“ ആ അമ്മക്ക് വിഷമം ആവേണ്ട എന്ന് വിചാരിച്ചു.. ഒന്നും മിണ്ടാതെ നിന്നു തരുമ്പോൾ നീ അത് മുതലാക്കുവാണോ.. “
അവൾ ഒരു ഞെട്ടലോടെ എന്നെ നോക്കി….
“ഞാൻ..ഞാൻ എന്ത് ചെയ്തു..“
അവൾ പേടിച്ചു പേടിച്ചു ചോദിച്ചു..
“ഞാൻ കള്ള് കുടിച്ചാൽ നിനക്ക് എന്നാ…നീ എന്തിനാ ആ ചേട്ടനോട് ദേഷ്യപ്പെട്ടെ..ആ ചേട്ടൻ എന്ത് ചെയ്തു.. പുള്ളി നിർബന്ധിച്ചു എന്നെ കുടിപ്പിച്ചത് അല്ലാലോ.. എന്റെ സമ്മതത്തോടെ അല്ലെ..പിന്നെ നിനക്ക് എന്താ..“
ഞാൻ ദേഷ്യത്തോടെ പറഞ്ഞു.. അവളുടെ കണ്ണുകൾ മെല്ലെ നിറഞ്ഞു..
“ മേലാൽ എന്റെ കാര്യത്തിൽ ഇടപെടരുത്.. “
ഞാൻ അവളുടെ മുഖത്തു കൈ ചുണ്ടി താക്കിത് കൊടുത്തു.. വാതിൽ തുറന്ന് പുറത്ത് ഇറങ്ങി.
പുറത്ത് പോയി കുറച്ചു നേരം തണുപ്പ് കൊണ്ടപ്പോൾ.. എന്തോ എന്റെ മനസ്സ് ഒന്ന് തണുത്തു…
അപ്പോളേക്കും അവൾ ഒരുങ്ങി വന്നു..മുഖത്തു വലിയ തെളിച്ചം ഒന്നും ഇല്ല.. ആ മുഖം കണ്ടപ്പോൾ ഒന്നും പറയണ്ടാരുന്നു എന്ന് തോന്നി പോയി..
ഞങ്ങൾ വണ്ടിയിൽ കയറി… അമ്മ യാത്രയായിച്ചു…പോകുന്ന വഴി അവളുടെ മുഖത്തേക്ക് നോക്കി.. കണ്ണുൽ നിറഞ്ഞു ചുവന്ന ഇരിക്കുന്നു..
“ എവിടെയാ പോകണ്ടേ വഴി പറഞ്ഞു താ…”
“ അമ്മ പറഞ്ഞു അവിടെ കൊടുക്കാൻ എന്തേലും ഗിഫ്റ്റ് വാങ്ങണം എന്ന്…ആദ്യം ടൌൺ വരെ പോകാം.. “
അവൾ പേടിച്ചു പറഞ്ഞു…
“മ്മ്.. “
ഞാൻ ഒന്ന് മൂളുക മാത്രേ ചെയ്തോളു…ഞാൻ വണ്ടി ടൗണിലോട്ടു വിട്ടു…ടൗണിൽ ഒരു ഷോപ്പിന് മുന്നിൽ നിർത്തി..
“ ഇറങ്ങു…”
അവളോട് പറഞ്ഞിട്ട് ഞാൻ ഷോപ്പിലേക് കയറി.. അവളും ഇറങ്ങി വന്നു..
“ എന്താ വാങ്ങണ്ടേ എന്ന് വെച്ചാൽ മേടിക്ക്.. “”
അവൾ മറുപടി ഒന്നും പറയാതെ അകത്തേക്ക് നടന്നു.. കുറച്ചു നേരത്തെ പരിശ്രമത്തിന് ശേഷം എന്തോ തപ്പി എടുത്തോണ്ട് വന്നിട്ടുണ്ട്.. അവൾ ക്യാഷ് കൊടുക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ അവളെ തടഞ്ഞു..അതിനു ക്യാഷ് കൊടുത്തിട്ട് തിരികെ വണ്ടിയിൽ കയറി..