ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Posted by

“വിളിച്ചോണ്ട് പോടീ നിൻ്റെ മറ്റവനെ”

അതും പറഞ്ഞിട്ട് ഞാൻ അവിടന്ന് ഇരുട്ടിൻ്റെ മറവിലേക്ക് നടന്നകന്നു

അന്ന ചുറ്റുമൊന്നു നോക്കി. ബാക്ക് വരിയിൽ ഇരുന്ന ഏതാനും സീനിയർസ് തിരിഞ്ഞു നോൽക്കുന്നുണ്ട്. എങ്കിലും സംഭവം മുഴുവൻ കണ്ടിട്ടില്ല.  എന്ധെങ്കിലും പറയുന്നതിന്  മുമ്പ് ജോണിച്ചായൻ ഒന്നും മിണ്ടാതെ കാറിൻ്റെ അടുത്തേക്ക് പോയി. സ്റ്റേജിൽ സ്കിറ്റിൻ്റെ അവസാന ഭാഗമായി. ഒഴുകി വന്ന കണ്ണീർ തുടച്ചിട്ട് അവൾ സ്റ്റേജിൻ്റെ അടുത്തേക്ക് പോയി.

“അർജ്ജു ശിവ  നിനക്ക് ഇതിനെല്ലാം കൂടി ചേർത്ത് ഞാൻ തരുന്നുണ്ട്, നിന്നെ കുറിച്ച്  ബാക്കി കാര്യങ്ങൾ കൂടി അറിയട്ടെ”

അതേ സമയം അർജ്ജു ആകെ ചിന്ത കുഴപ്പത്തിലാണ്. എത്ര ദേഷ്യം വന്നാലും കൂളായി നേരിടാറുള്ള തനിക്കിത് എന്തു പറ്റി അന്നയുടെ അടുത്ത് മാത്രം തനിക്ക് എന്തു കൊണ്ടാണ് സ്വയം നിയന്ത്രണം നഷ്ടമാകുന്നത്. അവളും ആ പയ്യനും കൂടി സംസാരിക്കുന്നതിൽ എനിക്ക്  എന്താണ്. പോയി ഒരു സോറി പറഞ്ഞാലോ. അല്ലെങ്കിൽ വേണ്ടാ സോറി പറയാൻ ചെന്ന് കൂടുതൽ പ്രശ്നമായാലോ.  അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നപ്പോളേക്കും രാഹുൽ വന്നു. രാഹുലാണെങ്കിൽ ജെന്നിയുടെ ഡാൻസിനെ കുറിച്ച് തള്ളി മറക്കുകയാണ്. തിരിച്ചു ഫ്ലാറ്റിൽ എത്തുന്നത് വരെ അവൻ നടന്ന കാര്യങ്ങൾ ഒന്നും തന്നെ പറഞ്ഞില്ല. പിന്നെ ഒഴുക്കൻ മട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചു.

രാഹുലാണെങ്കിൽ സംഭവം അറിഞ്ഞപ്പോൾ അതിലും കലിപ്പ്. അവൾക്കിട്ടും  കൂടി രണ്ടെണ്ണം കൊടുക്കാത്തതിലാണ് അവന് വിഷമം. ഞാൻ അവനെ തിരുത്താൻ ഒന്നും പോയില്ല.

ഹോസ്റ്റലിൽ ചെന്നതും അന്ന ജോണിയെ വിളിച്ചു ആശ്വസിപ്പിച്ചു. അർജ്ജുവിനിട്ട് പണി കൊടുക്കും എന്നൊക്കെ അവൻ തള്ളി. അന്ന ചുമ്മാ കേട്ടുകൊണ്ടിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല. അവൻ്റെ അനിയൻ ജിമ്മിയുടെ അത്ര പോലും ധൈര്യം അവന് ഇല്ല എന്ന് അന്നക്കു നന്നായി അറിയാം. പക്ഷേ ഒരു കാര്യം അവൾക്കറിയില്ലായിരുന്നു കെട്ടാൻ പോകുന്ന പെണ്ണിൻ്റെ  മുൻപിൽ  വെച്ച് മറ്റൊരാളാൽ അപമാനിക്കപ്പെട്ടതിൽ  അവനുണ്ടായ പക.

തിങ്കളാഴ്ച്ച അർജ്ജുവും രാഹുലും പതിവിലും നേരത്തെ എത്തി. ക്ലാസ്സിലേക്ക് കടന്ന് വരുന്ന അന്നയുടെ മുഖഭാവം അർജ്ജു ശ്രദ്ധിച്ചു.

ശനിയാഴ്ച്ച ഒന്നും സംഭവിക്കാത്ത  പോലെയാണ് അവളുടെ നടപ്പ്. ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിയത് പോലും ഇല്ല. അവൾ സ്ഥിരം ഇരിക്കുന്ന കസേരയിൽ പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *