അതിനും ഒന്നും മിണ്ടിയില്ല.
“ജോണിച്ചയൻ ജിമ്മിയുടെ അടുത്ത് ചോദിക്ക്. അവൻ ആരാണ് എന്ന് പറഞ്ഞു തരും.”
അത് കേട്ടപ്പോൾ പുള്ളി പുള്ളി എന്നെ അദ്‌ഭുതത്തോടെ നോക്കി
“കാറു നിർത്തു എനിക്ക് തിരിച്ചു പോണം. വീട്ടിൽ നിന്ന് വണ്ടി വരും എന്നെയും സ്റ്റീഫനെയും കൂട്ടികൊണ്ട് പോകാൻ.”
ജോണിക്ക് അന്നയെ തിരിച്ചു ഹോസ്റ്റലിൽ കൊണ്ടു ചെന്നാക്കണം എന്നുണ്ട്. എന്നാൽ തിരിച്ചു കോളേജിലേക്ക് പോകാൻ അവൻ ഭയപ്പെട്ടു. അതുകൊണ്ട് അവൻ അടുത്തുള്ള ഒരു ബസ് സ്റ്റോപ്പ് നോക്കി കാർ നിർത്തി. അന്ന ഇറങ്ങിയതും ഒന്നും മിണ്ടാതെ സ്ഥലം വിട്ടു.
അന്ന ഒരു യൂബർ വിളിച്ചു ഹോസ്റ്റലിലേക്ക് പോയി. മിക്കവരും വീട്ടിൽ പോയിരിക്കുന്നു. അവൾക്ക് നല്ല വിഷമം തോന്നിയത് കൊണ്ട് എന്ധോക്കയോ ആലോചിച്ചു കൊണ്ട് കുറച്ചു നേരം അവളുടെ കട്ടിലിൽ കിടന്നു. പോകാനായി ബാഗ് പാക്ക് ചെയ്തുകൊണ്ടിരുന്നപ്പോളാണ് അർജ്ജുവിനായി വാങ്ങിയ എക്സ്ട്രാ ഗിഫ്റ്റ ക്ലാസ്സിൽ തന്നെ ഇരിക്കുന്ന കാര്യം അവൾ ഓർത്തത്. അവൾ തിരികെ ക്ലാസ്സിൽ ചെന്ന് നോക്കിയെങ്കിലും അത് കണ്ടില്ല. അവൾ ആരോടും അതിനെ കുറിച്ചന്വേഷിക്കാൻ നിന്നില്ല. കാർ വന്നതും അവൾ സ്റ്റീഫൻ താമസിക്കുന്ന വീട്ടിലേക്ക് പോയി അവിടെന്ന് നാട്ടിലേക്കും.
ഹോസ്റ്റലിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് പോയികൊണ്ടിരുന്നപ്പോളാണ് അന്ന ഫോണിലെ whatsapp സന്ദേശങ്ങൾ നോക്കിയത്. ക്ലാസ്സ് ഗ്രൂപ്പിൽ ക്രിസ്മസ് ആഘോഷങ്ങളുടെ കുറെ ഫോട്ടോസ് കിടക്കുന്നുണ്ട്. അവൾ ഓരോന്നായി നോക്കി. അതിൽ അവൾ അർജ്ജുവിന് ക്രിസ്‌മസ് ഗിഫ്റ്റ് കൈമാറാൻ നിൽക്കുന്ന ഫോട്ടോ ഉണ്ട്. അവൾ കുറെ നേരം അതിൽ തന്നെ നോക്കിയിരുന്നു. അവളുടെ സങ്കടമെല്ലാം എവിടെയോ പോയി മറഞ്ഞു.
“അർജ്ജു നിൻ്റെ മുഴുവൻ ഡീറ്റൈൽസും ഞാൻ ബാംഗ്ലൂരിൽ നിന്ന് തപ്പിയെടുക്കും. ഈ അന്ന ആരാണ് എന്ന് നീ അറിയാൻ പോകുന്നേയുള്ളു ”
ചേച്ചി ഫോട്ടോ നോക്കിയിരിക്കുന്നത് സ്റ്റീഫൻ കണ്ടിരുന്നു. അവന് ചില സംശയങ്ങളൊക്കെ തോന്നിയെങ്കിലും അവൻ ഒന്നും തന്നെ ചോദിച്ചില്ല. ബാംഗ്ലൂർ എത്തുമ്പോൾ അർജ്ജുവിനെ കുറിച്ച് കൂടുതൽ അറിയാൻ അവനും ആകാംഷയായി.
തൃശൂൽ ഓഫീസിൽ അരുണിൻ്റെ നേതൃത്വത്തിൽ മീറ്റിംഗ് നടക്കുകയാണ്. കോളേജിന് മുൻപിലുണ്ടായ സംഘർഷത്തെകുറിച്ച് അരുൺ കേട്ടറിഞ്ഞിരുന്നു. കോളേജ് ഗേറ്റിൽ ഉണ്ടായിരുന്ന സി.സി.ടി.വി ക്യാമറയിൽ ഒന്നും തന്നെ കാണാനായില്ല. കേട്ടറിഞ്ഞെടുത്തോളം അർജ്ജു അവരെ അടിച്ചോടിച്ചു. അവൻ വേഗം ജീവയെ വിളിച്ചു സംഭവം റിപ്പോർട്ട് ചെയ്‌തു. ജീവ ശിവയെ വിളിച്ചു കാര്യങ്ങൾ തിരക്കി.