“ അതെ അതെ …ഇന്നലെ ആ കൊച്ചു എന്നെ പറയാത്തത് ഒന്നും ഇല്ല.. “
“ആര്..?”
ഞാൻ ഒരു അത്ഭുതത്തോടെ ചോദിച്ചു…
“ വേറെ ആര്.. നിന്റെ ഭാര്യ.. “
“ഓഹ്.. “
ഇതിന്റെ ഇടക്ക് ഇങ്ങനെ ഒക്കെ നടന്നോ.. ഞാൻ മനസ്സിൽ വിചാരിച്ചു..
“ ബാലൻചേട്ടോ..എന്താ രാവിലെ ഒരു ഡിസ്കഷൻ…”
നീതു ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു ചേട്ടനോട് ചോദിച്ചു..
“ ഒന്നും ഇല്ല മോളെ.. ഞങ്ങൾ ചുമ്മാ ഇന്നലത്തെ കാര്യങ്ങൾ സംസാരിക്കുവാരുന്നു.. “
ഞാൻ ചെറിയ ദേഷ്യത്തോടെ അവളെ നോക്കി…
“ഇന്ന് കലാപരിപാടി ഒന്നും ഇല്ലേ…”
അതിനു മറുപടി ആയി ചേട്ടൻ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്…
“ അയ്യോ.. സമയം പോയത് അറിഞ്ഞില്ല.. പിന്നെ വരാം.. “
കൂടുതൽ അവിടെ നിൽക്കുന്നത് പന്തി അല്ല എന്ന തോന്നിട്ട് ആവണം ചേട്ടൻ അവിടുന്ന് സ്ഥലം വിട്ടു..
“വാ അമ്മ വിളിക്കുന്നു…”
വലിയ താല്പര്യം ഇല്ലാതെ അവൾ വിളിച്ചു…
ഞാൻ മറുപടി ഒന്നും പറയാതെ അവളുടെ പുറകെ അകത്തേക്ക് നടന്നു..
“ മോനെ നിങ്ങൾ രണ്ടു പേരും കൂടെ പോയിട്ട് വാ.. “
ഞാൻ തലയാട്ടി…
“ എന്നാൽ വാ കഴിച്ചിട്ട് ഒരുങ്ങാൻ നോക്ക്…”
കഴിച്ചിട്ട് റൂമിൽ പോയി കുളിച്ചു ഷർട്ട് ഇടുമ്പോളേക്കും അവൾ വാതിലിൽ തട്ടി.. ഞാൻ പോയി തുറന്നു.. അവൾ അകത്തു കയറിയപ്പോൾ ഞാൻ വാതിലിൽ അടച്ചു..
“ എന്താ നിന്റെ ഉദ്ദേശം.. എന്റെ കാര്യത്തിൽ നീ എന്തിനാ ഇടപെടുന്നേ…”
ഞാൻ ദേഷ്യത്തിൽ അവളോട് ചോദിച്ചു..