കല്യാണം 10
Kallyanam Part 10 | Author : Kottaramveedan | Previous Part
രാവിലെ ഉറക്കത്തിൽ നിന്നും മെല്ലെ ഉണർന്നപ്പോൾ ശരീരത്തിൽ നല്ല ഭാരം…ഈ കൊടും തണുപ്പത്തു.. എന്റെ ശരീരം ചൂടിൽ പൊതിഞ്ഞിരുന്നു..ഞാൻ കണ്ണുകൾ മെല്ലെ തുറന്നു…എന്റെ നെഞ്ചിൽ തലവെച്ചു നീതു കിടക്കുന്നു…അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചിട്ടുണ്ട്…അവളുടെ പതുപതുത്ത ദേഹം എന്നിൽ ഇഴുകി ചേർന്ന് ഉറങ്ങുന്നു…അവൾ കാൽ എടുത്തു എന്റെ മുകളിൽ വെച്ചിട്ടുണ്ട് എന്റെ അടിവയറിൽ അവളുടെ തുട അമർന്നു ഇരിക്കുന്നു ..
എന്റെ ശരീരം കോരിതാരിക്കുന്നതുപോലെ തോന്നി.. പെട്ടന്ന് ഞാൻ സുബോധത്തിലേക്ക് വന്നു.. അവളെ ഞാൻ മെല്ലെ നിക്കി ഞാൻ എണീക്കാൻ ഒരുങ്ങി..
പെട്ടന്ന് ഒരു ഞെട്ടലോടെ അവൾ എണിറ്റു…അവൾ കണ്ണുകൾ തിരുമി എന്റെ മുഖത്തേക്ക് നോക്കി. പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ കാൽ എന്റെ ശരീരത്തിൽ നിന്നും എടുത്തു മാറ്റി..നേരെ കിടന്നു..
ഞാൻ ചുറ്റും നോക്കി.. ഭാഗ്യം വാൾ ഒന്നും വെച്ചിട്ടില്ല.. ഞാൻ ഒരു വളിച്ച ചിരി പാസ്സ് ആക്കി എണിറ്റു..
“ ഇന്നലെ കുറച്ചു ഓവർ ആയി അല്ലെ…”
ഞാൻ ഒരു ചമ്മലോടെ അവളെ നോക്കി ചോദിച്ചു.. അവൾ എനിക്ക് മുഖം താരത്തെ ഒന്ന് മൂളി..
“അമ്മ വെല്ലം പറഞ്ഞോ..? “
“അറിയില്ല..”
അവൾ ഒരു താല്പര്യം ഇല്ലാതെ മറുപടി പറഞ്ഞു…ഞാൻ ബെഡിൽ നിന്നും എണീക്കാൻ തുടങ്ങിയതും അവൾ എന്റെ കൈയിൽ കയറി പിടിച്ചു..
“ എന്തിനാ കുടിച്ചു സ്വയം നശിക്കുന്നെ…”
എനിക്ക് അതിനു മറുപടി ഉണ്ടാരുന്നില്ല.ഞാൻ അവളുടെ കൈ വിടിപ്പിച്ചു എണീറ്റ്.. നല്ല തലവേദന ഉണ്ട്. ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു.. തിരിച്ചു വന്നപ്പോൾ അവൾ ബെഡിൽ ഉണ്ടാരുന്നില്ല..ഞാൻ ജനലുകൾ തുറന്നു നേരം വെളുത്തു വരുന്നതേ ഒള്ളു.. കോട മഞ്ഞ് മൂടിരിക്കുന്നു…
“ ശേ…ഇന്നലെ നല്ലത് പോലെ ഓവർ ആയി പോയി.. അമ്മ എന്തു വിചാരിച്ചു കാണുവോ .. “