കുമുദ് അവൻ്റെയാക്രമണത്തിൽ പലതവണ രതിമൂർച്ഛയിലുലഞ്ഞിരുന്നു… ദേവീ! എനിക്കു വീണ്ടും ഈ സുഖം..ഈ നൊമ്പരം… ഈയനുഭൂതി.. ഒരിക്കൽ നഷ്ടമായ.. ഒരിക്കലും കിട്ടില്ലെന്നു കരുതിയ…എൻ്റെ പ്രിയനെ.. അവൻ തന്ന സുഖത്തിനെ.. ഒരിക്കൽക്കൂടി നീയെനിക്ക് തന്നല്ലോ…അവനെ ഒരു കുഞ്ഞിനെപ്പോലെയടുക്കിപ്പിടിച്ച് അപ്പൊഴേക്കും ശമിച്ചുതുടങ്ങിയിരുന്ന പൊടിമഴയുടെ ലാളനവുമേറ്റ് അവളവിടെക്കിടന്നു..
എബി അവൾ നീട്ടിയ ഒരു പൈജാമ ധരിച്ചു. പിന്നെ രാവിലെ ഗ്രാമത്തിൽ നിന്നും വാങ്ങിയ ഗോവൻ റൊട്ടിയും, എരിവുള്ള പട്ടാണിക്കറിയും, പിന്നെയവളുണ്ടാക്കിയ ചൂടുള്ള ചായയും കുടിച്ചിട്ട് അവൻ വരാന്തയിലിട്ടിരുന്ന വലിയ ചൂരൽ വരിഞ്ഞ ചാരുകസേരയിൽ കിടന്നു… ക്ഷീണം തോന്നി. അവൾ വീട്ടിലുടുക്കുന്ന ഒരു പഴയ പിഞ്ഞിത്തുടങ്ങിയ സാരിയുമുടുത്ത് വരാന്തയുടെ അരമതിലിൽ അവൻ്റെയരികിൽ വന്നിരുന്നു. ഭംഗിയുള്ള ആ മുഖത്തുനിന്നും അവനു കണ്ണെടുക്കാനായില്ല… അവൻ്റെ ചുഴിഞ്ഞുനോട്ടം കാരണം അവളുടെ മുഖമിത്തിരി തുടുത്തു…
ഇങ്ങനെ നോക്കിത്തിന്നാതെ ഈ പാൻ കഴിക്ക്.. അവൾ മുറുക്കാൻ നീട്ടി… നിൻ്റെയിഷ്ട്ടത്തിന് അരിഞ്ഞ കച്ചാപക്കാ പാക്കും, കൽക്കത്ത വെറ്റിലയും ചാർസൗബീസിൻ്റെ തമ്പാക്കുമാണ്..
അറിയാതെ അവനതു വാങ്ങി ഒന്നു ചവച്ചു.. ഓഹ്.. നാഡികളിലെവിടെയോ മയങ്ങിക്കിടന്നിരുന്ന അനുഭൂതി മെല്ലെയുണരുന്നു.. പുകയിലയുടെ നേർത്ത ലഹരി.. ആകെയൊന്നുഷാറായി. വായിൽ മുറുക്കി വെള്ളം നിറഞ്ഞപ്പോൾ അവളൊരു കോളാമ്പി നീട്ടി. കാര്യമായി തുപ്പി. പിന്നെയവളുടെ നേർക്ക് തിരിഞ്ഞിരുന്നു. ആ കണ്ണുകളിൽ താനെന്താണ് കാണുന്നത്?
കുമുദ് എബിയുടെ കയ്യെടുത്തു മടിയിൽ വെച്ചു തലോടി. അവൻ്റെ കണ്ണുകളിൽ വിരിയുന്ന ചോദ്യങ്ങൾ. ഇത്രയും നേരം ക്ഷമയോടെ കാത്തിരുന്ന അവനോടുള്ള ഇഷ്ടം പിന്നെയും കൂടിയതു പോലെ തോന്നി..
എൻ്റെ കുട്ടനെന്താണറിയണ്ടത്? അറിയാവുന്നതെല്ലാം ഞാൻ പറയാം… അവൾ ആ കയ്പത്തി കവിളിനോടു ചേർത്തുകൊണ്ടു ചോദിച്ചു.
ആദ്യം… നീയെങ്ങിനെയാണ് ആ ഷെഡ്ഢിൽ വന്നത്? ആ സ്ത്രീ ആരായിരുന്നു? എബിയുടെ മനസ്സിൽ ഏറ്റവുമെരിഞ്ഞുനിന്ന ചോദ്യം. ഇന്നലത്തെ ക്ഷീണവും, നൊമ്പരവും കാരണം അവനതങ്ങു മനപ്പൂർവ്വം മാറ്റിവെച്ചതായിരുന്നു.
കുമുദ് ഒന്നു നിശ്വസിച്ചു. അവൾ ബ്ലൗസിന്റെ ഉള്ളിൽ നിന്നും ഒരു സ്വർണ്ണത്തിന്റെ ചെയിൻ വലിച്ചെടുത്തു. അതിൻ്റെയറ്റത്ത് ഒരേലസ്സു തൂങ്ങിക്കിടന്നു.. അവൻ പെട്ടെന്നു നെഞ്ചിലേക്ക് നോക്കി. ഓഹ്! അവൻ്റെ നെഞ്ചിൽ കിടക്കുന്ന പതക്കത്തിൻ്റെ അതേ കോപ്പി! മെല്ലെയൊരു തെന്നലവനെ തഴുകിക്കൊണ്ടു കടന്നുപോയി.