ഞാൻ പുറത്തേക്ക് നോക്കി മനസ്സിൽ പറഞ്ഞു..
“അല്ല.. ഞാൻ എന്തിനാ ഇതൊക്ക ചിന്തിക്കുന്ന.. അവര് എന്നെ പറ്റി എന്തു വിചാരിച്ചാലും എനിക്ക് എന്താ…”പെട്ടന്ന് ഞാൻ മനസ്സിൽ ഓർത്തു..
എനിക്ക് എന്തെക്കെയോ മാറ്റം സംഭവിക്കുന്നത് പോലെ ഫീൽ ചെയുന്നു …ഞാൻ വീടിനു പുറത്തേക്ക് നടന്നു…കോട മഞ്ഞ് കാരണം ഒരു രക്ഷയും ഇല്ല..
“ മോനെ…അകത്തേക്ക് കയറി ഇരിക്ക്.. രാവിലെ മഞ്ഞ് കൊള്ളേണ്ട…പനി പിടിക്കും.. “
അമ്മ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു..ഞാൻ തിരിച്ചു നടന്നു സിറ്റ് ഔട്ട്‌ലെ കസേരയിൽ ഇരുന്നു.. അവൾ എനിക്ക് ചായയും ആയി വന്നു…
അമ്മ ഒന്നും അറിഞ്ഞില്ല എന്ന് തോനുന്നു എന്നോട് ഇന്നലത്തെ കാര്യങ്ങളെ പറ്റി ഒന്നും ചോദിച്ചില്ല അതോ അറിഞ്ഞിട്ടും ചോദിക്കാത്തത് ആണോ.. എന്തായാലും അമ്മയെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് പോലെ…
“മോനെ രണ്ടു ദിവസം കൂടെ നിന്നിട്ട് പോയാൽ പോരെ..”
തൂണിൽ ചാരി നിന്നു അമ്മ ചോദിച്ചു…
“ നാളെ പോകണം അമ്മേ.. വീട്ടിൽ ചെന്നിട്ട് ഒരുപാട് കാര്യങ്ങൾ ഉള്ളതാ…”
ഞാൻ ചെറു ചിരിയോടെ അമ്മയെ നോക്കി പറഞ്ഞു..
“ മോനെ.. എന്നാ ഇനി തിരിച്ചു ജോലിക്ക് കയറുന്നത് …”
“ഉടനെ പോകണം അമ്മേ.. പറ്റിയാൽ അടുത്ത ആഴ്ച…”
ഞാൻ പറഞ്ഞപ്പോൾ നീതുവിന്റെ മുഖത്തു ഒരു ഞെട്ടൽ ഞാൻ ശ്രദ്ധിച്ചു..അവളുടെ മുഖം ചെറുതായി ഒന്ന് വാടി…
“ എന്താ മോനെ പെട്ടന്ന് പോകുന്നെ…കല്യാണം കഴിഞ്ഞതല്ലേ ഒള്ളു ഒരു രണ്ടു മാസം നിക്കാരുന്നില്ലേ …”
“ ഇല്ല അമ്മേ.. ഒരുപാടു ജോലി ചെയ്ത് തീർക്കാൻ ഉണ്ട്.. “