ഞാൻ ചായകുടിച്ചോണ്ട് പറഞ്ഞു.. അമ്മയുടെ മുഖത്തു നോക്കാൻ എനിക്ക് കഴിഞ്ഞില്ല..
“ വാ മോനെ.. ഞാൻ കഴിക്കാൻ എടുക്കാം.. “
“കുറച്ചു കഴിഞ്ഞു മതി അമ്മേ.. “
അമ്മ അകത്തേക്ക് പോയി.. ഞാൻ ചായ കുടിച്ച ഗ്ലാസ് നീതുവിന്റെ കൈയിൽ കൊടുത്തു.. അവൾ മുഖത്തു നോക്കാതെ അകത്തേക്ക് പോയി..
ശരീരത്തിന് മുഴുവൻ നല്ല വേദന പോലെ.. ആകെ ഒരു തളർച്ച.. ഇന്നലത്തെ അടിയുടെ ആണ് എന്ന് തോനുന്നു..“ അയ്യോ ആ ചേട്ടൻ എവിടെ.. ഇന്നലെ കൂടെ ഇരുന്ന് അടിച്ചത് മാത്രം ഓർമ ഉണ്ട്.. കുറച്ചു കഴിഞ്ഞു ചേട്ടന്റെ വീട് വരെ ഒന്ന് പോയി നോക്കാം…“ ഞാൻ മനസ്സിൽ വിചാരിച്ചു ഇരുന്നു..
“ ചേട്ടാ…”
നീതു പുറകിൽ നിന്നും വിളിച്ചു…
“ മ്മ്.. “
ആലോചനയിൽ നിന്നും ഞെട്ടി ഞാൻ തിരിഞ്ഞ് നോക്കി..
“ ഇന്ന് ഞങ്ങളുടെ ബന്ധുവിന്റെ ഹൌസ് വാർമിംഗ് ഉണ്ട് അമ്മ ചോദിച്ചു നമ്മളോട് പോകുമോ എന്ന്.. “
ഇവൾ അമ്മയുടെ പേരിൽ എന്നെ മുതൽ ഇരിക്കുവാണോ.. ഞാൻ മനസ്സിൽ ഓർത്തു..
“ ചേട്ടാ.. “
എന്നിൽ നിന്നും മറുപടി ഒന്നും ഉണ്ടാവാതെ ഇരുന്നപ്പോൾ എന്നെ വിളിച്ചു.ഞാൻ അവളെ നോക്കിയില്ല
“പോകാം..”
എന്തായാലും ഇവിടെ ചുമ്മാ ഇരിക്കുവല്ലേ. പോയേക്കാം എന്ന് ഞാൻ വിചാരിച്ചു.. അവൾ അകത്തേക്ക് നടക്കുന്ന ശബ്ദം കേട്ടു.. ഞാൻ കോടമഞ്ഞു ഒഴുകുന്ന ഭംഗി ആസ്വദിച്ചു ഇരുന്നു..
അപ്പോളേക്കും ചേട്ടൻ രാവിലെ പല്ല് തേച്ചോണ്ട് വീടിന്റെ മുറ്റത്തേക്ക് വന്നു.. ഞാനും നടന്നു പുള്ളിയുടെ അടുത്തേക്ക് ചെന്നു…
“ ഇന്നലെ നല്ലത് പോലെ ഓവർ ആയി പോയി.. “
ഞാൻ ഒരു ചമ്മലോടെ പുള്ളിയോട് പറഞ്ഞു..