ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Posted by

വൈകിട്ട് ഫ്ളാറ്റിലെ  ബാൽക്കണിയിൽ അർജ്ജുവും രാഹുലും ക്ലാസ്സിലെ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.

“ഡാ ജെന്നി എന്നോട് ഒരു കാര്യം പറഞ്ഞായിരുന്നു. ആ അന്ന നിനെക്കെതിരെ എന്തോക്കയോ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് പെണ്ണുങ്ങളുടെ ഇടയിൽ ഒരു സംസാരം. അവളുടെ റൂം   മേറ്റ് അമൃത പറഞ്ഞതാണ് പോലും “

അർജ്ജു അതിന് മറുപടി ഒന്നും പറഞ്ഞില്ല. അവൻ്റെ മനസ്സിലേക്ക് കഴിഞ്ഞ ദിവസം അവനെ നോക്കുന്ന അന്നയുടെ മുഖമാണ് വന്നത്.

വെള്ളി ശനി ദിവസങ്ങളിൽ   സീനിയർസ് വക മാനേജ്‍മെന്റ് ഫെസ്റ്റ് ആണ്. വെളളിയാഴ്ച്ച മുഴുവനും ശനിയാഴ്ച്ച ഉച്ച വരെയും  സെമിനാറുകളും പ്രബന്ധ അവതരണങ്ങളും അങ്ങനെ  ഓരോ പരിപാടികൾ. അതിൽ ഞങ്ങൾ ജൂനിയർസിന് വലിയ റോൾ ഒന്നുമില്ല. സെമിനാർ ഹാളിൽ പോയി ഉറങ്ങാതെ ഇതെല്ലം കേട്ടിരിക്കണം. ശനിയാഴ്ച്ച വൈകിട്ട്   മുതൽ  ഞങ്ങൾ ജൂനിയർസ് വക ആർട്സ് പരിപാടികൾ ഫാഷിന് ഷോ സ്കിറ്റ്‌ ഡാൻസ്, അങ്ങനെ പലതും . കോളജിൻ്റെ പുറത്തു ഓപ്പൺ വലിയ സ്റ്റേജും കാര്യങ്ങളും ഒക്കെ സെറ്റ ആക്കിയിട്ടുണ്ട്.

ഞങ്ങളുടെ ബാച്ചിലെ കുറെ പേർ പെർഫോം ചെയുന്നുണ്ട്. ഞാനും രാഹുലും ഒരു പരിപാടിക്കും ഇല്ല. ശനിയാഴ്ച്ച അറ്റെൻഡസ് നിർബന്ധം ആണെങ്കിലും പോലും  മുങ്ങാണം എന്നാണ് ഞാൻ തീരുമാനിച്ചത്   എന്നാൽ ജെന്നിയുടെ ഡാൻസ് ഉണ്ട് എന്ന് പറഞ്ഞു രാഹുൽ എന്നെ പിടിച്ചു വലിച്ചു കൊണ്ടുവന്നു. ഞാനും രാഹുലും അല്പം ലേറ്റ് ആയാണ് എത്തിയത്.

മൈക്കിൽ പരിപാടികൾ അന്നൗൻസ് ചെയുന്ന ശബ്‌ദം കേട്ടപ്പോൾ തന്നെ മെയിൻ അവതാരക അന്നയാണ് എന്ന് മനസ്സിലായി. ഞാനും രാഹുലും ഏറ്റവും പുറകിലായി നിൽപ്പുറപ്പിച്ചു. സ്റ്റേജിൽ അന്ന ഒരു കറുത്ത സാരിയും ഗോൾഡൻ സ്ലീവ് ലെസ്സ് ബ്ലൗസ് ഒക്കെ അണിഞ്ഞു അതി സുന്ദരിയായിട്ടുണ്ട്. ഇംഗ്ലീഷും മലയാളവും അല്പം നർമ്മവും ഒക്കെ കൂട്ടി കലർത്തി നല്ല ഭംഗിയായി ഓരോ പരിപാടിക്കും അവൾ ഇൻട്രോ പറയുന്നുണ്ട്. പഴയതിലും കൂടുതൽ എനർജി ലെവൽ.

ജെന്നിയുടെ ഡാൻസ് തുടങ്ങാറായപ്പോൾ അവൻ അങ്ങോട്ട് പോയി. സൂര്യയും  പ്രീതിയും ഒക്കെ ചേർന്നുള്ള ഗ്രൂപ്പ് ഡാൻസ് ആണ്. ഡാൻസ് കഴിഞ്ഞു അവർ സ്റ്റേജിൽ നിന്നിറങ്ങിയിട്ടും രാഹുലിനെ കണ്ടില്ല. പതിവ് പോലെ അവൻ സൊള്ളാൻ പോയി കാണും. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സുമുഖനായ ഒരു ചെറുപ്പക്കാരൻ ഒരു ഔഡി കാറിൽ വന്നിറങ്ങി. അയാൾ ഞാൻ നിൽക്കുന്നതിൻ്റെ  അവിടന്ന് കുറച്ചു മാറി നിലയുറപ്പിച്ചു. എവിടെയോ കണ്ട് മറഞ്ഞ ഒരു മുഖം. അവൻ സ്റ്റെജിൻ്റെ അരികിലായി  നിൽക്കുന്ന അന്നയെ നോക്കി ഒന്ന് കൈ വീശി കാണിച്ചു. അവനെ കണ്ടതും നിമിഷ നേരത്തേക്ക് അന്ന ആശ്ചര്യപ്പെട്ടു. മുൻപരിചയം ഉണ്ടെന്നു വ്യക്തമാണ്. അവൾ പിന്നെലേക്ക്  വന്ന് അൽപ്പ നേരം സംസാരിച്ചിട്ട് തിരിച്ചു സ്റ്റേജിലേക്ക് പോയി. അപ്പോളാണ് ആളെ എനിക്ക് മനസ്സിലായത്. അന്ന് രാഹുൽ എടുത്തിട്ടടിച്ച ജിമ്മിയുടെ ചേട്ടൻ. അന്നയുടെ ഭാവിവരന്‍.

Leave a Reply

Your email address will not be published. Required fields are marked *