ഒരിക്കൽക്കൂടി…2 [ഋഷി]

Posted by

ഞാൻ പോണൂ! ജോൺ സ്ഥലം കാലിയാക്കി.

ആ നിശ്ശബ്ദതയിലേക്ക് ഹീലുകളുടെ ശബ്ദം വന്നു വീണു. തലപൊക്കി വാതിൽക്കലേക്ക് നോക്കിയ സ്റ്റെല്ലയുടെ മുഖത്ത് മനസ്സിലാക്കാനാവാത്ത ഏതോ ഭാവം വന്നു നിറഞ്ഞപ്പോൾ എബി തല തിരിച്ചു നോക്കി. ഉയരം കുറഞ്ഞ ഒരു തടിച്ചുകൊഴുത്ത സ്ത്രീ. വടിവൊത്ത ശരീരം. ആരെയോ ഓർമ്മിപ്പിക്കുന്ന മുഖം. ഇന്ദിരാഗാന്ധിയെപ്പോലെ കൊഴുത്ത ഇറക്കം കുറച്ചു വെട്ടിയ മുടിയിൽ വെളുത്ത പെയിൻ്റടിച്ചപോലെ ഒരു ബ്രഷ് മാർക്ക്. ആ സൗന്ദര്യം അവൻ്റെ മനസ്സിൽ എന്തുകൊണ്ടോ ഒരു സർപ്പത്തിനെ ഓർമ്മിപ്പിച്ചു.

ഓ നൊറീൻ! സ്റ്റെല്ലയവരെ കെട്ടിപ്പിടിച്ചു. നൊറീൻ്റെ ഡ്രെസ്സിനു താഴെക്കണ്ട കൊഴുത്തുരുണ്ട തുടകൾക്ക് നേരിയ ചുവപ്പുകലർന്ന വെളുത്ത നിറമായിരുന്നു…. ആ തുടത്തൂണുകൾ അമർന്നരയുന്നത് എബി ശ്രദ്ധിച്ചു.

ഇതാണെബിയല്ലേ! നൊറീൻ തിരിഞ്ഞു നോക്കി. സീന പറഞ്ഞിരുന്നു. ആ ചുണ്ടുകൾ ചിരിച്ചെങ്കിലും കണ്ണുകളിലേക്ക് ആ ചിരി പടർന്നില്ല..

ഹലോ ആൻ്റീ.. എബി ഈസിയായി പറഞ്ഞു. ഞാനിറങ്ങുവാന്നേ! തള്ള ശരിയല്ല… അവൻ്റെയുള്ളം പറഞ്ഞു. ആ… സീനേടൊപ്പമാവുമ്പം ഇവരെയങ്ങൊഴിവാക്കണം. അതുവരെ നല്ല മൂഡില് നിർത്തണം. ആ… പാർക്കലാം. അവനറിയാതെ ഷൂളമടിച്ചു…

ഗീസറോണാക്കി എബി ആവിപറക്കുന്ന ചൂടുവെള്ളത്തിൻ്റെ താഴെ നിന്നു. ചൂടുപിടിച്ച തൊലിയിലും തണുപ്പിൻ്റെ മഞ്ഞുകണങ്ങൾ… അവനൊന്നു കിടുത്തു! നെഞ്ചിൽ…അവനൊന്നു തടവി നോക്കി. ആ ഏലസ്സാണ്! ജപമാലയിൽ ധരിച്ചത്… ഐസുപോലെ തണുത്തിരിക്കുന്നു!

ഒരു ടീഷർട്ടും ബെർമുഡയും വലിച്ചുകേറ്റി അവൻ ബൈക്കിൽ കേറി. അന്നു വണ്ടിയോടിക്കുമ്പോൾ അവനാകെ ഏതൊക്കെയോ ചിന്തകളിൽ ലയിച്ചിരുന്നു. ഇവിടെയിപ്പോൾ എനിക്കെന്താണ് ചെയ്യാനുള്ളത്? താനൊരു ഡിക്റ്റട്ടീവൊന്നുമല്ല. എന്തൊക്കെയോ തനിക്കറിയാനാവാത്തത് ഇവിടെയെന്തോ നടക്കുന്നുണ്ട്…

ഇത്തിരി ദൂരത്തിൽ പിന്തുടർന്ന ജീപ്പവൻ ശ്രദ്ധിച്ചില്ല.

ആഹ്! അമ്മേ! പിന്നിൽ നിന്നാരോ ഇടിച്ചതും തെറിച്ചുവീണതും മാത്രമവനറിഞ്ഞു. പിന്നെ ചുറ്റിലുമിരുട്ട്….

ഓഹ്.. ബോധം വന്നപ്പോൾ തണുത്ത പരുക്കൻ തറയിൽ മലർന്നു കിടപ്പാണ്. തോളിൽ അസഹ്യമായ വേദന.. അവിടമാകെ വിങ്ങുന്നപോലെ. മുട്ടുകൾ നീറുന്നു. അനങ്ങാൻ കഴിയുന്നില്ല. അവൻ തോളത്തമർത്താൻ കൈ പൊക്കി. കഴിയുന്നില്ല! വലം കയ്യാരോ അമർത്തിപ്പിടിക്കുന്നതുപോലെ! അവൻ മെല്ലെ തല ഉയർത്തി… ഓ! കൈ മണിക്കണ്ടത്തിൽ കെട്ടിയിട്ടിരിക്കുന്നു! നൈലോൺ കയറുകൊണ്ട്. രണ്ടു കൈകളും അനക്കാൻ വയ്യ.

Leave a Reply

Your email address will not be published. Required fields are marked *