“എടി…”
ഞാൻ ദേഷ്യത്തോടെ അവൾക്ക് നേരെ കൈഓങ്ങി.. കൈ ആഞ്ഞു വീശി…അവൾ പുറകിലേക്ക് വലിഞ്ഞേങ്കിലും അവളുടെ തോളിൽ ആണ് എന്റെ കൈകൾ പതിച്ചത്
കൈ വീശി കഴിഞ്ഞാണ് ഞാൻ എന്തൊക്കെയാ കാണിക്കുന്നേ എന്നെ എനിക്ക് ബോദ്യം വന്നത്. ഞാൻ കുറച്ചു നേരം തലക്ക് കൈ കൊടുത്ത് അങ്ങാതെ ഇരുന്നു….
കുറച്ചു നേരത്തെ നിശബ്ദതക്ക ശേഷം അവൾ കുപ്പി കൊണ്ട് വെച്ചിട്ട് എന്റെ അടുത്ത് വന്നു ഇരുന്നു..
ആദ്യമായി എന്നിൽ ഉണ്ടാക്കിയ ഈ മാറ്റം എനിക്ക് ഉൾക്കൊള്ളാൻ ആയില്ല.. എന്റെ കണ്ണുകൾ നിറഞ്ഞു..
അവളുടെ ഭാഗത്തു നിന്നും ഒരു ദേഷ്യം ആണ് പ്രേതിഷിച്ചതെങ്കിലും…അവൾ എന്റെ തോളിൽ കൈ വെച്ചു എന്നെ നോക്കി..
“ സാരമില്ല…” എന്ന് ആശ്വസിപ്പിക്കുക ആണ് ചെയ്തത്..
അത് എന്നെ കൂടുതൽ സങ്കടത്തിൽ ആക്കി..എന്റെ ഈ ഭ്രാന്ത് കണ്ടു അവൾക്ക് സഹതാപം തോന്നിട്ടുണ്ടാവും..
“ ഇപ്പോൾ മനസ്സിലായില്ലേ നിങ്ങളെ എത്ര മാത്രം ഈ മദ്യം നശിപ്പിച്ചു എന്ന്… ഇനിയും ഇത് തുടർന്നാൽ…”
അവൾ എനിക്ക് ഒരു അപകട സുചന നൽകി …ഞാൻ ചെയ്തതിൽ കുറ്റബോധം തോന്നിയിട്ടാവും എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല…
“വാ കിടക്കു..”
അവൾ എന്റെ തോളിൽ പിടിച്ചു ബെഡിൽ കിടത്തി..ഞാൻ ഒരു കുഞ്ഞു അനുസരിക്കുന്നത് പോലെ അനുസരിച്ചു.. എന്റെ മനസ്സ് മരവിച്ചു.. അറിയാതെ ആണേലും അവളെ അടിച്ച കുറ്റബോധം ആരുന്നു മനസ്സ് മുഴുവൻ…
അവൾ പുതപ്പ് എടുത്തു എന്നെ പുതപ്പിച്ചു.. തണുപ്പ് കൊണ്ട് അപ്പോളും എന്റെ കൈ വിറക്കുന്നുണ്ടാരുന്നു.. പക്ഷെ അത് ഒന്നും ഞാൻ കാര്യമാക്കിയില്ല..
അവൾ എന്റെ അടുത്ത് വന്നു..പയ്യെ നീങ്ങി എന്റെ തോളിൽ തലവെച്ചു എന്നോട് ചേർന്ന് എന്റെ മുഖത്തേക് നോക്കി കിടന്നു.. അവളുടെ കൈ എടുത്തു എന്റെ വിറക്കുന്നു കൈകളിൽ മുറുക്കെ പിടിച്ചു..
ഞാൻ അടിച്ചത് അവൾക്ക് വേദനിച്ചു കാണുവോ.. എന്റെ മനസ്സിലെ കുറ്റബോധം കൂടി കൂടി വന്നു.. എന്റെ കണ്ണുകൾ നിറഞ്ഞു.. കണ്ണുനീർ എന്റെ കവിളിലൂടെ ഒഴുകി..
കണ്ണ് നിറഞ്ഞത് കണ്ടിട്ടുണ്ടാവും..അവൾ തല പൊക്കി എന്നെ നോക്കി..എനിക്ക് അവളെ തിരിച്ചു നോക്കാനുള്ള ശക്തി ഉണ്ടാരുന്നില്ല ..
“ എന്തിനാ വിഷമിക്കുന്നെ “
“ നിനക്ക് വേദനിച്ചോ…”
ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു..
“ അപ്പോൾ വേദന ഉണ്ടാരുന്നു…ഇപ്പോൾ ഇല്ല…”