റോഡിൽ ഇറങ്ങി ആദ്യം കണ്ട ഓട്ടോക്ക് അവൾ കൈ കാട്ടി അതിൽ കയറി പോകുന്ന വരെ എന്റെ കണ്ണുകൾ അവരുടെ കൂടെ ഉണ്ടായിരുന്നു. തീർച്ചയായും വീണ്ടും കാണാമല്ലോ എന്നാ ആവേശത്തിൽ മനസിനെ അടക്കി ഞാൻ സ്ഥിരം പോകാറുള്ള ബസ് കയറാനായി നടന്നു. വൈകിട്ട് തിരികെ എത്തുമ്പോൾ അവൾ ആ മുറിയിൽ ഉള്ളത് എനിക്ക് അടഞ്ഞു കിടന്ന വാതിലിനു മുന്നിൽ എത്തിയപ്പോളേ അറിയാമായിരുന്നു. കൊണ്ടുവന്ന സാധനങ്ങൾ അടുക്കി വെക്കുന്ന തിരക്കിലാണ്. മുറിക്കു പുറത്തും ചില പഴയ സാധനങ്ങൾ കിടക്കുന്നുണ്ട്. അവയെ ഒഴിഞ്ഞു മാറി ഞാൻ എന്റെ മുറിയിൽ കയറി കതകടച്ചു. അപ്പുറത്ത് ഇപ്പോളും ശബ്ദ ചലനങ്ങൾ ഉണ്ടായികൊണ്ടേ ഇരുന്നു. ഇടക്കപ്പോളോ അവ്യക്തമായ സ്വര മാധുര്യം കേട്ടപ്പോൾ ഞാൻ ഞങ്ങൾക്കിടയിലെ കോൺക്രീറ്റ് ഭിത്തിയിൽ ചെവി അടുപ്പിച്ചു നിന്നു. അവ്യക്തമായ സുന്ദര ശബ്ദം വാക്കുകളാകാൻ തീവ്രത ഇല്ലാതെ അവ ആ ഭിത്തിയിൽ തട്ടി നിശ്ചലമായി.
ഇവിടെ പുതിയ ആളാണ് അവൾ. ഒറ്റക്കാണ് താമസം. ഒരേ സമയത്തുള്ള അവളുടെ ജോലിക്കുപോക്കിന് പക്ഷെ തിരിച്ചയുന്ന സമയത്തിൽ വ്യക്തത ഇല്ല. എണ്ണി തിട്ടപ്പെടുത്തിയ ശരീര അളവുകൾ ആസ്വദിക്കാൻ അല്ലാതെ അവൾക്ക് മുന്നിലേക്ക് പ്രത്യക്ഷപെടാൻ എനിക്ക് എന്റെ മനസ്സ് കടിഞ്ഞാൺ ഇട്ടിരുന്നു. കടന്നു പോകുന്ന ഓരോ ദിവസവും അവൾക്ക് മുന്നിലെത്തി ദൂരത്തുനിന്നും അവളെ കണ്ണുകൾക്ക് വിരുന്നാക്കുവാനുള്ള ആഗ്രഹം കൂടുകയും മനസിന്റെ മല്പിടുത്തം കുറയുകയും ചെയ്തു വന്നു.
ഒരു ദിവസം രാവിലെ അവളെക്കാൾ അല്പം മുൻപ് ഞാൻ മുറി വീട്ടിറങ്ങി. നീളൻ വരാന്തയുടെ അറ്റത്ത് താഴെയുള്ള പടിക്കെട്ടിനു തുടക്കത്തിൽ അവളെ കാത്തു ഞാൻ നിന്നു. വെളുത്ത കോട്ടൺ സാരിയിൽ കറുത്ത ബ്ലൗസിട്ട്, ചെറിയ കാലടികൾ വച്ച് അവൾ വരുന്നത് ഞാൻ നോക്കി നിന്നു. എന്നും പിന്നിയിടാറുള്ള മുടിയുടെ തുമ്പ് ഇന്ന് മുന്നിലേക്ക് ആണ് ഇട്ടിരിക്കുന്നത്. ചെറിയ മുടിയിഴകൾ അപ്പോളും മുഖത്ത് പാറുന്നുണ്ടായിരുന്നു. ദൃതി വച്ചതുകൊണ്ടാകും ചെറിയ വിയർപ്പു തുള്ളികൾ ചെവിക്കരികിലൂടെ ഒലിച്ചു കഴുത്തിൽ എത്തി നില്കുന്നു. ഓരോ അടിയും വക്കുമ്പോൾ അവ താഴേക്ക് ഒലിച്ചുകൊണ്ടേയിരുന്നു. മുഖത്തെ പൗഡർ ഇട്ടത് അല്പം കൂടി പോയോ? വാരി തോളിലേക്ക് ഇട്ട സരിത്തലപ്പ് മുന്നിലേക്ക് ഉയർന്ന കറുത്ത ബ്ലൗസിലെ മാറിനെയും വിടർന്ന വയറിനെയും മറക്കാൻ മിനക്കെട്ടില്ല.