അവൾ കണ്ണുനീർ തുടച്ചുകൊണ്ട് ചോദിച്ചു…ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല..
“ എന്റെ അച്ഛനും ഇങ്ങനെ ആരുന്നു…കള്ളും കുടിച്ചു അമ്മയും ആയി എന്നും വഴക്ക്.. ഒരു ദിവസം കുടിയും കഴിഞ്ഞു വരുന്ന വഴിക്ക ആക്‌സിഡന്റ് ഉണ്ടായത്.. “
അവൾ ഗൗരവത്തോടെ എന്നോട് പറഞ്ഞു..
“ അമ്മ ഇത് അറിഞ്ഞാൽ ഒത്തിരി വിഷമിക്കും..ഇന്നലെ ഞാൻ പറഞ്ഞത്.. ബാലൻചേട്ടൻ നിർബതിച്ചപ്പോൾ ഒരു സന്തോഷത്തിനു കുടിച്ചതാണ് എന്നാ.. ഇങ്ങനെ എന്നും കള്ള് കുടിച്ചു നശിക്കുവാന്ന് ഒന്നും അമ്മക്ക് അറിയുല.. “
അവൾ മുഖം തുടച്ചുകൊണ്ട് പറഞ്ഞു.. ഇതൊക്കെ കേട്ടു ഇരുന്നത് അല്ലാതെ എനിക്ക് മറുപടി പറയാൻ തോന്നിയില്ല..
“ കുടിക്കാതെ ഇരുന്നൂടെ… “
അവൾ എന്നെ നോക്കി ഒരു അപേക്ഷ പോലെ ചോദിച്ചു…
“ ശീലം ആയി പോയി.. “
കൂടുതൽ ഒന്നും എനിക്ക് പറയാൻ തോന്നിയില്ല..
“ വഴി പറഞ്ഞു താ.. “
ഒരു ജംഗ്ഷൻ എത്തിയപ്പോൾ ഞാൻ അവളോട് ചോദിച്ചു..
അവൾ എനിക്ക് വഴി പറഞ്ഞു തന്നു.. അങ്ങനെ വീട് കണ്ടു പിടിച്ചു അവടെ ചെന്നു.. പോകുന്ന വഴി വേറെ ഒന്നും ഞങ്ങൾ സംസാരിച്ചതെ ഇല്ല.. കൂടുതൽ ചോദിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല എന്ന് തോന്നിക്കാണും..
അത്യാവിശം നല്ലത് വീട് ആണ്…ഒരുപാട് ആള്ക്കാര് ഒന്നും ഇല്ല. ഞങ്ങൾ അകത്തേക്കു കയറി.. അവളെ കണ്ടപ്പോളെ ഭയങ്കര സന്തോഷത്തിൽ അവർ ഞങ്ങളെ സ്വീകരിച്ചു..
എന്നെയും പരിചയപെട്ടു.. സംസാരങ്ങൾക്ക് ശേഷം ഫുഡ് ഒകെ കഴിച്ചു ഇരുന്നപ്പോളേക്കും.. ആ വീട്ടിലെ ചേട്ടൻ എന്റെ അടുത്ത് വന്നു..
“ അടിക്കുവോ. “
പുള്ളി ആംഗ്യം കാണിച്ചു എന്നോട് ചോദിച്ചു..
“ ഇല്ല.. “
“ ഓ പിന്നെ ആ മുഖം കണ്ടാൽ അറിയുലെ നല്ലത് അടി ആണ് എന്ന്.. “
പുള്ളി ഒരു തമാശ രീതിയിൽ പറഞ്ഞു..
“ കഴിക്കും..പക്ഷെ ഇപ്പോൾ വേണ്ട.. വണ്ടി ഓടിക്കണ്ടതാ.. “
എന്നാൽ അത് നീതു നോക്കി നിൽപുണ്ടാരുന്നു. പുള്ളി എന്റെ കൈയിൽ പിടിച്ചു വലിച്ചോണ്ട് പുറത്തേക്ക് കൊണ്ടുപോയി. പുള്ളിയുടെ കൂട്ടുകാരെക്കെ പരിചയപ്പെടുത്തി.. ഒരണ്ണം ഗ്ലാസിൽ ഒഴിച്ച് എനിക്ക് തന്നു..