്നതാണ്. “
അർജ്ജുൻ വിഷയമാറ്റാനായി പറഞ്ഞു. പിന്നെ അതിനെക്കുറിച്ചായി ചർച്ച.
ക്രിസ്‌മസ് ആഘോഷം കഴിഞ്ഞു എല്ലാവരും വീട്ടിൽ പോയപ്പോൾ കീർത്തന മാത്രമാണ് ക്ലാസ്സിൽ ഉണ്ടായിരുന്നത്. ചെറിയമ്മ പെട്ടന്ന് എന്ധോ മീറ്റിംഗുള്ളത് കൊണ്ടിറങ്ങാൻ അല്പ്പം വൈകുമെന്ന് അവളെ വിളിച്ചു പറഞ്ഞായിരുന്നു. whatsapp ൽ ക്രിസ്‌മസ് ആഘോഷങ്ങളുടെ ഫോട്ടോസ് നോക്കികൊണ്ടിരിക്കുകയാണ്.
ദീപുവും താനും കൂടി ഇരിക്കുന്നതിൻ്റെ ഒന്ന് രണ്ട് ഫോട്ടോസുണ്ട് ദീപുവുമായി ഇപ്പോൾ നല്ല കമ്പനിയാണ്. അവൻ്റെ ക്രിസ്മസ്സ് ഫ്രണ്ട് അല്ലാതിരുന്നിട്ടു കൂടി അവൻ തനിക്ക് ഗിഫ്റ്റ് ഒക്കെ തന്നിട്ടുണ്ട്. വീട്ടിൽ ചെന്നിട്ട് വേണം തുറന്നു നോക്കാൻ. അന്ന അർജ്ജുവിന് ക്രിസ്‌മസ് ഗിഫ്‌റ്റ് കൊടുക്കുന്ന ഒന്ന് രണ്ട് ഫോട്ടോസ് ഉണ്ട്. അത് കണ്ടപ്പോൾ അവൾക്കല്പം വിഷമം തോന്നി. ചെറിയമ്മയുടെ കാൾ വന്ന് ക്ലാസ്സിൽ നിന്നിറങ്ങാൻ തുടങ്ങിയപ്പോളാണ് ക്രിസ്മസ് ട്രീയുടെ താഴെ ഒരു ഗിഫ്റ്റ് ഇരിക്കുന്നത് കണ്ടത്. അന്ന അർജ്ജുവിന് കൊടുത്ത അതേ ക്രിസ്‌മസ് സമ്മാനം. അപ്പോൾ അർജ്ജു അത് ഇവിടെ തന്നെ ഇട്ടേച്ചാണ് പോയത്. അവൾ അത് കൂടി എടുത്തിട്ട് വേഗം അവിടന്ന് ഇറങ്ങി.
കീർത്തന കാറിൽ കയറിയതും ചെറിയമ്മ മീറ്റിംഗിനെ കുറിച്ച് പറഞ്ഞു. റോഡിൽ വെച്ച് അർജ്ജുൻ ആരൊക്കയോ ആയി തല്ലുണ്ടാക്കി പോലും. ചെറിയമ്മ വീണ്ടും അർജ്ജുവുമായി കൂട്ട് വേണ്ടാ എന്നൊക്കെ ഉപദേശിച്ചു കീർത്തന കേട്ടിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.