ഇതൊക്ക കേട്ടു എന്റെ മനസ് വിങ്ങി പൊട്ടാറായി…
അവൾ “നീ പോകാൻ നോക്ക് എല്ലാം എന്റെ തെറ്റ് തന്നെയാ..”
അവളോട് ഒരു സോറി പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ കഴിഞ്ഞില്ല.. എന്നെ ഇത്രയും സ്നേഹച ഒരുവളെ ആണോ ഞാൻ ചതിച്ചതു…
ഞാൻ അവിടെന്നു ഇറങ്ങി താഴേക്കു പോയി..
ഗായത്രി ചേച്ചിയെ കണ്ടു എങ്കിലും അധികം മൈൻഡ് ആകാൻ നിന്നില്ല.. അപ്പോഴും ദീപ്തി പറഞ്ഞത് മനസ്സിൽ മുഴങ്ങി കൊണ്ട് ഇരുന്നു..
എന്തോ തലകറങ്ങുന്നത് പോലെ ക്കെ ഇടയ്ക്കു ഇടയ്ക്കു തോന്നി…
മണി 1.30 ക്കെ ആയപ്പോൾ തന്നെ ബോഡി വഹിച്ചു ആംബുലൻസ് പള്ളിയിലേക്ക് പോകാൻ ഒരുങ്ങി ഒപ്പം വീട്ടുകാരും കുടുംബക്കാരും നാട്ടുകാരും…
പള്ളയിൽ പ്രാർത്ഥനയും ചടങ്ങുകളും എല്ലാം കഴിയാൻ ഒരു 3.30 ക്കെ എങ്കിലും ആകും…
എല്ലാവരും പോകുന്നത് അനുസരിച്ചു ഞാനും ഒപ്പം ഇറങ്ങി…
പള്ളിയിൽ എത്തി..
ദീപ്തി മുന്നിൽ തന്നെ വീട്ടുകാരുടെ ഒപ്പം ഉണ്ടായിരുന്നു…
അവൾ ഇടയ്ക്കു ഒന്ന് തിരിഞ്ഞു നോക്കിയോ എന്ന് എനിക്ക് തോന്നി.. തോന്നിയത് അല്ല രണ്ടു മൂന്ന് വട്ടം നോക്കി…
അവൾ പറഞ്ഞ വാചകങ്ങൾ മനസ്സിൽ മുഴങ്ങി കൊണ്ട് തന്നെ ഇരുന്നു അപ്പോഴും…
എനിക്ക് എന്തോ പോലെ ആയി.. ഞാൻ പള്ളിയിൽ നിന്നു പുറത്തേക്കു ഇറങ്ങി..
പള്ളിയുടെ വെളിയിൽ ഗായത്രി ചേച്ചിയും അമ്മയും നിക്കുന്നത് കണ്ട്… ഗായത്രി ചേച്ചിയുടെ അമ്മ എന്നെ അടുത്തേക് വിളിച്ചു കാര്യങ്ങൾ ചോദിച്ചു… ഗായത്രി ചേച്ചി എന്നോട് മിണ്ടിയിരുന്നു…
ഞാൻ വയ്യ തല വേദന ഉണ്ട്, വീട്ടിൽ പോകുവാ എന്ന് പറഞ്ഞു.. നേരെ അമ്മാവന്റെ വീട്ടിലേക്കു വച്ചു പിടിച്ചു…
ഉള്ളിൽ നീറ്റലും വേദനയും തന്നെയാണ്.. ഒന്ന് പൊട്ടി കരയാൻ എന്റെ മനസ് കൊതിച്ചു….
ആ വീട്ടിൽ കയറി പണ്ട് ഞാൻ കിടന്നിരുന്ന റൂം ലക്ഷ്യമാക്കി പടികൾ കയറി.. അവിടെ പോയി മനസ് പൊട്ടി കരയണം..
വീട്ടിൽ ആരും ഇല്ലാത്തതു കൊണ്ട് ഇതൊന്നും ആരും അറിയാനും പോണില്ല.. വേണ്ടാത്ത ചോദ്യങ്ങളും ഉണ്ടാകില്ല..
പക്ഷെ…..
പടികൾ കയറി മുകളിലോട്ടു വരുമ്പോൾ സംശയാസ്പദമായ പല ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി….എന്തോ പന്തികേട് പോലെ…