അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.. ഇനിയും ഒരു സീൻ ഉണ്ടാക്കി ആ അമ്മയെ കൂടെ അറിയിക്കേണ്ട എന്ന് കരുതി…ആ കുപ്പി ഞാൻ തിരിച്ചു വെച്ചു..
അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.. ഞാൻ പോയി ബെഡിൽ നിന്നും ഒരു ഷീറ്റ് എടുത്തു താഴെ വിരിച്ചു..
“ നല്ല തണുപ്പാ.. മുകളിൽ കിടക്കു.. “
“ നീ പറഞ്ഞ ഒരു കാര്യം ഞാൻ കേട്ടില്ലേ അത് പോരെ.. “
ഞാൻ ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു.. ഷീറ്റ്വിരിച്ചു കിടന്നു.. ഐസ് കട്ടയിൽ കിടന്നതു പോലെ.. ഞാൻ തണുത്തു വിറച്ചു…പക്ഷെ അത് പുറത്ത് ഞാൻ പ്രേകടം ആക്കിയില്ല..
അവൾ ഒന്നും മിണ്ടാതെ ലൈറ്റ് ഓഫ് ചെയ്തു വന്നു കിടന്നു.. എനിക്ക് താണിത്തിട്ട് ഒരു രക്ഷയും ഇല്ല..
“ മുകളിൽ കയറി കിടന്നാലോ.. അയ്യേ വേണ്ട നാണക്കേട് ആവും.. “
എന്റെ അഭിമാനം അതിനു സമ്മതിച്ചില്ല.. ഞാൻ ചുരുണ്ടു കുടി പുതച്ചു കിടന്നു.. സ്ഥിരം ആയി കുടിച്ചിട്ട് ഉറങ്ങുന്ന കൊണ്ട് ആവും.. നിദ്ര ദേവി എന്നെ തിരിഞ്ഞു നോക്കിയില്ല.. എന്റെ കൈകൾ വിറക്കാൻ തുടങ്ങി..
“ എണീറ്റ് രണ്ടണ്ണം അടിച്ചാലോ..”
ഞാൻ മനസ്സിൽ വിചാരിച്ചു എണിറ്റു.. അവൾ ഉറങ്ങിട്ടില്ല..
“ അവൾ കണ്ടാൽ എന്നാ.. എന്റെ കാര്യം തീരുമാനിക്കുന്നത് ഞാൻ അല്ല.. “ ഞാൻ മനസ്സിൽ വിചാരിച്ചു.. “ ശേ അവൾ വിചാരിച്ചാലോ ഞാൻ ഒരു കണ്ട്രോൾ ഇല്ലാത്തവൻ ആണ് എന്ന്.. ഓ പിന്നെ വിചാരിച്ചാൽ എനിക്ക് എന്താ..“ എന്റെ മനസ്സിൽ പല ചിന്തകളും വന്നു..
എന്റെ എണീറ്റ് ടേബിൾനു അടത്തേക്ക് നടന്നു.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കി കിടക്കുന്ന ഒരു നിസ്സഹായതയോടെ..ആ നോട്ടം കണ്ടപ്പോൾ എനിക്ക് എന്റെ ആമിയെ ഓർമ വന്നു..
ഞാൻ കുടിക്കുന്നില്ല എന്ന് തീരുമാനിച്ചു ജനലിനു അടുത്ത് പോയി ആ വാതിലിൽ തുറന്നു പുറത്തേക്ക് നോക്കി നിന്നു..
“ എന്താടാ നിനക്ക് പറ്റിയെ.. നീ ഇങ്ങനെ ഒന്നും അല്ലാരുന്നല്ലോ…” ഞാൻ എന്നോട് തന്നെ ചോദിച്ചു.. പുറത്തെ തണുപ്പും സഹിക്കാൻ പറ്റുന്നില്ല.. ഞാൻ വാതിലിൽ അടച്ചു.. അവൾ കൊണ്ട് വെച്ച പാൽ അവിടെ ഇരുപ്പുണ്ടാരുന്നു..
“ഇത് കുടിക്കുന്നെന്നു ആർക്കും പ്രശനം ഇല്ലല്ലോ.. “
ഞാൻ മനസ്സിൽ പറഞ്ഞു അത് എടുത്തു കുടിച്ചു…