“ നീതു.. “
അവൾ തിരിഞ്ഞു നോക്കി…
“ എന്തോ…”
“ കൈയിൽ പാട്.. “
അവളും ആപ്പോൾ ആണ് ശ്രദ്ധിച്ചത് എന്ന് തോനുന്നു…അവൾ ഒരു ഞെട്ടലോടെ എന്നെ നോക്കി..
“ അമ്മ…”
ഞാൻ പതിനാറു ശബ്ദത്തിൽ ചോദിച്ചു..
“ സാരമില്ല.. ഞാൻ ഫുൾ സ്ലീവ് ടോപ് ഇട്ടോളാം.. “
അവൾ പോയി അലമാരയിൽ നിന്നും ഒരു ടോപ് എടുത്തു ബാത്‌റൂമിൽ കയറി..
“കോപ്പ്.. എന്തു ക്രൂരത ആണ് ഞാൻ ചെയ്തേ “
ഞാൻ മനസ്സിൽ പറഞ്ഞു ബെഡിൽ നിന്നും എണിറ്റു. അപ്പോളേക്കും അവൾ ഇറങ്ങി വന്നു.. ഞാനും ബാത്‌റൂമിൽ കയറി ഫ്രഷ് ആയി.. പുറത്തേക്ക് ചെന്നു.. അമ്മ ചായ കൊണ്ട് തന്നു.
“ മോനെ എപ്പോളാ പോകുന്നെ…”
ഒരു ഒൻപതു ആവുമ്പോൾ ഇറങ്ങണം അമ്മേ..
അമ്മ മറുപടി ഒന്നും പറയാതെ തിരിച്ചു പോയി മോള് പോകുന്നെന്റെ വിഷമം ആണ് എന്ന് തോനുന്നു..
“ വിഷമം ആണേ അവൾ ഇവിടെ നിന്നോട്ടെ.. എനിക്ക് ഒരു പ്രേശ്നവും ഇല്ല..” ഞാൻ മനസ്സിൽ പറഞ്ഞു
കുളിച്ചു കഴിപ്പൊക്കെ കഴിഞ്ഞു ഞാൻ ബാഗൊക്ക് പാക്ക് ചെയ്തു റെഡി ആയി..
അവളും വന്നു റെഡി ആയി.. അമ്മ എന്തൊക്കെയോ ഞങ്കൾക്ക് പാക്ക് ചെയ്തു തന്നിട്ടുണ്ട്.. കപ്പ,ചേന അങ്ങനെ കുറെ സാധനങ്ങൾ ആണ്.. ഞാൻ അത് എല്ലാം എടുത്തു വണ്ടിയിൽ വെച്ചു..
അപ്പോളേക്കും അവളും ഇറങ്ങി വന്നു.. രണ്ടു പേരും നല്ല സങ്കടത്തിൽ ആണ്..
“ പോയിട്ട് വാ മോനെ.. “
അമ്മ ഞങ്ങളെ യാത്രയാക്കി.. തിരിച്ചു വരുന്നു വഴി അവൾ നല്ല സങ്കടത്തിൽ ആരുന്നു…ഞങ്ങൾ ഒന്നും മിണ്ടിയായത്തെ ഇല്ല…
പെട്ടന്ന് എനിക്ക് ഒരു കാൾ വന്നു.. ഞാൻ വണ്ടി സൈഡിൽ നിർത്തി…ആ കാൾ എടുത്തു.
“ ഹലോ…”
(തുടരും…..)