“രണ്ടു പ്ളേറ്റ് ചിക്കൻ ബിരിയാണി” പിന്നെ നിങ്ങളുടെ സ്‌പെഷ്യൽ ചില്ലി ചിക്കൻ ഫ്രയും. ഇടം കണ്ണിട്ട് അനന്തനെ അവളൊന്നു നോക്കിചിരിച്ചു.
ഇരുവരും മുഖത്തോടു മുഖം നോക്കിയിരിക്കുമ്പോൾ അനന്തൻ പറഞ്ഞു “ചിക്കൻ ഇപ്പോഴും ഇഷ്ടാണ് അല്ലെ”.
അവൾക്കു അവളുടെ കണ്ണുകളെ തന്നെ വിശ്വസിക്കാനായില്ല. അനന്തൻ മാഷിന്റെ ചോക്കേറ് ഒരുപാടു വാങ്ങിയിട്ടുള്ളവളാണ് താൻ, ദേഷ്യക്കാരൻ ആയിരുന്നിട്ടും, അദ്ദേഹത്തോട് ധ്വനിയ്ക്ക് പണ്ടേ ഒരു ആരാധനയുണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഇത്ര നാളായിട്ടും ഗൗരവക്കാരനായി മാത്രമേ ഏട്ടനെ അവൾ കണ്ടിട്ടുള്ളു. അവളോട് അധികം ഇടപഴകാൻ അനന്തനും അധികം സമയം കണ്ടെത്തിയില്ല. വയസിപ്പോൾ 37 നോട് അടുക്കുന്നെണ്ടകിലും നേരത്തെ തന്നെ സ്‌കൂളിൽ നിന്ന് റിട്ടയർ ചെയ്തു. ഇപ്പൊ ചെറിയൊരു ചിട്ടിക്കമ്പനി നടത്തുന്നുണ്ട്, നാട്ടിലെ പ്രമാണിയായ അനന്തൻ മാധവൻ.
കറുത്ത കട്ടിമീശയും ചുവന്നു തുടുത്ത കവിളും കണ്ടാൽ ഏതൊരു പെണ്ണിനും ഉള്ളിൽ ആരാധന തോന്നുന്ന രൂപമാണിപ്പോഴും, ആദ്യ നോട്ടത്തിൽ കണ്ടാൽ സിനിമ നടൻ അനൂപ് മേനോനെ പോലെ തോന്നിക്കും. ശബ്ദവും സ്ത്രീഹൃദയങ്ങളിൽ കുളിരകുന്നപോൽ തോന്നും.
ബസ്റ്റോപ്പിന് മുന്നിലെ തനിക്ക് സ്വന്തമായ ഇരുനില കെട്ടിടത്തിന് അരികിൽ ഒരു ബിയൂട്ടി പാർലറുമുണ്ട്. അത് വാടകയ്ക്ക് അനന്തൻ കൊടുത്തിരിക്കുന്നതാണ്, അവിടെ വരുന്ന പെൺപിള്ളേർ അനന്തനെ ആവേശത്തോടെ നോക്കുന്നതും പതിവാണ്. മാത്രമല്ല വീടിന്റെ അടുത്ത് പൂ ചെടികൾ ഒക്കെ വിൽക്കുന്ന നഴ്സറിയുമുണ്ട്.
അനിയൻ എംബിഎ പൂർത്തിയാക്കി ഉന്നത ഉദ്യോഗം നേടിയപ്പോഴാണ് ആയപ്പോളാണ് അദ്ദേഹം ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്, ഭാര്യ ശ്രീദേവി, അവരുമായി, അത്ര രസത്തിലല്ല, ഒരു വർഷമേ അവരൊന്നിച്ചു താമസിച്ചുള്ളു, കുട്ടികളില്ല. ഡിവോഴ്സ് ആയിട്ടിപ്പോൾ 10 വർഷം കഴിഞ്ഞു. അമ്മയെത്ര നിർബന്ധിച്ചിട്ടും മറ്റൊരു വിവാഹത്തിന് അനന്തൻ തയാറായതുമില്ല.
അമ്മയോട് ധ്വനിക്ക് നല്ല അടുപ്പം ആണെങ്കിലും ഭർത്താവിന്റെ ഏട്ടനോട് പെണ്ണുകാണാൻ വന്നപ്പോൾ തന്നോട് ഒരു പരിചയവും കാണിക്കാത്തതിൽ മനഃക്ലേശമുണ്ടായിരുന്നു. ശേഷം ആ വീട്ടിൽ മൂന്നാഴ്ച കഴിഞ്ഞിട്ടും ഏട്ടനോട് അധികം മിണ്ടാതെ അവളുടെ മനസിലെ ആ നിഷ്കളങ്കമായ ഇഷ്ടം ചിരിയിലൊതുക്കി നടന്നു. പക്ഷെ ഇപ്പൊ പെട്ടന്നുള്ള ഏട്ടന്റെയീ മാറ്റം അവളെയാകെ ഞെട്ടിച്ചു കളഞ്ഞു. ആ അത്ഭുതം അവളുടെ കണ്ണുകളിൽ തിളങ്ങി നിന്നു. ഇരുവരും ആസ്വദിച്ച് ബിരിയാണി കഴിച്ചു പുറത്തേക്കിറങ്ങും വഴി അവൾ അല്പം ഭയത്തോടെ “ഏട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ” എന്ന് മുന്നിൽ കയറി ചോദിച്ചു.