എന്റെ മനസ്സിൽ വല്ലാതെ അത് കൊതിച്ചേങ്കിലും.. എനിക്ക് എവിടുന്നോ ഒരു മനോധൈര്യം കിട്ടി…ഞാൻ അത് നിഷേധിച്ചു…
അവരോടു സംസാരിച്ചു നിന്നിട്ട് പയ്യെ അവിടുന്ന് വലിഞ്ഞു..നേരം സന്ധ്യ അവറായപ്പോൾ അവരോടു യാത്ര പറഞ്ഞു ഞങ്ങൾ അവിടുന്ന് ഇറങ്ങി..
“ അപ്പോൾ കുടിക്കാതെ ഇരിക്കാനൊക്കെ അറിയാം അല്ലെ.. “
പോകുന്ന വഴി ഒരു ചെറു ചിരിയോടെ എന്നോട് പറഞ്ഞു..
“ ഞാൻ അങ്ങനെ കാണാതെ കിടക്കുവൊന്നും അല്ല.. കണ്ടടത്തു എല്ലാം പോയി കുടിക്കാൻ.. “
ഞാൻ ദേഷ്യത്തിൽ മറുപടി കൊടുത്തു..പിന്നെ വീട് എത്തുന്നവരെ ഞങ്ങൾ സംസാരിച്ചതെ ഇല്ല..
വീട്ടിൽ തിരിച്ചു എത്തിയപോളേക്കും രാത്രി ആയിരുന്നു.. നല്ല ക്ഷീണവും.. ഞാൻ പോയി ഫ്രഷ് ആയി വന്നു. അമ്മ വിളിബി വെച്ചതും കഴിച്ചു.. അപ്പോളേക്കും അവളും ഫ്രഷ് ആയി വന്നു..
ഞാൻ റൂമിൽ ചെന്നു.. നല്ല തണുപ്പാണ് ഞാൻ ബാഗിൽ നിന്നും ഒരു ഷർട്ട് കൂടെ എടുത്തു ഇട്ടു.. ഫോൺ നോക്കി ബെഡിൽ ഇരുന്നപ്പോളേക്കും അവളും വന്നു..
“ അമ്മ കിടന്നോ.. “
“മ്മ്..”
ഞാൻ എണീറ്റ് പോയി ഫോൺ ടേബിള്ൽ വെച്ചു.. ബാഗിൽ നിന്നും കുപ്പി എടുത്തു..
“ മോളെ…. “
അമ്മ വാതിലിൽ തട്ടി.. ഞാൻ കുപ്പി ബാഗിൽ വെച്ചു അവിടെ നിന്നു.. അവൾ പോയി വാതിലിൽ തുറന്നു.. അമ്മ അവളുടെ കൈയിൽ ഒരു ഗ്ലാസ് പാൽ കൊടുത്തിട്ട് തിരിച്ചു പോയി…
അവൾ എന്റെ അടുത്ത് വന്നു ആ ഗ്ലാസ് ടേബിളിൽ വെച്ചു…
“ ഇന്ന് ഒരു ദിവസം കുടിക്കാതെ ഇരുന്നൂടെ.. നാളെ രാവിലെ നമ്മൾ തിരിച്ചു പോകുവല്ലേ.. “
ഞാൻ ഒന്നും മിണ്ടാതെ നിന്നു..
“ പ്ലീസ്…”
“ ഞാൻ രാവിലെ പറഞ്ഞത് ഓർമ ഉണ്ടല്ലോ അല്ലെ.. “
ഞാൻ ബാഗിൽ നിന്നും കുപ്പി എടുത്തോണ്ട് പറഞ്ഞു..