“ വഴി പറഞ്ഞു താ.. “
അവൾ ഒരു ഞെട്ടലോടെ അത് കേട്ടിട്ട്.. തലയാട്ടി.. കുറച്ചു നേരത്തിനു ശേഷം അവൾ മിണ്ടാൻ തുടങ്ങി.. വഴി പറഞ്ഞു തരുന്നത് അല്ലാതെ വേറെ ഒരു അക്ഷരവും മിണ്ടുന്നില്ല..
“ എന്താ വാങ്ങിയേ..? “
“ അത്…അത് ഒരു ക്ലോക്ക്.. “
അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..
ഓ ഇത്രേം നേരം തപ്പി എടുത്തത് ഇതാരുന്നോ.. ഞാൻ ഒരു പുച്ഛത്തോടെ മനസ്സിൽ ഓർത്തു.. അവളുടെ ഈ ഇരുപ്പ് എന്റെ ഉള്ളിൽ വേർപ്പ്മുട്ടൽ ഉണ്ടാക്കുന്നുണ്ട് …
“ എടി…”
“ എന്തോ…? “
അവൾ ഒരു ഞെട്ടലോടെ വിളി കേട്ടു.. ഇവൾ എന്തിനാ ഞാൻ വിളിക്കുമ്പോൾ എല്ലാം ഞെട്ടുന്നെ..ഞാൻ മനസ്സിൽ ഓർത്തു…
“ എടൊ ദേഷ്യം വന്നപ്പോൾ പറഞ്ഞതാ…താൻ അത് ഓർത്തു ഇരിക്കുവൊന്നും വേണ്ട.. “
ഞാൻ അത് പറഞ്ഞതും അവൾ പൊട്ടി കരയാൻ തുടങ്ങി..
“എടൊ.. താൻ എന്തിനാ കരയുന്നെ.. എന്നാ പറ്റി.. “
അവൾ കരച്ചിൽ നിർത്താതെ വന്നപ്പോൾ ഞാൻ വണ്ടി ഒതുക്കി..
“ എടൊ കരച്ചിൽ നിർത്തു.. ദേ ആരേലും കാണും…”
അവൾ ചുരിദാറിന്റെ ഷാൾൽ മുഖം പോത്തി കരഞ്ഞു.. എനിക്ക് എന്തു ചെയ്യണം എന്ന് അറിയാതെ കുറച്ചു നേരം ഇരുന്നു…ആ മൗനത്തിന് ശേഷം ഞാൻ അവളുടെ തോളിൽ പിടിച്ചു ..
“ നീതു…”
അവൾക്ക് ഒരു ഭവ മാറ്റവും ഇല്ല..