💜💜💜💜💜💜💜💜💜💜💜
ഓർമകളിൽ നിന്നും തിരികെ ആ വീട്ടിലെ ബെഡ്‌റൂമിൽ കമിഴ്ന്നു കിടന്ന ധ്വനിയുടെ മനസിലേക്ക് കുസൃതികാറ്റടിച്ചു. അവൾ അമിത്തിനെ വിളിക്കാൻ നോക്കിയപ്പോൾ ഫോൺ എൻഗേജ്‌ഡ് ആയിരുന്നു. നനവുണങ്ങാത്ത മുടി വിരിച്ചിട്ടപ്പോളത് നിതംബത്തിലുരുമ്മി നിന്നു. അവൾ ഒരുവിരല്കൊണ്ട് സമൃദ്ധമായി വളർന്ന കറുത്ത മുടി കോതി സ്റ്റെപ്പിറങ്ങികൊണ്ട് താഴെ സോഫയിൽ അനന്തന്റെയൊപ്പം ചേർന്നിരുന്നു.
“ഉറങ്ങിയില്ലേ ധ്വനി …” ടീവിയിൽ ന്യൂസ് ശ്രദ്ധിച്ചുകൊണ്ടിരുന്ന അനന്തൻ യാന്ത്രികമായി തന്റെ തോളിൽ മുട്ടിയുരുമ്മിയിരിക്കുന്ന ധ്വനിയുടെ മുടിയിഴകിൽ തലോടി. അത് പക്ഷെ ധ്വനിയുടെ മനസ്സിൽ അവളുടെ 5 ആം വയസിൽ മരിച്ചുപോയ അവളുടെ അച്ഛന്റെ വാത്സല്യം പോലവളെ തോന്നിച്ചു.
“ഉഹും …ഉറക്കം വരുന്നില്ല…ഏട്ടൻ ഇന്നല്ലേ എന്നോട് ഇവിടെ വന്നിട്ട് ശെരിക്കും സംസാരിക്കുന്നത് ….അതിന്റെ സന്തോഷമുണ്ട് ….” ധ്വനി അനന്തന്റെ നഗ്നമായ തോളിലൂടെ കയ്യിട്ടപ്പോൾ അവളുടെ പ്രായത്തെ തോൽപ്പിച്ച് വളർന്ന മുഴുപ്പ് അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് അമർന്നു.
“ഏട്ടാ …”
“എന്താടി ….മണ്ടിപ്പെണ്ണേ …”
“ഞാനൊരു കാര്യം ചോദിക്കട്ടെ ….”
“വേണ്ട ….”
“എന്താ എന്റെ മാഷെ …?? ങ്ങും ങ്‌ഹും ..”
“ചോദിക്കടി ….”
“ഏട്ടനെന്നെ ശെരിയ്ക്കും ഓർമ്മയുണ്ടോ ??”
“പിന്നില്ലാതെ…”
“എന്നാ ആരാന്നു പറ …”
“ധ്വനി…നന്ദിനിയമ്മയുടെ പുന്നാര മരുമോൾ …” ധ്വനിയുടെ വിയർപ്പു പൊടിഞ്ഞ മൂക്കിൽ പിടിച്ചു കൊണ്ടമർത്തിയവളെ ലാളിച്ചു.
“അത്രേയുള്ളു …??”
“പിന്നെ …”
“വിജയമാതയിൽ 2001 പഠിച്ച ധ്വനിയാ ഞാൻ…”
ഒരുനിമിഷം അനന്തൻ ആ കരിമിഴി കണ്ണിലേക്ക് തന്നെ നോക്കി നിന്നു. ആശ്ചര്യത്തോടെ അവളുടെ വിറയ്ക്കുന്ന ചുണ്ടിലേക്ക് നോക്കുമ്പോ അവൾ തമാശ പറയുവല്ല എന്ന് അനന്തനുറപ്പായി.
“ആഹ് ….ചോക്കോണ്ട് എന്നെ കുറെയെറിഞ്ഞിട്ടില്ലേ ??? ഓർമ്മയില്ല ?? എന്നെ മൂന്നു മാർക്കിന് പാസ് ആക്കിത്തന്നില്ലേ ?? അതുമോർമ്മയില്ലേ ??? ശോ …ഇങ്ങനെയൊരു മാഷ് …” ധ്വനി കുറേക്കൂടെ അനന്തന്റെ നെഞ്ചിൽ ചേർന്നുകൊണ്ട് അവളുടെ നെഞ്ചിടിപ്പ് അനന്തന് പകർന്നുകൊടുത്തു.
“ധ്വനി ….ധ്വനി ….!!” അനന്തൻ ഓർക്കാൻ ശ്രമിച്ചുകൊണ്ട് അവളെ തന്നിലേക്ക് ചേർത്തപ്പോൾ ധ്വനി അദ്ദേഹത്തിന്റെ മുഖത്തെ ഭാവ വ്യത്യാസ്യങ്ങൾ ശ്രദ്ധിച്ചങ്ങനെ നോക്കികൊണ്ടിരുന്നു. അവളുടെ ഹൃദയമിടിപ്പ് അകാരണമായി കൂടിക്കൊണ്ടിരുന്നു.